Alappuzha
ഭാര്യയുടെ പരാതിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സിപിഎം സസ്പെൻഡ് ചെയ്തു
ആലപ്പുഴ: സി പി എമ്മിൽ വീണ്ടും അച്ചടക്ക നടപടി. ഭാര്യയുടെ പരാതിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സിപിഎം സസ്പെൻഡ് ചെയ്തു. കായംകുളം ഏരിയാ കമ്മറ്റി അംഗവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിൻ സി ബാബുവിനെയാണ് പാർട്ടി സസ്പെന്റ് ചെയ്തത്. ബിപിനെതിരെ ഭാര്യ പാർട്ടിക്ക് പരാതി നൽകിയിരുന്നു. ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. തുടർന്നാണ് നടപടി. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിർദ്ദേശപ്രകാരമാണ് ഏരിയാ കമ്മറ്റിയുടെ നടപടി.
അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഭാര്യയെ തല്ലിയ സംഭവത്തിൽ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിൻ സി ബാബുവിനെതിരെ പാർട്ടി നടപടിയെടുത്തു. ഇദ്ദേഹത്തെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിർദ്ദേശ പ്രകാരം സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേർന്നാണ് ബിപിൻ സി ബാബുവിനെതിരെ നടപടിയെടുത്തത്.
മൂന്ന് മാസം മുൻപ് ബിപിൻ സി ബാബുവിന്റെ ഭാര്യ മിനിസ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് സംഭവത്തിൽ പരാതി നൽകിയിരുന്നു. ഗാർഹിക പീഡനമടക്കം ആരോപണമുള്ളതായിരുന്നു പരാതി. എന്നാൽ സിപിഎം ജില്ലാ നേതൃത്വം ഇത് പൂഴ്ത്തിവെക്കുകയായിരുന്നു. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയായി. ഇതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്തിരുന്നു.
രൂക്ഷമായ ഭാഷയിലാണ് വിഷയത്തിൽ ജില്ലാ നേതൃത്വത്തെ എംവി ഗോവിന്ദൻ വിമർശിച്ചത്. ഗാർഹിക പീഡനം നടന്നതായി തെളിഞ്ഞതിനാൽ നടപടി വേണമെന്നു എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ഏരിയാ കമ്മിറ്റി യോഗം ചേർന്ന് ബിപിൻ സി ബാബുവിനെ സസ്പെന്റ് ചെയ്തത്. ബിബിൻ സി ബാബുവിന്റെ ഭാര്യ മിനിസ ജബ്ബാർ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സിപിഎം കായംകുളം കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗവുമാണ്.
Alappuzha
ചക്കുളത്തുകാവ് പൊങ്കാല; ആലപ്പുഴയിലെ നാല് താലൂക്കുകളിൽ പ്രാദേശിക അവധി
ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 13 വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.
Alappuzha
തുറവൂർ മഹാദേവ ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള ഫ്ലക്സ്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്ലക്സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ഭക്തർ ക്ഷേത്രത്തിൽ വരുന്നത് ഭഗവാനെ കാണാനാണ്, അഭിവാദ്യമർപ്പിച്ച ഫ്ലക്സ് കാണാനല്ല. മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്ലക്സ് അടിച്ചത് എന്തിനെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറഞ്ഞു. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഫ്ലക്സ് അടിച്ച് വെച്ചത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്ലക്സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാൽ അയ്യപ്പഭക്തർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ പറഞ്ഞു.
Alappuzha
വൈദ്യുതി നിരക്ക് വർധന; പ്രതിഷേധിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി
പുന്നപ്ര: വൈദ്യുതി നിരക്ക് കൂട്ടിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു. പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കെ എസ് ഇ ബി ഓഫീസിന് മുമ്പിൽ സമാപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹസൻ എം.പൈങ്ങാമഠം, എസ്. ഗോപകുമാർ, ശ്രീജാ സന്തോഷ്, സമീർ പാലമൂട്, കണ്ണൻ ചേക്കാത്ര, അബ്ദുൽ ഹാദി ഹസൻ,മജീദ് കാളുതറ, ആർ. ശെൽവരാജൻ, പി.രങ്കനാഥൻ, വർണം മോഹനൻ, സാബു, അജിത വാളൻപറമ്പിൽ, നൗഷാദ് അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നല്കി.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News19 hours ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News17 hours ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login