Connect with us
inner ad

Kerala

സംസ്ഥാനത്ത് ബിജെപി-സിപിഎം അന്തർധാര ശക്തമാവുന്നു: രമേശ് ചെന്നിത്തല

Avatar

Published

on

കൽപ്പറ്റ: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാതെ സംരക്ഷക വേഷം ധരിച്ചിറങ്ങുന്ന കാരണഭൂതനെ ജനങ്ങൾ തിരിച്ചറിയുമെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമം രാഷ്ട്രീയ വിഷയമാക്കി വോട്ട് പിടിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നത്. നിയമം പിൻവലിക്കണമെന്ന് ആവശ്യപെട്ട് സമരം നടത്തിയവർ കഴിഞ്ഞ നാലു വർഷമായി കോടതി കയറിയിറങ്ങുകയാണ്. ആ കേസുകൾ പിൻവലിക്കാൻ തയ്യാറാകാതെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി മുതലക്കണ്ണീരൊഴുക്കുന്നതെന്നും, ഈ വിഷയത്തിൽ ആദ്യം നിയമപരമായി നേരിടാൻ മുന്നോട്ടു വന്നത് മുസ്ലിംലീഗും, അന്ന് പ്രതിപക്ഷ നേതാവായിരുന്ന താനുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമായി വിജ്ഞാപനമിറക്കിയപ്പോൾ സ്റ്റേ ആവശ്യപെ
ട്ട് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ആർഎസ്എസിൻ്റെയും ബിജെപിയുടേയും അജണ്ടക്കെതിരെ കോൺഗ്രസ് ഏതറ്റം വരെയും പോരാടും. പൗരത്വ ഭേദഗതി വിഷയത്തിൽ തൻ്റെ യാത്രകളിലുടനീളം രാഹുൽഗാന്ധി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ബോധപൂർവ്വം കോൺഗ്രസിനെ കുറ്റം പറഞ്ഞ് നേട്ടമുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ബി ജെ പി – സി പി എം അന്തർധാര കൂടുതൽ ശക്തമാവുകയാണ്. കോൺഗ്രസിനെയും യുഡിഎഫിനെയും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുമായുള്ള ചങ്ങാത്തം വ്യാപിപ്പിക്കാൻ സിപിഎം ശ്രമിക്കുന്നത്. ഇ പി ജയരാജൻ നാല് ബി ജെ പി സ്ഥാനാർഥികൾ മികച്ചവരാണെന്ന് പറഞ്ഞത്. ഇതുവരെ സിപിഎം ഔദ്യോഗികമായി ഈ പ്രസ്താവനകളെ തള്ളി പറഞ്ഞിട്ടില്ല. ജയരാജൻ എൽഡിഎഫിൻ്റെയാണോ, എൻഡിഎയുടെ കൺവീനറാണോ എന്നാണ് ചോദ്യമുയരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖരൻ്റെ നിരാമയ കമ്പനിയാണ് ജയരാജൻ്റെ കുടുംബത്തിന് ഓഹരിയുള്ള വൈദ്ദേഹം റിസോർട്ട് വാങ്ങുന്നത്. ഇതോടെയാണ് ബിജെപിയുമായുള്ള ഇപ്പോഴത്തെ അവിശുദ്ധ ബന്ധത്തിന് ആരംഭമായതെന്നും ചെന്നിത്തല കൂട്ടി ചേർത്തു. ലാവ്ലിൻ കേസ് 35 തവണ മാറ്റിയതും, പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ ജയിലിലായിട്ടും മുഖ്യമന്ത്രിയെ ഷണ സംഘം വിളിച്ചു വരുത്താത്തതും, സുരേന്ദ്രൻ്റ കോഴക്കേസ് ആവിയായതുമെല്ലാം ഈ അന്തർധാര കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02


സിപിഎം മുൻ എംഎൽഎ രാജേന്ദ്രൻ
മന്ത്രിസ്ഥാനമൊന്നും വഹിക്കാത്ത ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത് എന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ പുറത്തു വന്നിട്ടും തള്ളി പറയാൻ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ 14 ശതമാനം വോട്ടുണ്ടായിരുന്ന ബി ജെ പിക്ക് നിയമസഭയിലെത്തുമ്പോൾ നാല് ശതമാനത്തിൻ്റെ കുറവാണുണ്ടായത്. ആസൂത്രിതമായി നടത്തിയ നീക്കത്തിൻ്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.


