Thiruvananthapuram
സിമ്മി റോസ്ബെൽ ജോണിനെ ബിഷപ്പ് സുസുപാക്യം, പേട്രൺ മെമ്പർഷിപ്പ് നൽകി ആദരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസിയേഷന്റെ സ്ഥാപക ദിനാഘോഷ ചടങ്ങിന്റെ ഭാഗമായി മുൻ പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗം സിമ്മി റോസ്ബെൽ ജോണിനെ എമിരിറ്റസ് മോസ്റ്റ് റവ. ഡോ.സുസുപാക്യം മേട്രൺ മെമ്പർഷിപ്പും, പൊന്നാടയും നൽകി ആദരിച്ചു.
ആദ്യകാല കോൺഗ്രസ് നേതാവ് ആനി മസ്ക്രീന്റെ 122– മത് ജന്മദിനാഘോഷ വേളയിൽ നടന്ന ചടങ്ങിൽ കെ.എൽ.സി.ഡബ്ലിയു.എ സംസ്ഥാന പ്രസിഡന്റ് ഷേർളി സ്റ്റാൻലി പതാക ഉയർത്തുകയും, റവ.ഡോ. സുസുപാക്യം ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ആനി മസ്ക്രീന്റെ ജീവിതം മാതൃകയാക്കി നമ്മുടെ വനിതകൾ സമൂഹത്തിൽ മുന്നേറണമെന്നും നല്ല മാതൃക കാട്ടി ലക്ഷ്യത്തിലെത്തിച്ചേരണമെന്നും ബിഷപ്പ് സുസുപാകും ആശംസിച്ചു. ചടങ്ങിൽ അരൂർ എം.എൽ.എ ദലീമ ജോജോ, അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര, ജോളി പത്രോസ്, ഫാ.ജിജു അറക്കത്തറ,, ഫാ.മൈക്കിൾ തോമസ്, സിസ്റ്റർ എമ്മമേരി, അൽഫോൺസ് ആന്റിൽസ്, പാട്രിക് മൈക്കിൾ, മെറ്റിൽഡ മൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു.
Featured
ബിജെപി അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ; വ്യക്തികളോടല്ല, ആശയത്തോടാണ് ഞങ്ങൾ പോരാടുന്നത് ; വി.ഡി സതീശൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ അത് അവരുടെ ആഭ്യന്തര കാര്യമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അതിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.. ആരു വേണമെങ്കിലും ആ സ്ഥാനത്തേയ്ക്കു എത്തിക്കൊള്ളട്ടെ. ഞങ്ങൾ എതിർക്കുന്നത് വ്യക്തികളെയല്ല, പാർട്ടിയുടെ ആശയങ്ങളെയാണ്. അതു തുടരുമെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.
രാജീവ് ചന്ദ്രശേഖർ ബിജെപിയിൽ ലേറ്റ് എൻട്രിയിലൂടെ വന്ന ആളാണ്. ആ പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ ഇടപടാൻ ഇല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. ആശയങ്ങളോടാണ് കോൺഗ്രസ് പോരാടുന്നത്. ഇപ്പോഴത്തെ അദ്ധ്യക്ഷൻ സുരേന്ദ്രനോടും വ്യക്തിപരമായി വിരോധമില്ല. ആര് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയാലും അതിൽ പ്രതികരിക്കാനില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു
തിരുവനന്തപുരത്ത് ഇന്നു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെറെ പേര് നിർദേശിക്കുകയായിരുന്നു. കോർ കമ്മിറ്റി കേന്ദ്രനിർദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും
Featured
മഴ മുന്നറിയിപ്പിൽ മാറ്റം: എല്ലാ ജില്ലകളിലും ശക്തമായ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ശനി, ഞായർ (Mar 22,23) ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ശക്തമായ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു. യെലോ അലർട്ടുകളുള്ള ജില്ലകള്‍:
22/03/2025 : തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
23/03/2025 : മലപ്പുറം, വയനാട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Kerala
കുടിശ്ശിക ക്ഷാമബത്തയുടെ മുന്‍കാല പ്രാബല്യം കവര്‍ന്നെടുത്ത സര്‍ക്കാര്‍ നിലപാട് അപഹാസ്യം:ചവറ ജയകുമാര്‍

നാല് വര്‍ഷം മുമ്പ് ലഭിക്കേണ്ട ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചിട്ട് അതിന്‍റെ മുന്‍കാല പ്രാബല്യം കൂടി കവര്‍ന്നെടുത്ത സര്‍ക്കാര്‍ നിലപാട് അപഹാസ്യമാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.
