Connect with us
,KIJU

Kerala

ചെറിയ കള്ളങ്ങളെ
ഭീകരകള്ളം വിഴുങ്ങുന്നകാലം

Avatar

Published

on

  • നിരീക്ഷകന്‍
    ഗോപിനാഥ് മഠത്തില്‍

ക്യാമറകള്‍ കള്ളം കണ്ടുപിടിക്കാന്‍ സ്ഥാപിക്കുന്ന ആധുനിക സംവിധാനമാണ്. നാടൊട്ടുക്ക് നടക്കുന്ന കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പോലീസിനെ തെരുവുകളിലും ഇതര സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പ്രവര്‍ത്തനനിരതമാവുകയാണ്. ഇതിന്‍റെ പിന്നിലെ കള്ളക്കളികള്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയാണ്. ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ വിവാദമായിരിക്കുന്നത് ട്രാഫിക് നിയമലംഘനങ്ങളും മറ്റു കള്ളത്തരങ്ങളും കണ്ടുപിടിക്കാന്‍ നിര്‍മ്മിത ബുദ്ധി ക്യാമറ സ്ഥാപിക്കാനുള്ള കരാറില്‍ അടിമുടി ദുരൂഹതയും വന്‍വെട്ടിപ്പും നടന്നിരിക്കുന്നുവെന്നാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കള്ളത്തരത്തിന്‍റെ ചെറിയ ഞാഞ്ഞൂലുകളെ ഭീകര കള്ളത്തരത്തിന്‍റെ പെരുമ്പാമ്പ് വിഴുങ്ങിയിരിക്കുന്നു. ഈ കള്ളത്തരം കണ്ടുപിടിക്കാന്‍ ക്യാമറയില്ലാത്തതാണ് കേരളഭരണകൂടത്തിന് രക്ഷയായിരിക്കുന്നത്. പക്ഷേ, ജനമനസ്സെന്നത് നിര്‍മ്മിതബുദ്ധിക്യാമറകളെ വെല്ലുന്ന നിരീക്ഷണബോധമുള്ള ക്യാമറകളാണെന്ന് ആരും മനസ്സിലാക്കുന്നില്ല. ആ ക്യാമറ ഈ സംഭവം മാത്രമല്ല ഇതുപോലുള്ള മറ്റനേകം സംഭവങ്ങളും ശേഖരിച്ചുവച്ചിട്ടുണ്ട്. വേലി തന്നെ വിളവു തിന്നുന്ന അപൂര്‍വ്വവും കൗതുകകരവുമായ ക്യാമറാ ദുരൂഹതയ്ക്കുപിന്നില്‍ കെല്‍ട്രോണിന് മുഖ്യപങ്കാണുള്ളത്. 235.25 കോടിക്ക് പദ്ധതി നടപ്പാക്കാന്‍ കെല്‍ട്രോണിനാണ് സര്‍ക്കാര്‍ കരാറു നല്‍കിയത്. എന്നാല്‍, കെല്‍ട്രോണ്‍ ഈ കരാര്‍ മറിച്ചു നല്‍കിയപ്പോള്‍ 82.87 കോടിരൂപയ്ക്ക് മുഴുവന്‍ കാര്യങ്ങളും ചെയ്യാനുള്ള ചുമതലയാണ് രണ്ടുസ്വകാര്യകമ്പനികള്‍ ഏറ്റെടുത്തത്. എ.ഐ ക്യാമറ സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ കളിച്ച തിരിമറിയുടെ ആഴം അറിയണമെങ്കില്‍ കുറഞ്ഞ തുകയില്‍ നിന്ന് കൂടിയ തുകയിലേയ്ക്ക് എത്തുന്ന കോടികളുടെ ദൂരം അളന്നാല്‍ മതി. ഇതിനിടയിലെ നഷ്ടപ്പെട്ട കോടികള്‍ ആരുടെ പോക്കറ്റിനെ സംരക്ഷിക്കുകയും ഘനമുള്ളതാക്കിയെന്നും ഇതിന്‍റെ ഭാഗമായി അന്വേഷിക്കണം. നിര്‍മ്മിതബുദ്ധി ക്യാമറയ്ക്കുമാത്രം 4 ലക്ഷത്തോളം രൂപ വില വരുമെന്നാണ് കെല്‍ട്രോണ്‍ പറഞ്ഞത്. എന്നാല്‍ അതു സംബന്ധിച്ച രേഖകള്‍ വ്യക്തമാക്കുന്നത് ക്യാമറ വാങ്ങിയിരിക്കുന്നത് ഒരുലക്ഷത്തി ഇരുപത്തിമൂവായിരത്തില്‍പ്പരം രൂപയ്ക്കാണെന്നാണ്. ഇങ്ങനെ ഒരു കള്ളത്തരം ചമയ്ക്കാന്‍ കെല്‍ട്രോണിനെ ആരാണ് സഹായിക്കുന്നത്. മന്ത്രി രാജീവ് ഇതുസംബന്ധിച്ച് പല ലൊട്ടുലൊടുക്ക് ന്യായങ്ങള്‍ വിളമ്പുന്നെങ്കിലും രേഖീയമായി ഈ സത്യാവസ്ഥയെ അത് സ്പര്‍ശിക്കുന്നില്ല. പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചതുപോലെ ഇത് ലാവലിനുമായി ബന്ധപ്പെട്ട അഴിമതിക്ക് തുല്യമായ രണ്ടാമത്തെ കേസ്സായി മാറിയിരിക്കുന്നു.
