Connect with us
48 birthday
top banner (1)

Kerala

ബിജെപി ഘടകകക്ഷി പിണറായി മന്ത്രിസഭയില്‍; മിണ്ടാട്ടമില്ലാതെ എല്‍ഡിഎഫ് നേതൃത്വം

Avatar

Published

on

കോഴിക്കോട്: ബിജെപിയുടെ ഘടകകക്ഷി പിണറായി വിജയന്‍ മന്ത്രിസഭയില്‍ തുടരുന്നതിനെതിരെ നിലപാടില്ലാതെ സിപിഎം. കര്‍ണ്ണാടകയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായ് സീറ്റു ധാരണയിലെത്തിയ ജനതാദള്‍-എസിന്റെ പ്രതിനിധിയായ കെ.കൃഷ്ണന്‍കുട്ടിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി മടികാണിക്കുന്നത് പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ചയായിട്ടും വ്യക്തത വരുത്താന്‍ നേതൃത്വം തയ്യാറാവുന്നില്ല. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു കാലം മുതല്‍ ബിജെപിയുമായ് രഹസ്യബാന്ധവം പുലര്‍ത്തിയ ജനതാദള്‍-എസ് കഴിഞ്ഞ ദിവസമാണ് സഖ്യപ്രഖ്യാപനം പരസ്യമാക്കിയത്. ഇതു പ്രകാരം കര്‍ണാടകയിലെ നാല് ലോക്‌സഭാ സീറ്റുകള്‍ ബിജെപി സഖ്യത്തില്‍ ജനതാദള്‍-എസിന് വിട്ടു നല്‍കും.

Advertisement
inner ad

ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യദ്യൂരപ്പ ഇക്കാര്യം സ്ഥിരീകരിച്ചതോടെ ദേശീയ തലത്തില്‍ വലിയ വാര്‍ത്തയായി. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയും മകന്‍ എച്ച്.ഡി കുമാരസ്വാമിയും നേതൃത്വം നല്‍കുന്ന ജനതാദള്‍-എസ് സംസ്ഥാന ഘടകത്തിന്റെ പ്രതിനിധിയാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. രണ്ടര വര്‍ഷം എന്ന കൃഷ്ണന്‍ കുട്ടിയുടെ ഊഴം അവസാനിച്ചാല്‍ അടുത്തതായ് മാത്യു.ടി തോമസ് മന്ത്രിയാവാന്‍ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് ബിജെപിയുമായ് പാര്‍ട്ടി പരസ്യ സഖ്യത്തിലേര്‍പ്പെട്ടത്. ഇതോടെ മതേതരത്വ പ്രസംഗം നടത്തുന്ന സിപിഎം നേതാക്കളുള്‍പ്പെടെ വെട്ടിലായി. ബിജെപി ഘടകകക്ഷിയെ എങ്ങനെയാണ് എല്‍ഡിഎഫ് സര്‍ക്കാറില്‍ അംഗമാക്കുകയെന്ന ചോദ്യം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നു തന്നെ ഉയരുന്നതോടെ സിപിഎം നേതൃത്വം പ്രതിരോധത്തിലായി.

കുമാരസ്വാമി ബിജെപിയുമായ് സഖ്യത്തിലേക്ക് നീങ്ങിയിട്ടും കൃഷ്ണന്‍കുട്ടിയോ മാത്യു.ടി തോമസോ നിലപാട് വ്യക്തമാക്കാനും തയ്യാറായില്ല. ഈ സാഹചര്യത്തില്‍ കൃഷ്ണന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം സിപിഎമ്മിലുള്‍പ്പെടെ ശക്തമാവുകയാണ്. അതേസമയം ബിജെപി ബന്ധത്തിന്റെ പേരില്‍ മന്ത്രിയെ പുറത്താക്കുന്നത് ബിജെപി ദേശീയ നേതൃത്വത്തിന്റെ അപ്രീതിക്ക് കാരണമാകുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെ അന്വേഷിക്കുന്ന വിവിധ കേസുകളെ ബാധിക്കുമെന്നും മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ ഭയക്കുന്നുണ്ട്. ഇതോടെ വിവാദം വരും ദിവസങ്ങളില്‍ കത്തുമെന്ന് ഉറപ്പായി

Advertisement
inner ad

Kerala

നമ്പി രാജേഷിന്റെ മരണം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എയര്‍ ഇന്ത്യ

Published

on

തിരുവനന്തപുരം: നമ്പി രാജേഷിന്റെ മരണത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. നമ്പി രാജേഷിന്‍റെ മരണത്തിന് ഉത്തരവാദിയല്ലെന്ന് കാട്ടിയാണ് വിമാനകമ്പനി കുടുംബത്തിന്‍റെ ആവശ്യം നിരാകരിച്ച് ഇ മെയിലിലൂടെ പ്രതികരിച്ചത്. . എയർലൈൻസ് സമരം കാരണം നമ്പി രാജേഷിന്റെ ഭാര്യക്കും അമ്മയ്ക്കും വിദേശത്തേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.

