ബിജെപിയിൽ കൂട്ടപ്പൊരിച്ചൽ; പാർട്ടിയിൽ അവഗണന മാത്രമെന്ന് മെട്രോമാൻ

തിരുവനന്തപുരം; ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു മെട്രോ മാൻ ഇ ശ്രീധരൻ. അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് വലിയ നേട്ടം കൊയ്യാമെന്നായിരുന്നു പാർട്ടിയുടെ കണക്ക് കൂട്ടൽ. സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നേരിട്ടായിരുന്നു ഇ ശ്രീധരന്റെ സ്ഥാനാർത്ഥിത്വം തിരുമാനിച്ചതും. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബിജെപിയുടെ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്തായി. പാർട്ടിക്ക് ആകെയുണ്ടായിരുന്ന ഒരു സീറ്റ് പോലും സംസ്ഥാനത്ത് നഷ്ടപ്പെട്ടു.പാലക്കാട് മണ്ഡലത്തിൽ ഇ ശ്രീധരന് നിലം തൊടാൻ പോലും സാധിച്ചില്ല.

അതേസമയം തോൽവിക്ക് പിന്നാലെ ഇപ്പോൾ പാർട്ടിയിൽ കടുത്ത അവഗണനയാണെന്ന പരാതിയാണ് ഇ ശ്രീധരൻ ഉയർത്തുന്നത്. സംസ്ഥാന നേതൃത്വം അർഹമായ പരിഗണനകൾ നൽകുന്നില്ല. ഒപ്പം മുൻ ഡിജിപി ജേക്കബ് തോമസും നേതൃത്വത്തിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട് .സംസ്ഥാനത്ത് വലിയ മുന്നേറ്റം കാഴ്ച വെയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കൂടുതൽ പൊതുസ്വതന്ത്രരെ ബിജെപി നേതൃത്വം ഇത്തവണ തിരഞ്ഞെടുപ്പ് അങ്കത്തട്ടിലേക്ക് ഇറക്കിയത്. നടനും എംപിയുമായ സുരേഷ് ഗോപി, മെട്രോമാൻ ശ്രീധരൻ , നടൻ കൃഷണ കുമാർ , ജേക്കബ് തോമസ് തുടങ്ങി നിരവധി പ്രമുഖരായിരുന്നു മത്സരത്തിനിറങ്ങിയത്. എന്നാൽ ജനപ്രിയ താരങ്ങൾ ഇറങ്ങിയിട്ട് പോലും കേരളത്തിൽ ബിജെപിക്ക് രക്ഷയുണ്ടായില്ല.ബിജെപി ഇതര വോട്ടുകൾ അധികമായി നേടാൻ ഇവരിലൂടെ സാധിക്കുമെന്ന കരുതിയ നേതൃത്വം ചില ബൂത്തുകളിലെ കണക്കുകൾ കണ്ട് അമ്പരന്ന സ്ഥിതിയുണ്ടായെന്നായിരുന്നു നേരത്തേ പാർട്ടിയുടെ തന്നെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. പ്രത്യേകിച്ച്‌ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ. പാലക്കാട് മണ്ഡലത്തിൽ കടുത്ത മത്സരം കാഴ്ച വെച്ച മെട്രോ മാൻ ഇ ശ്രീധരൻ ഉൾപ്പെടെ ചില ബൂത്തുകളിൽ നിലം തൊട്ടില്ല.പൊതുസ്വതന്ത്രരെ ഇറക്കിയിട്ടും രക്ഷയില്ലെന്നായതോടെ ഇനി കേരളത്തിൽ കരതൊടാൻ എന്ത് തന്ത്രം പ്രയോഗിക്കുമെന്ന ആലോചനയിലാണ് ദേശീയ നേതൃത്വം. അതിനിടയിലാണ് ‘കെട്ടിയിറക്കിയവർക്കെതിരെ’ തുരത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.സംസ്ഥാന നേതൃത്വത്തിൽ നിന്ന് കടുത്ത അവഗണനയാണ് നേരിടേണ്ടി വരുന്നതെന്നാണ് ഇ ശ്രീധരനും ജേക്കബ് തോമസും ആരോപിക്കുന്നത്.

Related posts

Leave a Comment