പ്രാണിയുടെ കടിയേറ്റ് മൂന്ന് പേർ മരിച്ചു

ഭോപ്പാൽ: ഉറക്കത്തിനിടെ പ്രാണികളുടെ കടിയേറ്റ് മൂന്ന് പേർ മരിച്ചു. പിതാവും രണ്ട് മക്കളുമാണ് മരിച്ചത്. മധ്യപ്രദേശിലെ ഷാഡോൾ ജില്ലയിലാണ് സംഭവം. ഷാഡോളിലെ കോതി താൽ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു ലതി പാലി (35) എന്നയാളും രണ്ടു മക്കളും പ്രാണിയുടെ കടിയേറ്റ് മരിച്ചതായി ജയ്ത്പൂർ പോലീസ് സ്റ്റേഷൻ ചുമതലയുള്ള സുദീപ് സോണി അറിയിച്ചു. അർദ്ധരാത്രിക്ക് ശേഷം ശരീരത്തിൽ കടുത്ത വേദന അനുഭവപ്പെട്ടതോടെയാണ് ലതിപാലിയ ഉണർന്നത്. കുടുംബാംഗങ്ങൾ അദ്ദേഹത്തെ ജെയ്ത്പൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് ചികിത്സയ്ക്കിടെ അദ്ദേഹം മരണപ്പെട്ടത്.

ലാല പാലിയയുടെ മകൻ സഞ്ജയ് (5), മകൾ ശശി (3) എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷമുള്ള പ്രാണിയുടെ കടിയേറ്റാണ് ലാല പാലിയ മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പോലീസ് അന്വേഷണം നടത്തുകയാണെന്നും സുദീപ് സോണി പറഞ്ഞു.

Related posts

Leave a Comment