ബിജെപി ദേശീയ നേതൃത്വത്തിന് കേരളത്തിൽ ബിജെപി യെക്കാൾ പ്രതീക്ഷ സിപിഎമ്മിൽ

കൊച്ചി : കേരളത്തിൽ ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കോടിക്കണക്കിന് രൂപ ചിലവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും നേരിട്ടെത്തി പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടും ബിജെപി പാടെ പരാജയപ്പെട്ട സാഹചര്യമാണുണ്ടായത്. മാത്രവുമല്ല കേരളത്തിലേക്ക് നൽകിയ കോടിക്കണക്കിന് രൂപ നേതാക്കൾ തന്നെ മുക്കിയതായും ആരോപണമുണ്ട്.ഈ സാഹചര്യത്തിലാണ് കേരളത്തിലെ ബിജെപി നേതൃത്വത്തെ കൈ വിടുവാൻ ദേശീയ നേതൃത്വം തീരുമാനിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കിടയിലെ തമ്മിൽ തല്ല് പരിഹരിക്കുവാൻ കേന്ദ്ര നേതൃത്വം പലതവണ ഇടപെടലുകൾ നടത്തിയെങ്കിലും പാർട്ടിക്കുള്ളിലെ വിഭാഗീയ വിഷയങ്ങൾ കൂടുതൽ ഗുരുതരമായി തുടരുകയാണ്. കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്ന ബിജെപിയ്ക്ക് കേരളത്തിലെ സിപിഎമ്മിന്റെ വളർച്ച ദോഷം ചെയ്യില്ലെന്ന നിരീക്ഷണമാണ് ദേശീയ നേതൃത്വത്തിനുള്ളത്. നിലവിൽ സംസ്ഥാനത്തെ ബിജെപിക്ക് വേണ്ടി ചെലവഴിക്കുന്നതിന്റെ പകുതി ചെലവഴിച്ചാൽ സിപിഎം വഴി കേരളത്തിൽ കോൺഗ്രസിനെതിരെയുള്ള അജണ്ട നടപ്പിലാക്കാൻ കഴിയുമെന്ന് നേതൃത്വം കരുതുന്നു. ഡൽഹിയിൽ നടന്ന മോദി-പിണറായി ചർച്ചയിലും ഇത്തരം കാര്യങ്ങൾ കടന്നുവന്നതായും സൂചനയുണ്ട്.

Related posts

Leave a Comment