പെരിയ ഇരട്ടക്കൊലപാതകം ; പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി ; മുൻ എംഎൽഎ ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ ഹാജരായില്ല

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ ജയിലിലുള്ള പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് നീട്ടിയത്.ജാമ്യത്തിലിറങ്ങിയ മൂന്ന് പേർ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരായി. രാഘവൻ വെളുത്തോളി, ഇപ്പോൾ ജാമ്യത്തിലുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം ബാലകൃഷ്ണൻ, മണി എന്നിവരാണ് നേരിട്ട് ഹാജരായത്. രാഘവൻ വെളുത്തോളിക്കും ഇന്ന് ജാമ്യം അനുവദിച്ചു. ജയിലിൽ കഴിയുന്ന പ്രതികളെല്ലാം വീഡിയോ കോൺഫറൻസിങ് വഴി ഹാജരായി.

ഇന്ന് ഹാജരാകാത്തവരോട് ഈ മാസം 22ന് ഹാജരാകാനും കോടതി നിർദ്ദേശിച്ചു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ സിപിഎം നേതാക്കളായ കെ.വി.ഭാസ്കരൻ , ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരാണ് ഇന്ന് ഹാജരാകാത്തത്.നോട്ടീസ് ലഭിച്ചത് താമസിച്ചതിനാൽ മറ്റൊരു ദിവസം ഹാജരാകാൻ അനുമതി കുഞ്ഞിരാമന്റെ അഭിഭാഷകൻ കോടതിയോട് അപേക്ഷിച്ചു. കേസ് വീണ്ടും 29ന് പരി​ഗണിക്കും.

Related posts

Leave a Comment