Connect with us
head

Featured

ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക്, ഒപ്പം നടന്ന് മുൻ ആർബിഐ ​ഗവർണറും

Avatar

Published

on

ബിലോന കലാൻ (രാജസ്ഥാൻ); രാഹുൽ ​ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് 98 ദിവസം പിന്നിട്ടു. ലോകത്ത് ഒരു രാഷ്ട്രീയ നേതാവ് കാൽനടയായി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ യാത്രയാണ് ഭാരത് ജോഡോ. സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട ദശ ലക്ഷക്കണക്കിന് ആളുകളാണ് ഈ യാത്രയിൽ രാഹുലിനൊപ്പം ചെർന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ​ഗവർണർ രഘുറാം രാജൻ ഇന്ന് രാജസ്ഥാനിൽ രാഹുലിനൊപ്പം ചേർന്നു. 2013 സെപ്റ്റംബർ മുതൽ 2016 സെപ്റ്റംബർ വരെ രാജ്യത്തിന്റെ പരമോന്നത ബാങ്കിന്റെ 23ാമത്തെ മേധാവിയായിരുന്നു അദ്ദേഹം. നേരത്തേ 2003 മുതൽ 2006 വരെ ഐഎംഎഫ് ഡയറക്റ്ററായും പ്രവർത്തിച്ചു.


നാളെ 99 ദിവസം പൂർത്തിയാക്കി നൂറാം ദിവസത്തിലേക്കു കടക്കുന്ന പദയാത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരത്രത്തിൽ ജാജ്വല്യപൂർണമായ അധ്യായമാണ് കുറിക്കുന്നത്. വെള്ളിയാഴ്ച നൂറാം ദിവസത്തിലേക്കു കടക്കുന്ന പദയാത്രയെ അനുസ്മരിച്ച് രാജ്യത്ത്ഒട്ടേറെ കേന്ദ്രങ്ങളിൽ പ്രത്യേോക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗേലോട്ട്, സച്ചിൻ പൈലറ്റ് തുടങ്ങിയവരും ഇന്നു രാഹുലിനെ അനു​ഗമിക്കുന്നുണ്ട്. രാവിലെ ബി​ഗദി ​ഗ്രാമത്തിവൽ നിന്നു തുടങ്ങിയ ജാഥ വൈകുന്നേരം 6.30ന് ബിലോന കലാനിൽ സമാപിക്കും.

Advertisement
head

Featured

ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

Published

on

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisement
head
Continue Reading

Featured

ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

Published

on

സുഡാൻ: ആ​ഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശന വിവരം അറിയിച്ചത്.

Continue Reading

Featured

ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

Published

on

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്‌. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Continue Reading

Featured