കേരളാഗവണ്‍മന്‍റ് തൊടുന്ന ഏതുകരാറുകളും പ്രത്യക്ഷത്തില്‍ അഴിമതിയില്‍ സംഗമിക്കുകയും പരോക്ഷമായി സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പൊന്നു കൊയ്യുന്ന വിളഭൂമിയാകുകയും ചെയ്യുന്ന സ്ഥിതിയാണ് എന്നുള്ളത്. മുമ്പ് കോവിഡ് കാലത്ത് ആദ്യ പിണറായി സര്‍ക്കാര്‍ ഏര്‍പ്പെട്ട സ്പ്രിംഗ്ലര്‍ ഉള്‍പ്പെടെയുള്ള വിവാദകരാറുകളുടെ കാലം മുതല്‍ അവസാനത്തെ എ.ഐ. ക്യാമറ ഇടപാടുവരെ സാക്ഷ്യപ്പെടുത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന്‍റെ സ്വാര്‍ത്ഥ മോഹ ചിന്താപദ്ധതിയുടെ സാധൂകരണം മാത്രമാണ്. ആരെപ്പറ്റിച്ചും പത്തുപുത്തന്‍ പോക്കറ്റില്‍ വീഴണമെന്ന ശ്രദ്ധയോടെയാണ് പിണറായി സര്‍ക്കാരിന്‍റെ ഓരോ ചുവടുവയ്പ്പും. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത തന്നെ നിര്‍മ്മിതബുദ്ധി ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയില്‍ കരാറിലുടനീളം നടന്നത് ആസൂത്രിത അട്ടിമറിയാണെന്നാണ് എസ്ആര്‍ഐടി എന്ന കമ്പനിയെ ടെന്‍ഡര്‍ വ്യവസ്ഥപാലിക്കാന്‍ രണ്ട് ടെക്നോളജി കമ്പനികള്‍ പിന്നില്‍ നിന്ന് കളിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ കമ്പനികളെക്കുറിച്ചുള്ള ഒരുവിവരവും കരാറില്‍ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. മറഞ്ഞുനിന്ന് പിന്തുണച്ച ആ കമ്പനികളും അതിലെ ഒരു ഡയറക്ടറുമാണ് ഈ ക്യാമറ കച്ചവടത്തില്‍ അതിഗംഭീരമായ കളി സര്‍ക്കാരിന് വേണ്ടി കളിച്ചതെന്നാണ് അറിയുന്നത്. പദ്ധതി നടത്തിപ്പിനുള്ള കമ്പനികളെ കണ്ടെത്താന്‍ കെല്‍ട്രോണ്‍ വിളിച്ച ടെന്‍ഡറില്‍ പങ്കെടുക്കേണ്ടത് സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള യഥാര്‍ത്ഥ ഉപകരണസ്രഷ്ടാക്കള്‍ക്കും അംഗീകൃത വിതരണക്കാര്‍ക്കും മാത്രമേ അര്‍ഹതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ കരാര്‍ ഏറ്റെടുത്ത എസ്ആര്‍ഐടിക്കാകട്ടെ ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിഞ്ഞില്ല. ഈ ഘട്ടത്തിലാണ് പ്രസ്തുത കമ്പനിയെ സഹായിക്കാന്‍ രണ്ടുകമ്പനികള്‍ എത്തുന്നത്. എഐ ക്യാമറാ സിസ്റ്റം, ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് ഉപകരണങ്ങള്‍ എന്നിവയെല്ലാം നിര്‍മ്മിക്കുന്ന സ്ഥാപനമാണ് തങ്ങളെന്നും അവയുടെ അംഗീകൃതവിതരണക്കാരാണ് എസ്ആര്‍ഐടി എന്ന് വിശ്വസിപ്പിച്ചുമാണ് ഇവര്‍ കെല്‍ട്രോണിനെ വിദഗ്ധമായി പറ്റിച്ചത്. ഏതായാലും ഓര്‍ക്കേണ്ടത് ഒരുകാര്യം മാത്രമാണ് സുതാര്യമായും നേര്‍വഴിയെ സഞ്ചരിക്കേണ്ടതുമായ ഒരു കരാര്‍ ഏതൊക്കെ വഴിയെ സഞ്ചരിച്ചാണ് നൂലാമാലകള്‍ സൃഷ്ടിച്ചതെന്നും അതില്‍നിന്ന് പണം അടിച്ചുമാറ്റാന്‍ ശ്രമിച്ചതെന്നുമാണ്. വളരെ ലളിതമായി നടക്കുന്ന കരാറുകളിലൊന്നിലും അഴിമതി നടക്കാന്‍ സാധ്യത കുറവാണ്. അങ്ങനെയുള്ള അവസരങ്ങളെ കുരുക്കില്‍പ്പെടുത്തി, ജനങ്ങളുടെ സാമാന്യബുദ്ധിക്കപ്പുറം സങ്കീര്‍ണ്ണമാക്കി നേട്ടം കൊയ്യാനിറങ്ങുന്ന സര്‍ക്കാര്‍ കമ്പനിയും അതിന് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരുമാണ് ഇവിടെ പ്രച്ഛന്നവേഷം കെട്ടി നല്ലവരാകാന്‍ ശ്രമിക്കുന്നത്. അവരെ തിരിച്ചറിയേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്. ഇന്ന് അധികാരത്തിന്‍റെ ആനപ്പുറത്തിരിക്കുന്നവര്‍ നാളെ യാഥാര്‍ത്ഥ്യത്തിന്‍റെ മണ്ണിലിറങ്ങുമ്പോള്‍ ജനം അവരെ ഒറ്റപ്പെടുത്തുമെന്നത് തീര്‍ച്ചയാണ്. അതിനായി കാത്തിരിക്കാം.
വാല്‍ക്കഷണം:
ലൈംഗിക അതിക്രമത്തിന് വിധേയരായ ഗുസ്തി വനിതാതാരങ്ങള്‍ നീതിക്കുവേണ്ടി നടത്തുന്ന സമരത്തെ അധികാരികള അടിച്ചമര്‍ത്തുകയാണ്. സ്ത്രീകളെ പോലീസ് മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തിരിക്കുന്നു. മെഡല്‍ നേടി നാടിന്‍റെ അഭിമാനം സംരക്ഷിച്ച ഇവരോടുള്ള ക്രൂരത പൊറുക്കാന്‍ കഴിയാത്തതാണ്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

