Connect with us
48 birthday
top banner (1)

Cinema

സിദ്ദിഖിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി, ജീവിതത്തിലും സിനിമയിലും ബി​ഗ് ബ്രദർ: മോഹൻലാൽ

Avatar

Published

on

കൊച്ചി: മലയാളികളെ ചിരിപ്പിച്ചു കൊതിപ്പിച്ച സംവിധായകൻ സിദ്ദിഖിന് ചലച്ചിത്ര ന​ഗരം കൊച്ചി അന്തിമോപചാരമർപ്പിക്കുന്നു. ഇൻഡോർ സ്റ്റേഡിയത്തിൽ പൊതു ദർശനത്തിനു വച്ച സിദ്ധിഖിന്റെ മൃതദേഹത്തിൽ സാധാരണക്കാരും ചലച്ചിത്ര പ്രവർത്തകരും രാഷ്‌ട്രീയ- സാംസ്കാരിക നേതാക്കളുമടക്കം വൻ ജനാവലിയാണ് അന്തിമോപചാരമർപ്പിക്കുന്നത്.

അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകുന്നേരം നടക്കും. രാവിലെ സിദ്ദിഖിന്റെ ഭൗതികദേഹം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശത്തിന് വെയ്ക്കും. രാവിലെ ഒൻപത് മണി മുതൽ 12 വരെ പൊതുജനത്തിനും സിനിമാ മേഖലയിലുള്ളവർക്കും ആദരാഞ്ജലി അർപ്പിക്കാൻ അവസരം ഉണ്ടാകും. തുടർന്ന് മൃതദേഹം അദ്ദേഹത്തിൻറെ വസതിയിലേക്ക് കൊണ്ടുപോകും. വൈകിട്ട് 6 മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക.
സിനിമയിലും ജീവിതത്തിലും സിദ്ദിഖ് തനിക്ക് ബിഗ് ബ്രദർ ആയിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
“എന്റെ പ്രിയപ്പെട്ട സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നർമ്മത്തിലൂടെയും സാധാരണക്കാരന്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്‌കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യ. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിന്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷകലക്ഷങ്ങൾ കാത്തിരുന്നു. സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു.

Advertisement
inner ad

വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു. അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാനചിത്രമായ ബിഗ്ബ്രദറിൽ വരെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ.”

ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടൊണ് സംവിധായകൻ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയിൽ അന്തരിച്ചത്. സിദ്ധിഖ് കഴിഞ്ഞ ദിവസം മുതൽ എക്‌മോ സപ്പോർട്ടിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. കരൾ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഈ അസുഖങ്ങളിൽ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്.

Advertisement
inner ad

സിദ്ദിഖിനെ കാണാൻ ഉറ്റ സുഹൃത്ത് ലാൽ, ബി. ഉണ്ണികൃഷ്ണൻ, റഹ്‌മാൻ, എം.ജി. ശ്രീകുമാർ, നടൻ സിദ്ദീഖ് അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിരുന്നു. സംവിധായകൻ മേജർ രവിയും ആശുപത്രിയിലെത്തിയ ശേഷം മാധ്യമങ്ങളെ കണ്ടിരുന്നു.
ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടൊണ് സംവിധായകൻ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയിൽ അന്തരിച്ചത്. സിദ്ധിഖ് കഴിഞ്ഞ ദിവസം മുതൽ എക്‌മോ സപ്പോർട്ടിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. കരൾ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഈ അസുഖങ്ങളിൽ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്.

നടൻ മമ്മൂട്ടി സിദ്ദിഖിന് ആദരാഞ്ജലികളർപ്പിച്ച് ഫെയിസ് ബുക്കിൽ കുറിച്ചതിങ്ങനെ:
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ ‘വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ… അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ…. സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി’

Advertisement
inner ad

Cinema

ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ്

Published

on

ലുധിയാന: ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി. തട്ടിപ്പ് കേസിലാണ് ലുധിയാന ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രമണ്‍പ്രീത് കൗര്‍ നടനെ അറസ്റ്റ് ചെയ്യാന്‍ വാറന്റ് പുറപ്പെടുവിച്ചത്. ലുധിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ രാജേഷ് ഖന്ന നല്‍കിയ പത്ത് ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് നടനെതിരെ നടപടി.

റിജിക കോയില്‍ ഇടപാടില്‍ നിക്ഷേപിച്ചാല്‍ ലാഭ കിട്ടുമെന്ന് പ്രലോഭിപ്പിച്ച് കേസിലെ മുഖ്യപ്രതിയായ മോഹിത് ശുക്ല പണം തട്ടിയെന്നാണ് രാജേഷ് ഖന്നയുടെ ആരോപണം. കേസില്‍ മൊഴി നല്‍കാന്‍ സോനു സൂദിനെ കോടതി വിളിപ്പിച്ചെങ്കിലും ഇതിനായി അയച്ച സമന്‍സ് താരം കൈപ്പറ്റിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് സോനുവിനെ അറസ്റ്റ് ചെയ്യാന്‍ മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഓഷിവാര പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനോട് ലുധിയാന കോടതി ഉത്തരവിട്ടത്. ഫെബ്രുവരി പത്തിന് കേസ് പരിഗണിക്കുമ്പോള്‍ നടനെ കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം.

