ത്രിപുരയില്‍ പത്ര സ്​ഥാപനത്തിന്​ നേരെ​ ബി.ജെ.പി ആക്രമണം; നാല്​ മാധ്യമപ്രവര്‍ത്തകര്‍ക്ക്​ പരിക്ക്​

ഗുവാഹത്തി: ത്രിപുരയില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ക്ക്​ പിന്നാലെ ‘പ്രതിബാദി കലാം’ ദിനപത്രത്തിന്‍റെ ഓഫിസിനും നേരെയും അക്രമം. നാല്​ മാധ്യമപ്രവര്‍ത്തകര്‍ക്ക്​ പരിക്കേറ്റു. ബി.ജെ.പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ്​ ആക്രമണമെന്നാണ്​ പരാതി.

സംസ്​ഥാനത്ത്​ തുടരുന്ന ബി.ജെ.പി -സി.പി.എം സംഘര്‍ഷത്തിന്​ പിന്നാലെയാണ്​ ബുധനാഴ്ച വന്‍ അക്രമ സംഭവങ്ങള്‍ക്ക്​ ത്രിപുര സാക്ഷ്യം വഹിച്ചത്​. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തീയിട്ട്​ നശിപ്പിച്ചിരുന്നു.

പ്രതിബാധി കലാമിന്‍റെ ഓഫി​സിലെ രേഖകളും ഉപകരണങ്ങളും നശിപ്പിക്കുകയും ബൈക്കുകളും കാറുകളും അഗ്​നിക്കിരയാക്കുകയും ചെയ്​തതായി പ്രതിബാധി കലാം എഡിറ്ററും പബ്ലിഷറുമായ അനല്‍ റോയ്​ ചൗധരി നല്‍കിയ പരാതിയില്‍ പറയുന്നു.

Related posts

Leave a Comment