ആബിദ് തങ്ങളുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

നാദിർ ഷാ റഹിമാൻ

റിയാദ് : ഹൃദയാഘാതം മൂലം റിയാദിൽ മരണമടഞ്ഞ റിയാദ് തൃശൂർ ജില്ലാ ഒഐസിസി നിർവാഹകസമിതി അംഗവും കോൺഗ്രസ് സൈബർ പോരാളിയുമായിരുന്ന  നൗഷാദ് ഹൈദ്രോസി (ആബിദ് ) തങ്ങളുടെ നിര്യാണത്തിൽ ത്യശ്ശൂർ ഒഐസിസി ജില്ലാ കമ്മിറ്റി റിയാദ് അപ്പോളോ ഡിമാറോ ഓഡിറ്റോറിയത്തിൽ അനുശോചന  യോഗം സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡന്റ് രാജു തൃശൂർ അധ്യക്ഷത വഹിച്ചു.

മൂന്നു വർഷമായി റിയാദിൽ ഹൌസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ റിയാദ് നസീം ഖബറസ്ഥാനിൽ ഖബറടക്കി. റഹ്മത് ബീവി  (ഭാര്യാ) മുഹമ്മദ് അസ്‌ലം , അസ്‌ന ബീവി , സയ്ദ് അജ്നാൻ എന്നിവർ മക്കളാണ്.

രാജു  തൃശൂർ ജനറൽ കൺവീനർ ആയും യഹിയ കൊടുങ്ങല്ലൂർ , മാള മൊഹിയുദ്ദിൻ ഹാജി , ബക്കർ കിളിയിൽ അംഗങ്ങളുമായി ആബിദ് തങ്ങൾ കുടുംബ സഹായ കമ്മിറ്റി രൂപികരിച്ചു.

യഹിയ കൊടുങ്ങല്ലൂർ , സുരേഷ് ശങ്കർ . ബെന്നി വാടാനപ്പിള്ളി , മാള മൊഹിയുദ്ദിൻ ഹാജി , നാസ്സർ വലപ്പാട് , റസാഖ് ചാവക്കാട്, സഗീർ , ഷറഫുദ്ദിൻ , എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ദമ്മാമിൽ ഒഐസിസി ജുബൈൽ തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കടങ്ങോട് പ്രവാസി സുഹൃത്തുക്കളും , നാട്ടിലെ കൊണ്ഗ്രെസ്സ് മണ്ഡലം കമ്മിറ്റിയും ചേർന്ന് ഓൺലൈനിൽ അനുശോചന യോഗം സംഘടിപ്പിച്ചു. യോഗത്തിൽ ഉസ്മാൻ കുന്നംകുളം ഷാജു വെള്ളത്തേരി , അഫ്സർ ഇളംകുളത്തെയിൽ , അക്ബറലി , എം എച് നൗഷാദ് , പി. വി പ്രസാദ് , ശ്രീരാഗ് , നാസർ വലപ്പാട് എന്നിവർ പ്രസംഗിച്ചു. 

Related posts

Leave a Comment