കുടിശ്ശിക ക്ഷാമബത്തയുടെ മുന്‍കാല പ്രാബല്യം കവര്‍ന്നെടുത്തതിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന വഞ്ചനാദിനത്തിന്‍റെ ഭാഗമായി സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2022 ജനുവരിയില്‍ മൂന്നു ശതമാനം ക്ഷാമബത്ത അനുവദിച്ച് ഉത്തരവിറങ്ങിയപ്പോള്‍ 39 മാസത്തെ കുടിശ്ശികയെപ്പറ്റി ഉത്തരവില്‍ യാതൊരു പരാമര്‍ശവുമില്ല.
ക്ഷാമബത്ത കുടിശ്ശികയ്ക്കു വേണ്ടി കോടതിയില്‍ കേരള എന്‍.ജി.ഒ അസോസിയേഷന്‍ കേസ് കൊടുത്തപ്പോള്‍ ക്ഷാമബത്ത അനുവദിച്ചാല്‍ മാത്രമേ കുടിശ്ശിക നല്‍കാന്‍ കഴിയൂ എന്ന എതിര്‍വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഈ നിലപാട് സ്വീകരിച്ച സര്‍ക്കാരാണ് കഴിഞ്ഞ മൂന്നു തവണ ഡി.എ അനുവദിച്ചപ്പോഴും 39 മാസം വീതമുള്ള 117 മാസത്തെ കുടിശ്ശിക നിഷേധിച്ചത്.
ക്ഷാമബത്ത കുടിശ്ശികയിനത്തില്‍ 35000 കോടി രൂപയാണ് സര്‍ക്കാര്‍ പിടിച്ചു വച്ചിരിക്കുന്നത്. ക്ഷാമബത്ത നിര്‍ണ്ണയിക്കുന്ന ബെഞ്ച് മാര്‍ക്ക് തന്നെ കാലഹരണപ്പെട്ടിരിക്കുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഉള്ള ക്ഷാമബത്ത പോലും നിഷേധിക്കുന്നത് കടുത്ത അവഗണനയാണ്.
രാജ്യത്തെ ഉപഭോക്തൃ വിലസൂചിക തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരത്തിന്‍റെ അടിസ്ഥാനത്തിലും വിലക്കയറ്റത്തിന്‍റെ അടിസ്ഥാനത്തിലും മാര്‍ക്കറ്റിലെ ലഭ്യതയുടെ അടിസ്ഥാനത്തിലും ക്രമീകരിക്കാന്‍ സാധിച്ചിട്ടില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ശമ്പളം സംസ്ഥാന ജീവനക്കാരുടെ വാങ്ങല്‍ശേഷി തീര്‍ത്തും ഇല്ലാതാക്കിയിരിക്കുന്നു. ഇത് പൊതു കമ്പോളത്തില്‍ പ്രകടമാണ്. താഴെത്തട്ടിലുള്ള വിവിധ മേഖലകളെ ഇത് കാര്യമായി ബാധിക്കുന്നു.
ഒരു കാലത്ത് മധ്യവര്‍ഗ്ഗമായിരുന്നവര്‍ ഇന്ന് കേരളത്തിലെ രൂക്ഷമായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയും കുറഞ്ഞ ശമ്പളം വാങ്ങുന്നവരായി മാറുകയും സമൂഹത്തിലെ അരികു വല്‍ക്കരിക്കപ്പെട്ട വിഭാഗമായി മാറ്റപ്പെടുകയും ചെയ്യുന്നു.
സര്‍ക്കാര്‍ ദുരഭിമാനം വെടിയണം. മൂന്ന് ഗഡു ക്ഷാമബത്ത അനുവദിച്ചതില്‍ 2024 ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലും 2025 ഏപ്രില്‍ മാസത്തിലും അനുവദിച്ച കുടിശ്ശിക ക്ഷാമബത്തയുടെ 117 മാസത്തെ മുന്‍കാല പ്രാബല്യം അനുവദിക്കണമെന്ന് അതിശക്തമായി സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. സര്‍ക്കാരിന്‍റെ ഈ കിരാത നടപടി സംഘടനാപരമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം അറിയിച്ചു.
വി.എസ്. രാഘേഷ് അധ്യക്ഷത വഹിച്ചു. ആര്‍.എസ്. പ്രശാന്ത് കുമാര്‍, ജോര്‍ജ്ജ് ആന്‍റണി, മൊബീഷ് പി. തോമസ്, അരുണ്‍ ജി. ദാസ്, നീതീഷ്കാന്ത്, എസ്.പി. അഖില്‍, ബി.എൻ ഷൈന്‍ കുമാര്‍, റെനി രാജ്, വിപ്രേഷ് കുമാര്‍, ബാലു പവിത്രൻ, ഷിബു പനക്കോട് വിൻസ്റ്റൻ ഗോമസ്, അരവിന്ദ് എസ്.പി, K.,ജയകൃഷ്ണൻ, സുധീഷ് കുമാർ, അനസ്, സന്തോഷ് കുമാർ, സതീഷ് കുമാർ, കിഷോർ, അക്തർ, എന്നിവര്‍ സംസാരിച്ചു.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login