ബിൻ ലാദന്റെ വീട് വില്പനക്ക്

ലോസാഞ്ചലസ് : ബിൻ ലാദന്റെ ലൊസാഞ്ചലസിലെ വീട് വില്പനക്ക്. മുൻ ഭാര്യയായിരുന്ന ക്രിസ്റ്റീൻ ഹർതൂണിയനുമൊത്ത് കഴിഞ്ഞ വീടാണ് വിൽപനക്കായി വെച്ചിരിക്കുന്നത്. 7100 ചതുരശ്രയടിയുള്ള ഈ ബംഗ്ലാവ് 1983ലാണ് ലാദൻ സ്വന്തമാക്കുന്നത്. 28 മില്യൻ ഡോളറാണ് (208കോടി രൂപ)  വീടിന്റെ വില. ഏഴു കിടപ്പുമുറികളും അഞ്ചു ബാത്ത്റൂമുകളും ഇതിനകത്തുണ്ട്. താമസക്കാരില്ലാത്തതിനാൽ ബംഗ്ലാവിന്റെ ചിലഭാഗങ്ങൾക്ക് കേടുപാടുകൾ വന്നിട്ടുണ്ട്. അമേരിക്കയിലേക്ക്  മടങ്ങാനാവാതെ വന്നതോടെ ആദ്യകാലങ്ങളിൽ വീട് വാടകയ്ക്ക് കൊടുക്കുകയായിരുന്നു.2010 ആയപ്പോഴേക്കും അഡൾട്ട് ചലച്ചിത്രങ്ങൾ ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷനായി ബംഗ്ലാവ് മാറി. ബംഗ്ലാവിന്റെ ചില ഭാഗങ്ങൾ തകർന്നിട്ടുണ്ടെങ്കിലും സ്ഥലത്തിന്റെ മതിപ്പ് കണക്കാക്കിയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പരിചരിക്കാൻ ആളില്ലാതെ വന്നതോടെ മുറ്റത്തെ വിശാലമായ പുൽത്തകിടിയും പൂർണമായും നശിച്ചു. എന്നാൽ സ്വിമ്മിംഗ് പൂളുംസ്പാ ഇപ്പോഴും നശിക്കാതെ നിലനിൽക്കുന്നുണ്ട്. ബംഗ്ലാവിനോട് ചേർന്ന് പ്രത്യേകമായി ഒരു പൂൾ ഹൗസും ഉണ്ട്. 

Related posts

Leave a Comment