ഇളവുകളും സമ്മാനങ്ങളുമായി ബിഗ് ബസാറിന്റെ ബിഗ് ഷോപ്പിംഗ് മേള

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഡിപ്പാര്‍ട്ടുമെന്റല്‍ സ്റ്റോറായ ബിഗ് ബസാറില്‍ സമ്മാനപ്പെരുമഴയുമായി ബിഗ് ഷോപ്പിംഗ് മേള ആരംഭിച്ചു. ബിഗ് ബസാര്‍ സ്റ്റോറുകളില്‍ നിന്ന് ഇപ്പോള്‍ എന്തു വാങ്ങിയാലും വന്‍ ഡിസ്‌കൗണ്ടുകളും എണ്ണമറ്റ ആനുകൂല്യങ്ങളും നേടാം. സ്‌റ്റോറിലും ബിഗ് ബസാർ ആപ്പ് ഓണ്‍ലൈനിലും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ shop.bigbazar.com ലും ആനുകൂല്യങ്ങളോടെ ഷോപ്പിംഗ് നടത്താം. 2 മണിക്കൂര്‍ സൂപ്പര്‍ ഫാസ്റ്റ് ഡോര്‍സ്‌റ്റെപ്പ് ഡെലിവറി സര്‍വീസും ഉണ്ട്.

ബിഗ് ഷോപ്പിങ്ങിലെ വിസ്മയിപ്പിക്കുന്ന ഓഫറുകള്‍ നിരവധിയാണ്. 15000 രൂപയുടെ ഷോപ്പിംഗ് നടത്തുമ്പോള്‍ 4998 രൂപ വിലയുള്ള ആംബര്‍ ലഗേജ് ട്രോളി തികച്ചും സൗജന്യമായി ലഭിക്കും. 10,000 രൂപയുടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ആട്ടയും പരിപ്പും അരിയും നെയ്യും പഞ്ചസാരയും സൗജന്യമായി ലഭിക്കും. പുറമേ 1000 രൂപയുടെ ഫാഷനും. 6000 രൂപയുടെ സാധനങ്ങള്‍ വാങ്ങിയാല്‍ നെയ്യും പഞ്ചസാരയും 500 രൂപയുടെ ഫാഷനും സൗജന്യമായി ലഭിക്കും. 3000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അരിയും 250 രൂപയുടെ ഫാഷനും സൗജന്യമായി കിട്ടും.

ദീപാവലി സമ്മാന ശ്രേണിയില്‍ ചോക്കലേറ്റ് ഉള്‍പ്പെടെയുള്ളവ രണ്ടെണ്ണം വാങ്ങുമ്പോള്‍ ഒരെണ്ണം സൗജന്യമായി ലഭിക്കും. മധുരപലഹാരങ്ങള്‍ ഒരെണ്ണം വാങ്ങുമ്പോള്‍ ഒരെണ്ണം സൗജന്യമാണ്. 16990 രൂപാ വിലവരുന്ന എല്‍ജി, സാംസങ്ങ്, സാന്‍സുയി, സോണി, കോര്‍യോ എല്‍ഇഡി ടിവികള്‍ 13990 മുതലുള്ള വിലയ്ക്ക് ലഭിക്കും. ഏതു ടിവി വാങ്ങിയാലും 9990 രൂപ വിലയുള്ള കോര്‍യോ സൗണ്ട് ബാര്‍ 3999 രൂപയ്ക്കും ലഭിക്കും.

6990 വിലയുള്ള 20 ലിറ്ററിന്റെ കോര്‍യോ മൈക്രോവേവ് ഓവന്റെ 3999 രൂപ മാത്രമാണ്. 5295 രൂപമുതലുള്ള പ്രസ്റ്റീജ്, പീജിയോണ്‍, ബട്ടര്‍ഫ്‌ളൈ, സണ്‍ഫ്‌ലെയിം ഗ്യാസ് സ്റ്റൗവുകള്‍ 25 ശതമാനം വിലക്കുറവില്‍ ലഭിക്കും. ഡ്രീംലൈന്‍, റെയ്മമോണ്ട്, ഗ്രൈഡന്റ്, സ്‌പേസസ്, വെല്‍സ്പണ്‍ സിംഗിള്‍, ഡബിള്‍ ബെഡ് ഷീറ്റുകള്‍ക്ക് (എംആര്‍പി 799 രൂപ മുതല്‍) 50 ശതമാനം വിലക്കുറവുണ്ട്.

1295 രൂപ മുതലുള്ള പ്രസ്റ്റീജ്, പീജിയോണ്‍, ബട്ടര്‍ഫ്‌ളൈ, ഹോക്കിന്‍സ് പ്രഷര്‍ കുക്കറുകള്‍ക്ക് 45 ശതമാനം ഓഫറാണുള്ളത്. ഉത്സവകാലം ഉല്ലാസപ്രദമാക്കുകയാണ് ലക്ഷ്യമെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് സിഎംഒ പവന്‍ സര്‍ദാ പറഞ്ഞു. മഹാമാരിക്കാലത്ത് ഷോപ്പിംഗ് അനുഭവം വ്യത്യസ്ഥമാക്കുകയാണ് ബിഗ് ഷോപ്പിംഗ് ഫെസ്റ്റിവലെന്ന്, ക്യാമ്പയിൻ ആസൂത്രകരായ ബ്രേവിന്റെ സ്ഥാപകന്‍ രാജീവ് സബ്‌നിസ് പറഞ്ഞു.

Related posts

Leave a Comment