ബിനീഷ് കോടിയേരിക്ക് ജാമ്യം ; കുഴൽപ്പണക്കേസിൽ ബിജെപിയെ സഹായിച്ചതിന്റെ പ്രത്യുപകാരം

മയക്കുമരുന്ന് കേസിൽ കർണാടകയിൽ ജയിലിൽ കഴിയുന്ന സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകനും സിപിഎം നേതാവുമായ ബിനീഷ് കൊടിയേരിക്ക് ജാമ്യം ലഭിച്ചു.ജയിലിലടക്കപ്പെട്ടശേഷം ഒരു വർഷം തികയുമ്പോഴാണ് ബിനീഷിന് ജാമ്യം ലഭിക്കുന്നത്.

ഗുരുതരമായ കുറ്റകൃത്യമായിട്ടും കടുത്ത വകുപ്പുകൾ ചാർത്തപ്പെട്ടിട്ടും ബിനീഷിനു ജാമ്യം ലഭിച്ചത് സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൽ നിന്നാണെന്ന് വ്യാപക വിമർശനമുയരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ കുഴൽപ്പണ കേസ് വന്നപ്പോൾ അതിൽ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു.ഇതിന്റെ പ്രത്യുപകാരമായിട്ടാണ് മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് മയക്കുമരുന്ന് കേസിൽ ജാമ്യത്തിലേക്കുള്ള വഴിതുറന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.

Related posts

Leave a Comment