ദേശീയ തലത്തിൽ കോൺഗ്രസിൻ്റെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കുകയാണ്. പരാതി നൽകിയിട്ടും നടപടിയില്ല. കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്രസർക്കാരിൻ്റെയും മോദിയുടേയും നീക്കത്തിൻ്റെ ഭാഗമാണിതെന്നും ചെന്നിത്തല പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02


നിറത്തിൻ്റേയും ജാതിയുടേയും, മതത്തിൻ്റെയും പേരിൽ ആരെയും അധിഷേപിക്കാൻ പാടില്ലെന്നും, ഇത് പരിഷ്കൃതസമൂഹത്തിന് ചേർന്നല്ലെന്നും, പറഞ്ഞത്പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാകണമെന്നും എൽ വി രാമകൃഷ്ണൻ നേരിട്ട അധിക്ഷേപവുമായി ബന്ധപ്പെട്ട് ചെന്നിത്തല പറഞ്ഞു


വാർത്താ സമ്മേളനത്തിൽ
മുൻമന്ത്രി കെ സി ജോസഫ്, ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ, ഐസി ബാലകൃഷ്ണൻ എം എൽ എ, ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ എന്നിവർ പങ്കെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

‘പിണറായി വിജയൻ പറഞ്ഞിട്ടാണ് ഇ പി ജയരാജൻ ജാവദേക്കറെ കണ്ടത്’: വിഡി സതീശൻ

Published

on

തിരുവനന്തപുരം: ഇപി ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയ വിഷയത്തിൽ പ്രതികരണവുമായി വിഡി സതീശൻ. മുഖ്യമന്ത്രി ജയരാജനെ ഒറ്റുകൊടുത്തു, ജയരാജൻ – ജാവദേക്കർ കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്. എപ്പോൾ കൂട്ടുപ്രതിയെ ഒറ്റുകൊടുക്കുകയാണ് പിണറായി. കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും സതീശൻ പറഞ്ഞു.

ഇപി ജയരാജൻ – ജാവദേക്കർ കൂടിക്കാഴ്ച്ച നടത്തിയത് എന്തിന്? മുഖ്യമന്ത്രി എന്താണ് പ്രകാശ് ജാവദേക്കറുമായി സംസാരിച്ചത് ? സി.പി.എം നേതൃത്വമാണ് മറുപടി പറയേണ്ടതെന്നും പിണറായിക്ക് എല്ലാം അറിയാമെന്നും സതീശൻ പറഞ്ഞു. ഇത്ര മോശമായ ഒരു തെരഞ്ഞെടുപ്പ് സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ല. പലയിടത്തും വോട്ടിംഗ് മെഷീൻ വ്യാപകമായി കേടായി. സർക്കാരിന്റെ നിരുത്തരവാദിത്ത പരമായ പെരുമാറ്റം മൂലമാണ് ഇത് സംഭവിച്ചത്. യുഡിഎഫിന് 20 സീറ്റും ഉറപ്പാണെന്നും വി ഡി സതീശൻ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Business

സ്വര്‍ണവിലയില്‍ വർധന

Published

on

സംസ്ഥാനത്ത് സ്വർണവില 160 ഉയർന്ന് 53480 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന് 6685 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5580 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

ഇന്നലെ 320 രൂപ ഉയർന്നിരുന്നു. ഈ മാസം 19ന് കുറിച്ച പവന് 54,520 രൂപയും ഗ്രാമിന് 6,815 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില. എന്നാല്‍, ഇക്കഴിഞ്ഞ 25ന് വില ഗ്രാമിന് 6,625 രൂപയിലേക്കും പവന് 53,000 രൂപയിലേക്കും താഴ്ന്നിരുന്നു. തുടര്‍ന്നാണ് വില വീണ്ടും കൂടിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

തിരുവനന്തപുരത്ത് താന്‍ അനായാസ വിജയം നേടുമെന്ന് ശശി തരൂര്‍

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് താന്‍ അനായാസ വിജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. അതില്‍ സംശയമൊന്നുമില്ല. മണ്ഡലം മുഴുവന്‍ പ്രവര്‍ത്തിച്ച ആര്‍ക്കും അതില്‍ സംശയമുണ്ടാവില്ല. രണ്ടാം സ്ഥാനത്ത് ആരു വരുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് തരൂര്‍ പറഞ്ഞു.നഗര പ്രദേശങ്ങളില്‍ എന്തുകൊണ്ടാണ് വോട്ടിങ് കുറഞ്ഞതെന്നു പലരും ചോദിക്കുന്നുണ്ട്. അത് ആരെ ബാധിക്കും എന്നാണ് ചോദ്യം.ബിജെപിക്കാര്‍ ഇപ്പോഴത്തെ സ്ഥാനാര്‍ഥിക്ക് വോട്ടു കൊടുക്കേണ്ടെന്നു തീരുമാനിച്ച് ചെയ്യാതിരുന്നതാണോ എന്നറിയില്ല. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിനായിരിക്കും വോട്ടിങ് കുറഞ്ഞതിന്റെ ദോഷം.നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം എന്നീ ഗ്രാമ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആണ് സാധാരണ രണ്ടാം സ്ഥാനത്തു വരിക. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ അങ്ങനെയാണ്. ബിജെപിയുടെ ശക്തി നഗര മണ്ഡലങ്ങളിലാണ്. ഇത്തവണ അത് അങ്ങനെ തന്നെയായിരിക്കുമോ എന്നു സംശയമുണ്ടെന്നും തരൂർ പറഞ്ഞു.

Continue Reading

Featured