ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ ഉദ്ഘാടനത്തിന് തേങ്ങ ഉടച്ചു; പൊട്ടിയത് ഒന്നേകാൽ കോടി രൂപയോളം ചെലവിൽ പുനർനിർമിച്ച റോഡ്

ലക്നൗ: ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ ഉദ്ഘാടനത്തിന് തേങ്ങ ഉടച്ചു. പക്ഷേ പൊട്ടിയത് തേങ്ങയല്ലായിരുന്നു. നിർമാണം പൂർത്തിയായ പുതുപുത്തൻ റോഡാണ്. ഉത്തർപ്രദേശിലെ ബിജ്നോറിൽ, ഒന്നേകാൽ കോടി രൂപയോളം ചെലവിൽ പുനർനിർമിച്ച ഏഴു കിലോമീറ്റർ റോഡ് ഉദ്ഘാടനം ചെയ്യാൻ ബിജെപി എംഎൽഎ സുചി മൗസം ചൗധരി എത്തിയപ്പോഴായിരുന്നു സംഭവം.

ഉദ്ഘാടനത്തിനായി തേങ്ങ ഉടച്ചപ്പോൾ റോഡിന്റെ ഭാഗം ഇളകിവന്നു. സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ എംഎൽഎ, റോഡിന്റെ നിർമാണത്തിൽ അപാകത ഉണ്ടെന്നും,അംഗീകൃത നിലവാരം പുലർത്തിയിട്ടില്ല എന്നും പറഞ്ഞു. റോഡിന്റെ ഉദ്ഘാടനം തൽക്കാലത്തേയ്ക്കു മാറ്റിവച്ചു എന്ന് പറഞ്ഞു മടങ്ങിപോയി. അതേസമയം, റോഡ് നിർമാണത്തിൽ അഴിമതിയുണ്ടെന്ന ആരോപണം ബിജ്‌നോറിലെ ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വികാസ് അഗർവാൾ നിഷേധിച്ചു. മൂന്നു മാസത്തിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ അഴിമതി ആരോപണങ്ങൾ ബിജെപിക്ക് തലവേദന ആവുകയാണ്.

Related posts

Leave a Comment