Connect with us
,KIJU

Bangalore

കൊക്കൈൻ ഉപയോഗിച്ചു, ലഹരി ഇടപാടിനെ കുറിച്ച് അറിയാമായിരുന്നു; ബിനീഷ് കോടിയേരി പ്രതി തന്നെയെന്ന് കോടതി

Avatar

Published

on

ബെംഗളൂരു: ലഹരിക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസിൽ നിന്ന് വിടുതൽ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളൂരു കോടതി തള്ളി. 34-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇതോടെ, കേസില്‍ ബിനീഷ് കോടിയേരി പ്രതിയായി തുടരുമെന്ന് കര്‍ണാടക പൊലീസ് പറഞ്ഞു. പ്രതിപട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേസില്‍ നാലാം പ്രതിയായി തന്നെ ബിനീഷ് തുടരുമെന്ന് അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി വ്യക്തമാക്കി.

ലഹരിക്കടത്ത് പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി കള്ളപ്പണം വെളുപ്പിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ലഹരിക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് അനൂപിന് സാമ്പത്തിക സഹായം ചെയ്തെന്ന കണ്ടെത്തലില്‍ 2020ല്‍ ആണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ആവര്‍ത്തിച്ചായിരുന്നു ബിനീഷ് പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി നല്‍കിയത്. എന്നാല്‍ ബിനീഷിനെതിരെ അതീവ ഗുരുതരമായ നിരീക്ഷണങ്ങളുമായി ഹര്‍ജി കോടതി തള്ളിയത്.

Advertisement
inner ad

ബിനീഷ് കോടിയേരിക്ക് ഒന്നാം പ്രതി മുഹമ്മദ് അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ചും കച്ചവടത്തെ കുറിച്ചും വ്യക്തമായ അറിവുണ്ടായിരുന്നെന്നാണ് കോടതി വ്യക്തമാക്കി. അനൂപും ബിനീഷും കൊക്കൈന്‍ ഉപയോഗിക്കുന്നത് നേരിട്ട് കണ്ടെന്ന രണ്ടു സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യം ഉത്തരവില്‍ വ്യക്തമാക്കുന്നത്. ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള കമ്മനഹള്ളിയിലെ റോയല്‍ സ്യൂട്ട് അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് എംഡിഎംഎ ഗുളികളുമായി അനൂപും മറ്റുള്ളവരും പിടിയിലാകുന്നത്. ഇതെല്ലാം അര്‍ത്ഥമാക്കുന്നത് ഒന്നാം പ്രതിയുടെ ബിസിനസ് സംബന്ധിച്ച് ബിനീഷിന് നേരെത്തെ അറിവുണ്ടായിരുന്നു എന്നാണെന്നും കോടതി വ്യക്തമാക്കി. ഒന്നാം പ്രതിയെ കുറ്റകൃത്യത്തിന് നാലാം പ്രതിയായ ബിനീഷ് സഹായിച്ചതിന് മതിയായ തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹാജരാക്കിയിട്ടുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

അനൂപിന് പണം നല്‍കിയെന്ന് പറയുന്ന പണമിടപാടിന്റെ രേഖകള്‍ ഹാജരാക്കുന്നതില്‍ ബിനീഷ് പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴും ഇക്കാര്യങ്ങള്‍ മറച്ചുവച്ചതായുള്ള ഇ ഡിയുടെ കണ്ടെത്തല്‍ കോടതി ശരിവച്ചു. ലഹരിക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടില്ല എന്ന കാരണം പറഞ്ഞ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ബിനീഷിനെ ഒഴിവാക്കാനാവില്ലെന്നും ് ജസ്റ്റിസ് എച്ച് എ മോഹന്‍ വ്യക്തമാക്കി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bangalore

കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു

Published

on


ബംഗ്‌ളൂരൂ: ബംഗ്‌ളൂരൂ ശിവമൊഗ്ഗയില്‍ ആണ് സംഭവം.ശരാവതി നഗര്‍ ആദിചുഞ്ചനഗിരി കോളേജ്ജിലെ പ്ലസ് ടു വിദ്യാര്‍ഥിനി മേഘശ്രീ (18) ആണ് മരിച്ചത്. ദാവനഗരെ ചന്നപുര സ്വദേശിയാണ്. നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോളേജ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമാണ് മകള്‍ ജീവനൊടുക്കാന്‍ കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

Continue Reading

Bangalore

‘ജൻ ദർശൻ, ഇത് കർണാടക മോഡൽ ജനസദസ്സ്‌’; ജനങ്ങളിലേക്ക് ഇറങ്ങി  സിദ്ധരാമയ്യ 

Published

on

ബംഗളൂരു: കേരളത്തിൽ പോലീസ് ബന്ധവസ്ഥയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ‘ജന സദസ്സ്’ പുരോഗമിക്കുമ്പോൾ കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിൽ  ‘ജൻ ദർശനുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനസമ്പർക്ക പരിപാടിയുടെ മാതൃകയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നേരിട്ട് മുഖ്യമന്ത്രി ദിവസം മുഴുവൻ പരാതികൾ സ്വീകരിക്കുന്ന രീതിയിലാണ് ‘ജൻ ദർശൻ’ പരിപാടി.

