ബൈക്ക് മോഷ്ടാവിന്റെ കുത്തേറ്റ് എഎസ്ഐക്കു പരുക്ക്

കൊച്ചി: ബൈക്ക് മോഷ്ടാവിന്റെ കുത്തേറ്റ് പൊലീസ് അസിസ്റ്റന്റ് ഇൻസ്പെക്റ്റർക്കു പരുക്ക്. എളമക്കര സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. ഇടതു കൈത്തണ്ടയിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച്.എം.ടി കോളനിയിലെ ബിച്ചു ആണ് ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് ഓടിച്ചിട്ടു പിടികൂടി.
ഇന്ന് പുലർച്ചെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. കളമശേരിയിൽ നിന്ന് മോഷ്ടിച്ച ബൈക്ക് പിടികൂടുന്നതിനിടെയാണ് പ്രതി ആക്രമിച്ചത്. മോഷ്ടിച്ച ബൈക്കുമായി ഒരാൾ വരുന്നതറിഞ്ഞാണ് പൊലീസ് സംഘം ഇടപ്പള്ളിയിൽ ബൈക്ക് തടഞ്ഞത്. നിരവധി കവർച്ച കേസുകളിലെ പ്രതിയാണ് ബിച്ചു എന്നു പൊലീസ്.

Related posts

Leave a Comment