ഒമാനിലെ ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിനടുത്തെത്താൻ ശ്രമിച്ച ഭാര്യയടക്കമുള്ളവർക്ക് അതിന് സാധിക്കാതിരുന്നത് എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണമായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയത്. നഷ്ടപരിഹാരം വേണമെന്ന് കാട്ടി കുടുംബം എയർ ഇന്ത്യ എക്സ്പ്രസിന് മെയിലും അയച്ചിരുന്നു. ഈ മെയിലിനോടാണ് കമ്പനി അധികൃതർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

Advertisement
inner ad

ഇക്കഴിഞ്ഞ മെയ് മാസം ഏഴാം തിയതിയായിരുന്നു ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ കരമന സ്വദേശിയായ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങി. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്.

നേരത്തെ എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ചൂണ്ടികാട്ടി നമ്പി രാജേഷിന്‍റെ ഭാര്യ അമൃത, മുഖ്യമന്ത്രിക്കും ഗവർണർക്കും പ്രതിപക്ഷ നേതാവിനുമടക്കം പരാതി നൽകിയിരുന്നു. എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്നതടക്കമുള്ള കാര്യങ്ങളാണ് കുടുംബം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർ വ്യോമയാന മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാമൊടുവിലാണ് ഇപ്പോൾ നമ്പി രാജേഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകില്ലെന്ന് വ്യക്തമാക്കി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ രംഗത്തെത്തിയത്.

Advertisement
inner ad
Continue Reading

Featured

വയനാട് കലക്ടറേറ്റിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കെട്ടിത്തൂക്കിയിട്ട് കത്തിച്ച് – കെ എസ് യു

Published

on

കൽപ്പറ്റ : മലബാർ മേഖലയിൽ പ്ലസ് വണ്ണിന് സീറ്റ് ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ നിരന്തരം സമരങ്ങൾ ചെയ്തിട്ടും, സീറ്റ് വർദ്ധിപ്പിക്കാനുള്ള യാതൊരു നടപടിയും കൈക്കൊള്ളാത്ത വിദ്യാഭ്യാസ മന്ത്രിയുടെ കോലം വയനാട് കലക്ടറേറ്റിനു മുമ്പിൽ കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിത്തൂക്കിയിട്ട് കത്തിച്ചു ജില്ലാ പ്രസിഡണ്ട് അഡ്വ: ഗൗതം ഗോകുൽദാസ് , അതുൽ തോമസ്, രോഹിത് ശശി, അസ്‌ലം ഷേർഖാൻ, അനന്തപത്മനാഭൻ, യാസീൻ പഞ്ചാര, അക്ഷയ്, അഫിൻ ദേവസ്യ ഉൾപ്പെടെയുള്ള പ്രവർത്തകർ നേതൃത്വം നൽകി

Advertisement
inner ad
Continue Reading

Kerala

മന്ത്രി റിയാസിനെതിരെ കടകംപള്ളി സുരേന്ദ്രൻ രംഗത്ത്

Published

on

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. കോടികൾ വകയിരുത്തിയ ആക്കുളം കായൽ പുനരുജീവന പദ്ധതി നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്ന് കടകംപള്ളി സുരേന്ദ്രൻ. മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയ്ക്ക് നൽകിയ ഉറപ്പ് പോലും പാലിക്കുന്നില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ ആരോപണം.

നാല് ലക്ഷം രൂപ ചെലവിൽ കൺസൾട്ടൻസിയെ നിയോഗിച്ചതെന്തിനെന്നും കടകംപള്ളി നിയമസഭയിൽ ചോദിച്ചു. കരാറിൽ ഒപ്പിട്ട് തുടർ നടപടികൾ ഉറപ്പാക്കാൻ നടത്തിപ്പ് ഏജൻസിയായ വാപ്കോസോ ടൂറിസം വകുപ്പോ ഇതുവരെ തയാറായിട്ടില്ലെന്ന് കടകംപള്ളി കുറ്റപ്പെടുത്തി.225 ഏക്കറിലെ ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിക്കാനാണ് പദ്ധതി. 185 കോ ടി ചെലവ് വരുന്ന പദ്ധതിക്കായാണ് മാസ്റ്റർ പ്ലാൻ താറാക്കിയിട്ടുള്ളത്. കായലിലെ ഫ്ലോട്ടിംഗ് മാലിന്യം നീക്കം ചെയ്യൽ ഡ്രഡ്‌ജിംഗ്, കുളവാഴ നീക്കൽ, ജലശുദ്ധീകരണം, വൈറ്റ് ലാന്റ്റ് പാർക്ക്, ഓപ്പൺ എയർ തീയറ്ററും ഇരിപ്പിടങ്ങളും ജിമ്മും അടക്കം വിപുലമായ പദ്ധതികളാണ് മാസ്റ്റർ പ്ലാനിലുള്ളത്.

Advertisement
inner ad
Continue Reading

Featured