ബിഷപ്പിനെ സംരക്ഷിക്കുന്നത് സം​ഘപരിവാർ , വളം വച്ച് കൊടുക്കുന്നത് ഇടതുപക്ഷം; വിമർഷനവുമായി കെ.മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ . സംഘപരിവാറിന് വളം വെച്ച്‌ കൊടുക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ ചെയ്യുന്നതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കണ്ണൂർ യൂണിവേഴ്സിറ്റി സിലബസിൽ സവർക്കറുടേയും ഗോൾവാൾക്കറുടേയും പുസ്തങ്ങൾ ഉൾപ്പെടുത്തിയതെന്നും മുരളീധരൻ പറഞ്ഞു.

‘പുറത്ത് മാത്രമാണ് ഇടതുപക്ഷത്തിന്റെ മതേതരത്വം. മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം നിൽകുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. നർക്കോട്ടിക് ജിഹാദ് വിഷയത്തിലെ സിപിഎം നിലപാട് ഏറ്റവും വലിയ അപകടമാണ്. പാലാ ബിഷപ്പിനെ സംരക്ഷിക്കുന്നത് സംഘപരിവാറാണ്’- കെ മുരളീധരൻ വിമർശിച്ചു. അതേസമയം മതേതരത്വം വെല്ലുവിളി നേരിടുമ്പോൾ നോക്കി നിൽക്കുകയല്ല സർക്കാർ ചെയ്യേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും നേരത്തേ പ്രതികരിച്ചിരുന്നു. ‘മതസൗഹാർദ്ദം കേരളത്തിൽ തകരുകയാണ്. കൈവിട്ട് പോയ ശേഷം നടപടികൾ സ്വീകരിച്ചിട്ട് കാര്യമില്ല. മറ്റേത് സർക്കാർ ആണെങ്കിലും സർവകക്ഷി യോഗം വിളിക്കുമായിരുന്നു’- സുധാകരൻ വ്യക്തമാക്കി.

Related posts

Leave a Comment