ബംഗളൂരുവിൽ മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയുടെ വളപ്പിലാണ് ‘ജൻ ദർശൻ’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാൻ എത്തിയത്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമടക്കം 20 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.

പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, എല്ലാ വകുപ്പുകളുടെയും കമ്മീഷണർമാർ എന്നിവരെല്ലാം സന്നിഹിതരാകണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഇത് രണ്ടാം തവണയാണ് ‘ജൻ ദർശൻ’ സംഘടിപ്പിക്കുന്നത്. പരാതികൾ രജിസ്റ്റർ ചെയ്യാനായി എത്തുന്നവർക്ക് ക്യു.ആർ. കോഡുകൾ ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ലയിലെയും പരാതികൾ തരംതിരിക്കാനും ഉദ്യോഗസ്ഥർ സംവിധാനം ഒരുക്കിയിട്ടുണ്ട്. പരാതികൾക്ക് ഉടൻതന്നെ പരിഹാരം കണ്ടെത്തി നടപടികളും സ്വീകരിക്കുന്നുണ്ട്. നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ അറിയുവാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

Advertisement
inner ad

അതേസമയം കേരളത്തിൽ  സഞ്ചരിക്കുന്ന ക്യാബിനറ്റുമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന ജനസദസ്സ്‌ ഇന്ന് മലപ്പുറത്ത് എത്തി നിൽക്കുകയാണ്. ജനങ്ങളുടെ പരാതികൾ നേരിട്ട് സ്വീകരിച്ച് പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് കൊട്ടിഘോഷിച്ചാണ് ‘ജനസദസ്സ്‌’ തുടങ്ങിയതെങ്കിലും  ഒരു പരാതി പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് സ്വീകരിക്കുന്നില്ല. സദസ്സിൽ ക്രമീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പരാതി സമർപ്പിച്ച് രസീത് കൈപ്പറ്റുക മാത്രമാണ് കഴിയുക. കാസർകോട് മുതൽ ഓരോ നിയോജക മണ്ഡലത്തിൽ എത്തുമ്പോഴും  മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രസംഗം  കേൾക്കുവാൻ മാത്രമാണ്  പരാതിക്കാരുടെ വിധി. സംസ്ഥാനത്ത് സർക്കാരിനെതിരെ ജനവികാരം ശക്തമായതിന് പിന്നാലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപായി സർക്കാർ ചെലവിൽ എൽഡിഎഫിന്റെ മുഖം മിനുക്കൽ നടപടികളളാണ് ജനസദസ്സിൽ നടക്കുന്നത്. അഞ്ചുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഉൾപ്പെടെ സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ സംഘടിപ്പിക്കുന്ന നവ കേരള ജനസദസ്സ്‌ സാമ്പത്തികമായി ഏറെ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തെ ജനങ്ങൾക്ക്  ഇരുട്ടടി ആവുകയാണ്.

Continue Reading

Bangalore

ചിക്കബെല്ലാപുരയിൽ കാർ ടാങ്കർലോറിയിലേക്ക് ഇടിച്ചുകയറി അപകടം; 12 പേർ മരിച്ചു

Published

on

ബംഗളൂരു: കർണ്ണാടകയിൽ ചിക്കബെല്ലാപുരയിൽ ടാറ്റാ സുമോ ടാങ്കർ ലോറിയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഏഴുമണിയോടെ ചിക്കബെല്ലാപുര ട്രാഫിക്ക് പൊലീസ് സ്റ്റേഷന്സമീപത്തായായിരുന്നു അപകടം. നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് ടാറ്റാ സുമോ കാർ പാഞ്ഞുകയറിയാണ് അപകടം. അപകടത്തിൽ 3 സ്ത്രീകളും 9 പുരുഷന്മാരുമാണ് മരിച്ചത്. ബാഗേപള്ളിയിൽ നിന്നും ചിക്കബെല്ലാപുരയിലേക്ക് വന്ന കാർ ആണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.ദേശീയ പാത 44 ൽ ആണ് അപകടം സംഭവിച്ചത്. അപകടം നടക്കുമ്പോള്‍ കാറിൽ 14 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 5 പേർ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം. ഒരാൾക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മൂടൽ മഞ്ഞ് മൂലം ഡ്രൈവർക്ക് റോഡ് കാണാതായതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

Continue Reading

Featured