കൊല്ലാനും കൊല്ലിക്കാനും ബിജെപിയും സിപിഐഎമ്മും പ്രവർത്തകർക്ക് പരിശീലനം നല്‍കുന്നു ; കെ സുധാകരന്‍

കണ്ണൂരിൽ സി പി ഐ എം പ്രവർത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. കൊല്ലാനും കൊല്ലിക്കാനും ബിജെപിയും സിപിഐഎമ്മും പ്രവർത്തകർക്ക് പരിശീലനം നൽകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് സംവിധാനം ശക്തമാക്കിയില്ലെങ്കിൽ കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ കൊലക്കളമായി മാറുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പൊലീസ് സംവിധാനം പരാജയപ്പെട്ടതിനാലാണ് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ പടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളജ് ക്യാംപസുകളെ ലഹരി കൈയ്യടക്കുന്നുവെന്ന് സുധാകരൻ പറഞ്ഞു. അക്രമങ്ങളെ നിയന്ത്രിക്കാനുളള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല. കുത്തഴിഞ്ഞ പൊലീസ് സംവിധാനമാണ് സംസ്ഥാനത്തുള്ളത്. ഗുണ്ടകളെ നിയന്ത്രിക്കാൻ പൊലീസിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. അക്രമികൾക്ക് പൊലീസ് സംരക്ഷണം നൽകുകയാണെന്നും സുധാകരൻ ആഞ്ഞടിച്ചു.

Related posts

Leave a Comment