ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുകത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ചടങ്ങില്‍ പങ്കെടുത്തു. രാജിവച്ച മുഖ്യന്ത്രി വിജയ് രൂപാണിക്കു പകരമാണ് പുതിയ മുഖ്യമന്ത്രി അധികാരത്തില്‍ വരുന്നത്. ഇന്നലെ ഗാന്ധിനഗറിലെ പാര്‍ട്ടി ആസ്ഥാനത്തു നടന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗമാണു പുതിയ നേതാവിനെ തെരഞ്ഞെടുത്തത്.

കേന്ദ്ര നിരീക്ഷകന്‍ നരേന്ദ്ര സിംഗ് തോമറുടെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ കുറേ നാളായി ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ നിലനിന്നു വന്ന അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് വിജയ് രൂപാണി രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അനുകൂലിക്കുന്നവര്‍ ചേരിതിരിഞ്ഞ പോരടിച്ചതോടെ കേന്ദ്ര നേതൃത്വം ഇടപെടുകയായിരുന്നു.

രൂപാണിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കു തെരഞ്ഞെടുപ്പ് നേരിടാനാവില്ലെന്നായിരുന്നു വിമതരുടെ വിമര്‍ശനം. ഭൂപേന്ദ്ര പട്ടേലിന്‍റെ നേതൃത്വത്തില്‍ അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന മുനവച്ച ആശംസയും വിജയ് രൂപാണി നേര്‍ന്നു. ഘട്‌ലോദിയ നിയോജകമണ്ഡലത്തില്‍ നിന്നാണ് ഭൂപേന്ദ്ര പട്ടേല്‍ തെരഞ്ഞെടുക്കപ്പെട്ടത്. അന്‍പത്തൊന്‍പത് വയസുണ്ട്.F

Related posts

Leave a Comment