Advertisement
inner ad
Continue Reading

Cinema

ബൈജു എഴുപുന്നയുടെ കൂടോത്രം 2 ചിത്രീകരണം ആരംഭിച്ചു

Published

on

ഒരു സിനിമയുടെ ചിത്രീകരണം പൂർത്തിയായ ദിവസം തന്നെ ആ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അതേ ലൊക്കേഷനിൽ ആരംഭിച്ചു കൊണ്ട് പ്രശസ്ത നടൻ ബൈജു എഴുപുന്ന ചരിത്രം കുറിച്ചു. ഇടുക്കിയിലെ ചേലച്ചുവട് വെള്ളിമല കഞ്ഞിക്കുഴി, ചെറുതോണി ഭാഗങ്ങളിലായി ചിത്രീകരണം നടന്നു വരുന്ന കൂടോത്രം എന്ന സിനിമയുടെ തന്നെ രണ്ടാം ഭാഗത്തിനാണ് ഫെബ്രുവരി രണ്ട് ഞായറാഴ്ച്ച വെള്ളിമലയിൽ ആരംഭം കുറിച്ചത്.
ഇതേലൊക്കേഷനിൽ ഡിസംബർ ഇരുപത്തിയൊമ്പത് ഞായറാഴ്ച്ചയായിരുന്നു ചിത്രം ആരംഭിച്ചത്. ഫെബ്രുവരി രണ്ട് ഞായറാഴ്ച്ച തന്നെ രണ്ടാം ഭാഗത്തിനും തുടക്കമിടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടന്ന് ബൈജു വ്യക്തമാക്കി. അനുഗ്രഹീത നടി മഹേശ്വരിയമ്മ ആദ്യ ഭദ്രദീപം തെളിയിച്ചാണ് കൂടോത്രം ആരംഭിച്ചതെങ്കിൽ കൂടോത്രം 2 നും തുടക്കം കുറിച്ചത് മനോഹരിയമ്മതന്നെയാണന്നത് കൗതുകം പകരുന്നു.


സന്തോഷ്. സി. കുമാർ സ്വിച്ചോൺ കർമ്മവും, മാസ്റ്റർ സിദ്ധാർത്ഥ് ഫസ്റ്റ് ക്ലാപ്പും നൽകി. സാൻജോ പ്രൊഡക്ഷൻസ്, ദേവദയം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ബൈജു എഴുപുന്നയും, സിജി കെ. നായരും ചേർന്നാണ് രണ്ടാം ഭാഗവും നിർമ്മിക്കുന്നത്. തമിഴിലെയും, തെലുങ്കിലെയും പ്രശസ്ത താരങ്ങൾക്കൊപ്പം, ഡിനോയ് പൗലോസ് (തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം), ശ്രീനാഥ് മഗന്തി, റേച്ചൽ ഡേവിഡ്, അ ലൻസിയർ, സുധിക്കോപ്പ, സായ് കുമാർ, സലിം കുമാർ, ശ്രീജിത്ത് രവി, ദിയ, ബിനു തൃക്കാക്കര, മാസ്റ്റർ സിദ്ധാർഥ്, അക്സ ബിജു, അബിയ ബിജു, ആൽബെർട്ട് വിൻസെന്റ്‌ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് കെ. ചാക്കോച്ചന്റേതാണ് കഥ. ഗാനങ്ങൾ: ബി.കെ. ഹരിനാരായണൻ. സംഗീതം: ഗോപി സുന്ദർ, ഛായാഗ്രഹണം: ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ. എഡിറ്റിങ്: ഗ്രേസൺ, കലാസംവിധാനം: ഹംസ വള്ളിത്തോട്, മേക്കപ്പ്: ജയൻ പൂങ്കുളം. ആക്ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു. പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ.

Advertisement
inner ad


ഇവരെ കൂടാതെ കൂടോത്രം സിനിമയുടെ പ്രധാന അണിയറ പ്രവർത്തകർ എല്ലാം തന്നെ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നു. സംവിധാനത്തോടൊപ്പം തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബൈജു എഴുപുന്നയാണ്. 2025 ഏപ്രിൽ ആദ്യവാരം ചിത്രീകരണത്തിന്റെ രണ്ടാം ഷെഡ്യൂൾ ഇടുക്കി ചിന്നക്കനാൽ, കണ്ണൂർ കണ്ണവംകാട് എന്നിവിടങ്ങളിലായി ആരംഭിക്കും. വാഴൂർ ജോസ്. ഫോട്ടോ – നൗഷാദ് കണ്ണൂർ ‘

Advertisement
inner ad
Continue Reading

Cinema

ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായി രുദ്ര; കണ്ണപ്പയിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

Published

on

കൊച്ചി: വിഷ്ണു മഞ്ചു നായകനായി എത്തുന്ന ‘കണ്ണപ്പ’യിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. രുദ്ര എന്ന അതിഥി കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിലെത്തുന്നത്. ‘ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ്, ഭാവി-ഭൂത കാലങ്ങളുടെ വഴികാട്ടി, ശിവ കല്‍പനയാല്‍ സത്യപ്രതിജ്ഞ ചെയ്ത ഭരണാധികാരി,’ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രഭാസ് കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ 25 ന് പ്രദര്‍ശനത്തിന് എത്തും. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റര്‍ടൈന്‍മെന്റ്‌സ് എന്നി ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.
മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം. പ്രഭാസിനെ കൂടാതെ മോഹന്‍ലാല്‍, അക്ഷയ് കുമാര്‍ എന്നിവരും ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്. പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.

Advertisement
inner ad

ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ചിന്ന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍. 

Advertisement
inner ad
Continue Reading

Featured