Connect with us
48 birthday
top banner (1)

Thrissur

ചെറിയ വായിലെ വലിയ വർത്തമാനം

Avatar

Published

on

പാലയ്‌ക്കൽ ഗോപൻ

തൃശ്ശൂർ : കേൾക്കുമ്പോൾ കൗതുകം തോന്നിയാലും ഇതിൽ അൽപ്പം കാര്യമുണ്ട്. കുട്ടികൾക്ക് എല്ലാം കുട്ടിക്കളിയാണെന്ന് കരുതരുത്. ചെറുപ്രായത്തിൽ കളി മാത്രമല്ല കാര്യവും വഴങ്ങുമെന്ന് തെളിയിക്കുകയാണ് രണ്ട് മിടുക്കികൾ. ഭാവനയിൽ വിരിഞ്ഞ ഒരു ഗ്രാമത്തിനു വേണ്ടി സ്വന്തമായി ഒരു ഭാഷ വികസിപ്പിച്ചാണ് ഈ മിടുക്കിക്കുട്ടികൾ ശ്രദ്ധ നേടുന്നത്.

Advertisement
inner ad

കുണ്ടുകാട് വടവനൂർ പുത്തൻവീട്ടിൽ നീഹാരിക്കയും. നിതികയുമാണ്. സ്വന്തമായി ഭാഷ വികസിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. കൊമാനോ സ്ക്രിപ്റ്റ് എന്നാണ് ഇവരുടെ ഭാഷയ്ക്ക് പേരിട്ടിരിക്കുന്നത്. എബിസിഡി തന്നെയാണ് കൊമാനോ സ്ക്രിപ്റ്റിന്റെ അക്ഷരമാല. തമിഴ്നാട് ഊട്ടിയിൽ സെന്റ് ജോസഫ് സ്കൂൾ വിദ്യാർഥിനികളായ നിഹാരികയ്ക്ക് 12 വയസ്സും നീതികയ്ക്ക് 9 വയസ്സുമാണു പ്രായം.

വാട്സാപ്പിലൂടെ ഇതിനകം വൈറലായിരിക്കുകയാണ് കൊമാനോ സ്ക്രിപ്റ്റ്. കുട്ടികളുടെ കോഡ് ഭാഷയായി മാറിയ കൊമാനോയ്ക്ക് പ്രായഭേദമന്യേ വൻ പ്രചാരമാണ് ലഭിക്കുന്നത്. നാഷണൽ ഹൈവേ(66) വികസന പ്രോജക്റ്റ് ഏറ്റെടുത്തു നടത്തുന്ന എസ്. സി. പി. ലിമിറ്റഡ് കമ്പനിയിൽ സീനിയർ മാനേജർ ഡോ.എം.സുരേഷിന്റെയും ദിവ്യ സുരേഷിന്റെയും മക്കളാണ് നീഹാരിക്കയും നിതികയും. പാലക്കാട് വടവന്നൂർ ആണ് സ്വദേശമെങ്കിലും ഇപ്പോൾ തൃശൂർ തൃപ്രയാർ ആണ് കുടുംബം

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bengaluru

ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് 4 കോടി തട്ടിയ കേസ്; കൊടുങ്ങല്ലൂർ സ്റ്റേഷനിലെ എഎസ്‌ഐയെ സസ്പെൻഡ് ചെയ്തു

Published

on

തിരുവനന്തപുരം: കർണാടകയിലെ വ്യവസായിയില്‍ നിന്നും ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് 4 കോടി തട്ടിയ കേസില്‍ കർണാടക പോലീസ് അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഷഫീർ ബാബുവിനെ സസ്പെൻഡ് ചെയ്തു.ഷഫീറിനെ സസ്പെൻഡ് ചെയ്ത് തൃശ്ശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയാണ് ഷഫീര്‍ ബാബു. കൊടുങ്ങല്ലൂരെത്തിയാണ് കഴിഞ്ഞ ദിവസം കര്‍ണാടക പോലീസ് ഷഫീര്‍ ബാബുവിനെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുടയിലെ ക്വാര്‍ട്ടേഴ്സിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. എഎസ്‌ഐയെ അന്വേഷണ വിധേയമായിട്ടാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

Continue Reading

crime

മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പിച്ച യുവതി മരിച്ചു

Published

on


തൃശൂര്‍: മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. വി.വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് ജനുവരി 29നായിരുന്നു മാരേക്കാട് പഴമ്പിള്ളി വീട്ടില്‍ വാസന്‍ ഭാര്യ ശ്രീഷ്മയെ വെട്ടിയത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മ, കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് മരിച്ചത്.

സംഭവ ശേഷം വാസനെ മാള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്. ഇവര്‍ക്ക് നാല് മക്കളാണുള്ളത്. ശ്രീഷ്മ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു. ഭര്‍ത്താവ് വാസന്‍ സ്ഥിരമായി ജോലിക്ക് പോകില്ല. ശ്രീഷ്മ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. ഇത് പറയാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങുകയും തുടര്‍ന്ന് വാസന്‍ ശ്രീഷ്മയെ വെട്ടുകത്തികൊണ്ട് വെട്ടുകയുമായിരുന്നു.

Advertisement
inner ad

ആക്രമണത്തില്‍ കയ്യും കാലും അറ്റുപോകാവുന്ന അവസ്ഥയിലായിരുന്ന ശ്രീഷ്മയെ മാളയിലെ ആശുപത്രിയിലും തുടര്‍ന്ന് നില വഷളായപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Kerala

ചാലക്കുടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ; 2 പേര്‍ മരിച്ചു

Published

on

തൃശൂര്‍ : ചാലക്കുടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പട്ടിമറ്റം സ്വദേശികളായ സുരാജ്, വിജേഷ് എന്നിവരാണ് മരിച്ചത്.
മുരിങ്ങൂര്‍ ഡിവൈന്‍ കേന്ദ്രത്തില്‍ നടക്കുന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇരുവരും ചാലക്കുടിയില്‍ എത്തിയത്. ഇരുവരുടെയും കുടുംബാംഗങ്ങളും ധ്യാനകേന്ദ്രത്തില്‍ എത്തിയിരുന്നു. വെളുപ്പിന് ബൈക്ക് എടുത്ത് ഇരുവരും തൃശൂരിലേക്ക് മടങ്ങുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Continue Reading

Featured