വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരായ പരാമര്‍ശം ; ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

മലപ്പുറം : സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ കൂടുതല്‍ അന്വേഷണത്തിന് മലപ്പുറം എസ്.പി സുജിത്ത് ദാസ് ഉത്തരവിട്ടു.

തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് എസ്.പി നിര്‍ദേശം നല്‍കിയത്.

Related posts

Leave a Comment