പെരിയ ഇരട്ടക്കൊലപാതകം സിപിഎം ഉന്നതരിലേക്ക് ; ഇനിയും അഞ്ച് പ്രതികളുണ്ടെന്ന് സിബിഐ കോടതിയിൽ

കൊച്ചി : കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടതിൽ ഇനിയും അഞ്ചു പ്രതികൾ ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഈ അഞ്ചു പേരിൽ സിപിഎം ഉന്നതനേതാക്കൾ ഉണ്ടെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സിപിഎം നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ പ്രതികളെ ഇന്ന് എറണാകുളം കോടതിയിൽ ഹാജരാക്കി. ഇനി പിടിയിൽ ആകാനുള്ള അഞ്ചുപേരുടെ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകും.

Related posts

Leave a Comment