മാസ്കും, കൊവിഡ് പ്രോട്ടോക്കോളും പെർഫക്‌ട് ഓക്കെ ; അമ്മയെ ട്രോളി ബിന്ദുകൃഷ്ണ

കൊല്ലം: കോവിഡ്​ പ്രോട്ടോകോൾ പാലിക്കാതെ സിനിമാ താരങ്ങൾ ഒത്തുകൂടിയതിനെതിരെ പരിഹാസവുമായി കൊല്ലം ഡി.സി.സി പ്രസിഡൻറ്​ ബിന്ദുകൃഷ്​ണ. താരസംഘടനയായ ‘അമ്മ’ കഴിഞ്ഞ ദിവസം നടത്തിയ പരിപാടിയുടെ ചിത്രം ഫേസ്​ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ബിന്ദു കൃഷ്​ണയുടെ പരിഹാസം.

കൊച്ചിയിലെ ‘അമ്മ’യുടെ ആസ്​ഥാനത്താണ്​ താരങ്ങളുടെ സംഗമം നടത്തിയത്​. പഠനോപകരണ വിതരണവും യൂട്യൂബ്​ ചാനൽ ലോഞ്ചിങും നടത്തുന്നതിൻറെ ഭാഗമായായിരുന്നു താരസംഗമം. സംഗമത്തിൽ മാസ്​കോ സാമൂഹിക അകലമോ ഇല്ലാതെ നടീനടൻമാർ ഒരുമിച്ച്‌​ നിൽക്കുന്ന ചിത്രമാണ്​ ബിന്ദു കൃഷ്​ണ പങ്കുവെച്ചത്​.

കോവിഡ്​ മാനദണ്ഡങ്ങളുടെ പേരിൽ സാധാരണക്കാർക്കു നേരേ പൊലീസ്​ പിഴ ചുമത്തുമ്പോൾ താരങ്ങളുടെ നിയമ ലംഘനത്തിനെതിരെ നടപടി എടുക്കാത്തിനെതിരായ വിമർശനവും അവർ ഉന്നയിച്ചു.
ഫേസ്​ബുക്ക്​ പോസ്റ്റിൻറെ പൂർണരൂപം :

സാമൂഹ്യഅകലവും, മാസ്കും, കൊവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ…

കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും.

ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തുന്ന രാഷ്ട്രീയ-പൊതുപ്രവർത്തകർക്ക് സമ്മാനമായി കേസും, കോടതിയും…

മച്ചാനത് പോരെ…

Related posts

Leave a Comment