മലപ്പുറത്ത് വൻ സ്വർണ വേട്ട ; പിടികൂടിയത് 9.75 കിലോ സ്വർണം

മലപ്പുറം: മലപ്പുറത്ത് വിവിധ സ്ഥലങ്ങളിൽ ഡിആർഐ നടത്തിയ പരിശോധനയിൽ നാലേ മുക്കാൽ കോടി രൂപ വിലവരുന്ന 9.75 കിലോ സ്വർണവും അറുപത്തിരണ്ടരലക്ഷം രുപയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 9 പേരെ അറസ്റ്റു ചെയ്തു.

മലപ്പുറം കവനൂരിലെ മെൽറ്റിങ് യൂണിറ്റിൽ വച്ചാണ് മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന 5.8 കിലോ സ്വർണം പിടിച്ചെടുത്തത്. അനധികൃത സ്വർണക്കടത്ത് സംഘത്തിലെ പ്രധാനിയായ ഫസൽ റഹ്മാന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 42 ലക്ഷം രൂപ വിലമതിക്കുന്ന 850 ഗ്രാം സ്വർണം പോലീസ് പിടികൂടി. പരിശോധനയിൽ ലഭിച്ച വിവരത്തിന്റെ അടസ്ഥാനത്തിൽ കൊച്ചിയിലും കോഴിക്കോട് വിമാനത്താവളത്തിലും എത്തിയ ഓരോ യാത്രക്കാരെയും ഡിആർഐ അറസ്റ്റുചെയ്തു.

Related posts

Leave a Comment