Connect with us
48 birthday
top banner (1)

Business

ടെക് ലോകം ഇനി ഭരിക്കാൻ പോകുന്നത് റോബോട്ടിക്‌സെന്ന് ബിൽ ഗേറ്റ്‌സ്

Avatar

Published

on

സാങ്കേതികവിദ്യയുടെ ലോകം അടുത്തത് ഭരിക്കാൻ പോകുന്നത് റോബോട്ടിക്‌സായിരിക്കുമെന്ന് ശതകോടീശ്വരൻ ബിൽ ഗേറ്റ്സ്. അടുത്ത കാലത്തായി ലോകമെമ്പാടുമുള്ള നിരവധി കമ്പനികൾ അവരുടെ റോബോട്ടുകളിലേക്ക് എഐ സാങ്കേതിക വിദ്യ സംയോജിപ്പിച്ചിട്ടുണ്ട്.

Advertisement
inner ad

റോബോട്ടുകൾക്ക് അപകടകരവും പൂർത്തീകരിക്കാത്തതുമായ ജോലികൾ ഏറ്റെടുക്കാൻ കഴിയുമെന്ന് ബിൽ ഗേറ്റ്‌സ് പറഞ്ഞു. ഇത് ആളുകളെ സുരക്ഷിതരും ആരോഗ്യകരവും കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരുമാക്കുന്നു.

മനുഷ്യരുമായി തടസ്സങ്ങളില്ലാതെ ഇടപഴകാൻ കഴിയുന്ന ഹ്യൂമനോയിഡ് റോബോട്ടുകളെ വികസിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള ചില റോബോട്ടിക് കമ്പനികളെക്കുറിച്ചും തന്റെ ബ്ലോഗ് പോസ്റ്റിൽ അദ്ദേഹം പങ്കുവച്ചു. ഭാവിയിൽ ആരോഗ്യപരിപാലനം, കൃഷി, നിർമ്മാണം തുടങ്ങി വീടുകളിൽ പോലും റോബോട്ടുകൾ സജീവമാകാനുള്ള സാധ്യതയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

Advertisement
inner ad

Business

സ്വർണവിലയിൽ ഇടിവ്; പവന് 880രൂപ കുറഞ്ഞു

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കൂപ്പുകുത്തി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കുത്തനെ ഇടിഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 6935 രൂപയായി. പവന് 55480 രൂപയായി കുറയുകയും ചെയ്തു. ഒക്ടോബര്‍ 31നായിരുന്നു സ്വര്‍ണത്തിന് റെക്കാര്‍ഡ് വില രേഖപ്പെടുത്തിയത്. അതിനുശേഷം പവന് ഇപ്പോള്‍ 4160 രൂപയാണ് ഇടിഞ്ഞത്. എന്നാല്‍ ഈ വിലയിടിവ് സ്വര്‍ണം നിക്ഷേപമായി കരുതുന്നവര്‍ക്ക് അത്ര സുഖകരമല്ല. നിലവിലുള്ള സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത് ഇനിയും വിപണി താഴാനുള്ള സാധ്യത ഉണ്ടെന്നാണ്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വിലയിടിഞ്ഞു. ഗ്രാമിന് 90 രൂപ കുറഞ്ഞ് 5720 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വിലയിയിടിവ് വെള്ളിവിലയിലും പ്രതിഫലിച്ചു. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 97 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

Continue Reading

Business

സ്വര്‍ണവില താഴേയ്ക്ക്; പവന് 320 രൂപ കുറഞ്ഞു

Published

on

ഇന്ന് സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 7045 രൂപയ്ക്കാണ് ഇന്ന് വ്യാപാരം മുന്നേറുന്നത്. പവന്റെ വില 56360 രൂപയായി കുറഞ്ഞു. കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ കൂട്ടത്തകര്‍ച്ച നേരിട്ടിരുന്നു. പവന് ഒറ്റയടിക്ക് 1080 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒക്ടോബര്‍ 31നായിരുന്നു പൊന്നിന് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്നവില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 7455 രൂപയും പവന് 59640 രൂപയുമായിരുന്നു വില. പിന്നീട് പവന് 3280 രൂപയാണ് ഇടിഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 5810 രൂപയാണ് വിനിമയ നിരക്ക്. അതേസമയം വെള്ളിക്ക് ഒരു രൂപ വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം മുന്നോട്ടു പോകുന്നത്.

Continue Reading

Business

കുത്തനെയിടിഞ്ഞ് സ്വർണവില; പവന് 1080 രൂപ കുറഞ്ഞു

Published

on

സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ കുത്തനെയുള്ള ഇടിവ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കൂപ്പുകുത്തുന്നത്. ഗ്രാമിന് 135 രൂപയാണ് കുറഞ്ഞത്. പവന് 1080 രൂപയും കുറഞ്ഞു. അപൂര്‍വമായാണ് ഇത്രയും തകര്‍ച്ച സ്വര്‍ണവിലയില്‍ ഉണ്ടാകുന്നത്. സ്വര്‍ണം ഗ്രാമിന് 135 രൂപ കുറഞ്ഞ് 7085 രൂപയായി. പവന് വില 56680 രൂപയായി ഇടിഞ്ഞു. ഒക്ടോബര്‍ 31നായിരുന്നു പൊന്നിന് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്നവില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 7455 രൂപയും പവന് 59640 രൂപയുമായിരുന്നു വില. അതിനുശേഷം ഇപ്പോള്‍ പവന് 2960 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വിലയിടിഞ്ഞു. ഗ്രാമിന് 110 രൂപ കുറഞ്ഞ് 5840 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വെള്ളിക്ക് കുറഞ്ഞത് ഗ്രാമിന് രണ്ടുരൂപയാണ്. ഇപ്പോള്‍ ഗ്രാമിന് 97 രൂപയ്ക്കാണ് വ്യാപാരം മുന്നോട്ടുപോകുന്നത്.

Continue Reading

Featured