പിറന്നാൾ സമ്മാനം വൈറലായി ; താരങ്ങളെ കാണുവാൻ ഷാഫി പറമ്പിലും യൂത്ത് കോൺഗ്രസ് നേതാക്കളും നേരിട്ടെത്തി

തിരുവനന്തപുരം : പ്രശസ്ത സിനിമാ താരം സൂര്യയുടെ പിറന്നാൾ ദിവസം അദ്ദേഹത്തിന്റെ പഴയ ചിത്രം പുനർ ആവിഷ്കരിച്ച് കൈയടി നേടിയ കലാകാരൻമാരെ കാണാനും അനുമോദിക്കാനും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാക്കളും നേരിട്ട് എത്തി.
അയൻ സിനിമയുടെ പുനർ ചിത്രീകരിച്ച സോംഗ് ഒരാഴ്ച്ചക്കുള്ളിൽ 1 Million Views തികച്ചതിൻ്റെ സന്തോഷം ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ സ്നേഹോപകാരം കലാകാരന്മാർക്ക് നൽകി. സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ കെ.എസ് ശബരീനാഥൻ, റിജിൽ മാക്കുറ്റി ജില്ലാ പ്രസിഡൻ്റ് സുധീർഷാ പാലോട്, DCC ജന:സെക്രട്ടറി ആർ.ഹരികുമാർ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ നേമം ഷജീർ, എ.ജി ശരത്, സംസ്ഥാന നിർവാഹക സമിതി അംഗം രാജാജിനഗർ മഹേഷ്, ജില്ലാ സെക്രട്ടറി വലിയശാല പ്രശോഭ് എന്നിവരും രാജാജിനഗറിൻ്റെ കലാകാരൻമാരെ അഭിനന്ദിച്ചു. തിരുവനന്തപുരം ജില്ലയിലെ രാജാജിനഗറിലാണ് നേതാക്കൾ എത്തിയത്.

Related posts

Leave a Comment