മറ്റപ്പള്ളിയിലെ മണ്ണെടുപ്പ്: രാപ്പകല്‍ സമരവുമായി യൂത്ത്‌കോണ്‍ഗ്രസ്

Published

onമറ്റപ്പള്ളി: മണ്ണ് സംരക്ഷണത്തിനായി രാപ്പകല്‍ സമരം ഒന്‍പതാം ദിവസം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേത്വീരത്വത്തില്‍ മറ്റപ്പള്ളി മണ്ണ് സമരത്തില്‍ രാപ്പകല്‍ സമരം ജനം ഏറ്റടുക്കുന്നു. ഓരോ ദിവസവും 24 മണിക്കൂര്‍ സമരമാണ് ഇവിടെ നടക്കുന്നത്. ഇന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് റഫീഖ് റിപ്പായി ഉള്‍പ്പെടെയുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു, വിവിധ രാഷ്ട്രീയ സംസ്‌കാരിക സംഘനകള്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയും അഭിവാദ്യചെയ്യാന്‍ എത്തി. കോണ്‍ഗ്രസിന്റെ വലിയ ഒരു പിന്തുണയാണ് കഴിഞ്ഞ ദിവസത്തെ സമരത്തിന് കിട്ടിയത് എന്ന് സമര സമതി ഭാരവാഹികള്‍ അഭിപ്രായപെട്ടു.

Advertisement
inner ad
Continue Reading

Ernakulam

മന്ത്രിപ്പടയ്ക്ക് വഴിയൊരുക്കാൻ പെരുമ്പാവൂരിൽ സ്കൂൾ മതിൽ പൊളിച്ചു

Published

on

പെരുമ്പാവൂർ: നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ചു. സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത്. പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനത്തിന്റെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ പൊളിച്ചത്.
അതേസമയം തൃശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് നവകേരള സദസ്സ് നടക്കുക. കടുത്ത പ്രതിഷേധങ്ങളാണ് സദസ്സിനെ നേരെ ഉയർന്നുവരുന്നത്.

Advertisement
inner ad

ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് നവ കേരളത്തിന്റെ വേദി മാറ്റിയിരുന്നു. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശൂര്‍ ജില്ലയിലെ പരിപാടികള്‍ അവസാനിക്കും. തൃശൂര്‍ രാമനിലയത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം നടക്കുക.

Advertisement
inner ad
Continue Reading

Alappuzha

സ്വര്‍ണവില വീണ്ടും താഴോട്ട്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1000ത്തിലധികം രൂപ

Published

on


ആലപ്പുഴ: സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്ന് വരുന്നത്. സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഞെട്ടിക്കുന്ന വില വര്‍ധനവിന് ശേഷമാണ് കുറയുന്നത്. വിലക്കയറ്റം കണ്ട് അത്ഭുതപ്പെട്ടവര്‍ക്ക് ശ്വാസം നേരെ വീഴാനുള്ള അവസരമാണിത്. ഓഹരി വിപണിയിലെ കുതിച്ചുചാട്ടമാണ് സ്വര്‍ണത്തിലെ ഇടിവിന് ഒരു കാരണം എന്നും വിലയിരുത്തലുണ്ട്.

ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം.അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും ഓഹരി വിപണിയില്‍ വർധനവ് പ്രതീക്ഷിക്കാം.

Advertisement
inner ad
Continue Reading

Featured