ഷാറൂഖ്​ ഖാനെ ബഹിഷ്​കരിക്കാനുള്ള ഹാഷ്​ടാഗുമായി ബി.ജെ.പി നേതാവ്; ആരാധകരുടെ ‘പ്രത്യാക്രമണം’

ബോളിവുഡ്​ സൂപ്പർ താരം ഷാറൂഖ്​ ഖാനെ ബഹിഷ്​കരിക്കാനുള്ള ഹാഷ്​ടാഗുമായി ഹരിയാനയിലെ ബിജെപി നേതാവ് ട്വിറ്ററിൽ രംഗത്തെത്തിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നേതാവിനെതിരെ വൻ പ്രതിഷേധം.

BoycottShahRukhKhan, #WeLoveShahRukhKhan എന്നീ രണ്ട് ട്രെൻഡിംഗ് ഹാഷ്ടാഗുമായാണ് ഇന്ന് ട്വിറ്റർ ഉണർന്നത്. BoycottShahRukhKhan എന്ന ഹാഷ്​ടാഗിനെതിരെ #WeLoveShahRukhKhan (ഞങ്ങൾ ഷാറൂഖിനെ സ്​നേഹിക്കുന്നു) എന്ന ഹാഷ്​ടാഗുമായായിരുന്നു ആരാധകരുടെ ‘പ്രത്യാക്രമണം’.

ഹരിയാനയിലെ ബി.ജെ.പിയുടെ സ്​റ്റേറ്റ്​ ഇൻഫർമേഷൻ ടെക്​നോളജി ഡിപ്പാർട്മെന്റിന്റെ ചുമതല വഹിക്കുന്ന അരുൺ യാദവ്​ ആണ്​ ‘ഷാറൂഖിനെ ബഹിഷ്​കരിക്കുക’ എന്ന ഹാഷ്​ടാഗുമായി രംഗത്തെത്തിയത്.

ഇമ്രാൻ ഖാനുമൊത്തുള്ള ഷാരൂഖിന്റെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതിനു പിന്നാലെ ആണ് നടൻ പാകിസ്താനുമായി ഒത്തുചേരുന്നുവെന്ന് ആരോപിച്ച് യാദവ് ഇസ്ലാമോഫോബിക് അധിക്ഷേപങ്ങൾ ഉപയോഗിക്കുന്ന നിരവധി ട്വീറ്റുകൾ റീട്വീറ്റ് ചെയ്തത്.

Related posts

Leave a Comment