ബിരിയാണി ചലഞ്ചുമായി കെ.എസ്.യു.

തിരുവനന്തപുരം: തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ ബീച്ച് മണ്ഡലം കമ്മിറ്റിയിലെ കെ.എസ്‌.യു പ്രവർത്തകരുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹ സമിതി അംഗം ടി.ആർ രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്‌.യു ജില്ലാ സെക്രട്ടറി പീറ്റർ സോളമൻ അധ്യക്ഷത വഹിച്ചു. ചലഞ്ചിൽ നിന്നു കണ്ടെത്തിയ തുക അർഹരായ 10 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായുള്ള മൊബൈൽ ഫോൺ ലഭ്യമാക്കാൻ ഉപയോഗിക്കും എന്ന് കെ.എസ്‌.യു അറിയിച്ചു.

Related posts

Leave a Comment