Kerala
ബിഷപ്പിനെ മുന്‍നിര്‍ത്തി സിപിഎമ്മില്‍
പിണറായിക്കെതിരെ പടനീക്കം
പത്തനംതിട്ട: ലോകസഭാ തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ ഇടതുസര്‍ക്കാരിനെതിരായി യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് നടത്തിയ വിമര്‍ശനം സിപിഎമ്മിനകത്ത് പിണറായി വിജയനെതിരേ രൂപപ്പെടുന്ന ധ്രുവീകരണത്തിന്റെ ആദ്യ വെടിയൊച്ചയെന്ന് സൂചന. പിണറായി വിജയന്‍ വിവരദോഷിയെന്ന് ബിഷപ്പിനെ വിശേഷിപ്പിച്ചത് പാര്‍ട്ടിക്കകത്ത് തനിക്കെതിരേ രൂപപ്പെടുന്ന കരുനീക്കങ്ങളെ മനസിലാക്കി തന്നെയാണ്.
തിരിച്ചടികള്‍ എന്തുകൊണ്ടാണെന്നു സിപിഎമ്മും ഇടതു കക്ഷികളും മനസിലാക്കണമെന്നും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നുമാണ് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചത്. പിണറായി തള്ളിപ്പറഞ്ഞിട്ടും വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
സിപിഎമ്മിലെ പ്രമുഖരായ ചില നേതാക്കളുടെ പിന്‍ബലത്തിലാണ് പിണറായിയെ ലക്ഷ്യമിട്ട് ബിഷപ്പ് വിമര്‍ശനമുന്നയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഡോ.തോമസ് ഐസക്കടക്കം ചില നേതാക്കള്‍ പിണറായിക്കെതിരേ പാര്‍ട്ടിക്കകത്ത് കരുനീക്കങ്ങള്‍ നടത്തുന്നതായി നേരത്തേ സൂചനകളുണ്ടായിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ പിണറായി പക്ഷം പതറി നില്‍ക്കുമ്പോള്‍ അവസരം നോക്കി ആഞ്ഞടിക്കാനുള്ള നീക്കത്തിലാണ് സിപിഎമ്മിനകത്തെ പിണറായി വിരുദ്ധപക്ഷമുള്ളത്.
സിപിഎമ്മിനോട് എപ്പോഴും ഐക്യപ്പെട്ടു നില്‍ക്കുന്ന ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ തന്നെ പിണറായി വിരുദ്ധപക്ഷം പരസ്യവിമര്‍ശനത്തിനു രംഗത്തിറക്കിയെന്നു വേണം കരുതാന്‍. പാര്‍ട്ടി കൂറ് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള ഒരു വൈദികനെ പിണറായി വിജയനെ പോലൊരു നേതാവ് വിവരദോഷിയെന്ന് വിളിച്ചത് പാര്‍ട്ടിക്കകത്തെ ചിലരുടെ രഹസ്യ അജണ്ട് മനസിലാക്കി തന്നെയാണെന്ന് വ്യക്തം.
2012-ല്‍ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സിപിഎം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ചരിത്രചിത്ര പ്രദര്‍ശനത്തില്‍ വിപ്ലവകാരികള്‍ക്കൊപ്പം യേശുക്രിസ്തുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദമായ ഘട്ടത്തില്‍ സിപിഎമ്മിന്റെ രക്ഷക്കെത്തിയ ബിഷപ്പാണ് മാര്‍ കൂറിലോസ്. എല്ലാ സഭകളും സിപിഎമ്മിനെതിരെ തിരിഞ്ഞ് വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കവേ ബിഷപ്പ് കൂറിലോസ് പ്രസ്തുത പ്രദര്‍ശനം നേരില്‍ കാണുകയും യേശുക്രിസ്തുവിനെ വിപ്ലവകാരി എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും പ്രഖ്യാപിക്കുകയുണ്ടായി. ചിത്ര പ്രദര്‍ശന വിവാദത്തില്‍ നിന്നും ഇടതുപക്ഷത്തിനെ കരകയറ്റിയ ഈ പ്രസ്താവന ഇടതു അനുകൂല മാധ്യമങ്ങളും നേതാക്കളും അക്കാലത്ത് ആഘോഷിച്ചതുമാണ്.
സഭയ്ക്കകത്ത് ഇതു വിവാദമായപ്പോഴും തന്റെ നിലപാടില്‍ നിന്നും അണുവിട മാറാന്‍ ബിഷപ്പ് കൂറിലോസ് തയ്യാറല്ലായിരുന്നു. നിലപാട് മാറ്റിപ്പറയാനുള്ള സമ്മര്‍ദ്ദം ഉണ്ടായാല്‍ ബിഷപ്പ് പദവി രാജിവയ്ക്കും എന്ന ഉറച്ച നിലപാട് അദ്ദേഹം സ്വീകരിച്ചു. സിപിഎം യുവജന, വിദ്യാര്‍ത്ഥി സംഘടനാവേദികളിലും പാര്‍ട്ടി സമ്മേളന സെമിനാറുകളിലും പ്രാസംഗികനായി എത്താറുള്ള ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ പിണറായിക്കെതിരായ നീക്കങ്ങള്‍ക്കായി സിപിഎമ്മിലെ ഒരു വിഭാഗം രംഗത്തിറക്കിയതാണെന്ന സംശയങ്ങള്‍ക്ക് ബലം നല്‍കുന്ന രീതിയില്‍ ബിഷപ്പിനു പിന്തുണയുമായി സിപിഎമ്മിലെ ചില നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്.
ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി അംഗവുമായ അഡ്വ.കെ പ്രകാശ് ബാബു ബിഷപ്പിന് പരസ്യമായ പിന്തുണ നല്‍കി പ്രസംഗിക്കുകയുണ്ടായി. ഉറച്ച നിലപാടുകള്‍ ഉറക്കെ തന്നെ പറയണമെന്നും അതു നല്ല വ്യക്തിയുടെ ലക്ഷണമാണെന്നുമായിരുന്നു പ്രകാശ് ബാബു പറഞ്ഞത്. സാമൂഹിക മാധ്യമങ്ങളിലും ഇടതനുകൂലികള്‍ ബിഷപ്പിന് പിന്തുണയുമായി പ്രചാരണം നടത്തുന്നുണ്ട്.
Featured
ചരിത്രം തിരുത്തി, അച്ഛന്റെ അഭിവാദ്യമേറ്റുവാങ്ങി വൈഗ
സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ വിജയമായിരുന്നു കളമശ്ശേരി ഗവ.വനിതാ പോളിടെക്നിക് കോളേജിലെ കെ എസ് യു നേടിയത്. 30 വർഷത്തെ എസ്എഫ്ഐ ആധിപത്യത്തെ തകർത്തെറിഞ്ഞുകൊണ്ടാണ് കെഎസ്‌യു സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റുകളിലും വിജയിച്ചത്.
വിജയിച്ച ശേഷമുള്ള കെഎസ്‌യു പ്രവർത്തകരുടെ കളമശ്ശേരി ടൗണിലൂടെയുള്ള ആഹ്ലാദപ്രകടനത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ആഹ്ലാദപ്രകടനത്തിന് അഭിമുഖമായി കടന്നുവന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ മകളും നിയുക്ത യൂണിയൻ ചെയർപേഴ്സണുമായ വൈഗയെ അഭിവാദ്യം ചെയ്യുന്ന ദൃശ്യമാണ് ഇപ്പോൾ ഏറെ പങ്കുവെക്കപ്പെടുന്നത്. ആലുവ-എറണാകുളം റൂട്ടിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് പിതാവായ ജിനുനാഥ്. വൈഗ മൂന്നാം വർഷ ആർക്കിടെക് ഡിപ്ലോമ വിദ്യാർഥിയാണ്. ആലുവ എടത്തല സ്വദേശിയാണ്.
Kerala
സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പിനാണ് പരിക്കേറ്റത്.
പഴയ നിയമസഭ മന്ദിരത്തിൻ്റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ ഫാൾസ് സീലിംഗ് അടർന്ന് വീണാണ് അപകടമുണ്ടായത്. അലൂമിനിയം സീലിംഗ് ട്യൂബ് ലൈറ്റ് ഉൾപ്പെടെ തകർന്ന് വീഴുകയായിരുന്നു.. ഉച്ചയ്ക്ക് 2ന് ആയിരുന്നു സംഭവം. ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന അഡീഷണൽ സെക്രട്ടറിയുടെ തലക്ക് മുകളിലേക്കാണ് സീലിംഗ് പതിച്ചത്. ഉടൻ തന്നെ അജി ഫിലിപ്പിനെജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹകരണ വകുപ്പിൻ്റെ അഡീഷണൽ സെക്രട്ടറിയുടെ ഓഫീസും നിയമവകുപ്പിൻ്റെ ചെറിയ ഭാഗവുമാണ് അപകട സ്ഥലത്ത് പ്രവർത്തിക്കുന്നത്
Kerala
തോമസ് ചെറിയാന് വീരോചിത വിടവാങ്ങല്‍ നല്‍കി നാട്
പത്തനംതിട്ട: 56 വർഷം മുമ്പ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ വീരമൃത്യുവരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്റെ സംസ്കാരം ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പള്ളിയിലെ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം സൈന്യം ബഹുമതികൾ അർപ്പിച്ചു.
രാഹുൽ ഗാന്ധിയുടെ അനുശോചന സന്ദേശവും ചടങ്ങിൽ വായിച്ചു. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെ പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചു. പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം വിലാപയാത്രയായാണ് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് പള്ളിയിലെത്തിച്ചത്. പള്ളിയിലും പൊതുദർശനത്തിന് അവസരമൊരുക്കിയതിന് ശേഷമാണ് സംസ്കാരം നടന്നത്.1965 ലാണ് തോമസ് ചെറിയാൻ സേനയിൽ ചേർന്നത്. ചണ്ഡീഗഢിൽ നിന്ന് ലേ ലഡാക്കിലേക്ക് സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ് അപകടത്തിൽപ്പെട്ട് മഞ്ഞുമലയിൽ കാണാതായത്. ആർമിയിൽ ക്രാഫ്റ്റ്സ്മാനായ തോമസ് ചെറിയാന് 22 വയസുള്ളപ്പോഴാണ് സംഭവം നടക്കുന്നത്.
വിമാനത്തിലുണ്ടായിരുന്ന 103 പേരിൽ 96 പേരും പട്ടാളക്കാരായിരുന്നു. തിരച്ചിൽ നടക്കുന്നതിനിടെ ഇക്കഴിഞ്ഞ തിങ്കളാഴ്ച പകൽ 3.30ഓടെയാണ് മഞ്ഞുമലകൾക്കടിയിൽ നിന്ന് മൃതദേഹം കണ്ടെടുക്കുന്നത്. അപകടത്തിൽ കാണാതായ മറ്റു സൈനികർക്കായി ഇപ്പോഴും തിരച്ചിൽ തുടരുന്നുണ്ട്.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login