യൂത്ത്‌ കെയർ പ്രവർത്തകർ ബിരിയാണി ചലഞ്ച് നടത്തി.

ഗുരുവായൂർ :പുന്നയൂർക്കുളം യൂത്ത്‌ കെയർ പ്രവർത്തകർ ബിരിയാണി ചലഞ്ച് നടത്തി.
ഓരോ ദിനവും നാടിന്റെ നന്മയായി മാറുകയാണ്. ഈ മഹാമാരി കാലത്ത് പണമില്ലാത്തതിന്റെ പേരിൽ ഒരു കുഞ്ഞുങ്ങൾക്കും
പഠനം മുടങ്ങരുത് ഒരാളും വീട്ടിൽ പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന യൂത്ത്‌ കെയർ ടീം പുന്നയൂർക്കുളം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. 2400 ബിരിയാണി പൊതികളാണ് ഇവിടെ നിന്നും മുൻ കൂട്ടി ഓർഡർ നൽകിയവർക്ക് യൂത്ത്‌ കെയർ, inc സന്നദ്ധ സേന പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകിയത്
ഇതിലൂടെ കിട്ടുന്ന വരുമാനം കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങ് ആകുക എന്ന ഉദ്ദേശത്തോടെ ആണ്.പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് NR ഗഫൂർ.,യൂത്ത് മണ്ഡലം പ്രസിഡന്റ് ഫത്താഹ് മന്നലാംകുന്നിന് ബിരിയാണി നൽകി വിതരണ ഉത്ഘാടനം നിർവഹിച്ചു .കോവിഡ് സുരക്ഷ മാനദണ്ഡം പാലിച്ചു കൊണ്ട് കോൺഗ്രസ്‌ മണ്ഡലം, ബ്ലോക്ക്‌,യൂത്ത്‌ കോൺഗ്രസ്‌ ഭാരവാഹികൾ പങ്കെടുത്തു…

Related posts

Leave a Comment