ക്രിക്കറ്റ് കളിച്ച കുട്ടികൾക്കുനേരെ ബിജെപി മന്ത്രിയുടെ മകൻ വെടിവച്ചെന്ന് പരാതി

പട്‌ന: തോട്ടത്തിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാൻ ബിഹാർ മന്ത്രിയുടെ മകൻ വെടിയുതിർത്തെന്ന് ആരോപണം. ബിഹാറിലെ ചമ്പാരനിൽ ആണ് സംഭവം. വെടിയുതിർത്തെന്ന് ആരോപിച്ച് മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികൾ മർദിച്ചു. വെടിയുതിർത്തതായി പറയപ്പെടുന്ന തോക്കും തട്ടിയെടുത്തു. ബിജെപി നേതാവും ബിഹാർ ടൂറിസം മന്ത്രിയുമായ നാരായൺ പ്രസാദിന്റെ മകൻ ബബ്‌ലു കുമാർ ആണ് കുട്ടികളെ ഭയപ്പെടുത്താൻ വെടിവച്ചത്. വെടിവച്ചതിനിടെയുണ്ടായ തിക്കിലും തിരക്കിലും ഒരു കുട്ടിയടക്കം ആറ് പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്ക് പൊലീസ് പിടിച്ചെടുത്തു. ക്രമസമാധാനം നിലനിർത്തുന്നതിനായി പ്രദേശത്ത് കനത്ത പൊലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്.

Related posts

Leave a Comment