ബൈക്ക് അപകടം; കളമശ്ശേരിയിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം

കൊച്ചി: കളമശേരിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച്‌ ജിം ട്രെയിനർ മരണപ്പെട്ടു.കാഞ്ഞിരപ്പള്ളി ഇടക്കുന്നം ചാംബ്ലാക്കൽ യാസർ അമീൻ (26) ആണ് മരിച്ചത് ബുധനാഴ്ച്ച രാത്രി 12.30 ഓടെ കളമശേരി ടൗൺ മെട്രോ സ്റ്റേഷനും എച്ച്‌എംടിക്കും ഇടയ്ക്കുള്ള ആര്യ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. സ്വകാര്യ ആശുപത്രിയിൽ നേഴ്സായ ഭാര്യയെ ജോലിക്ക് കൊണ്ടുപോയി വിട്ടശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്.യാസർ അമീന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Related posts

Leave a Comment