ആകാംഷ ഉണർത്തി ‘ഭ്രമം’ ട്രെയിലർ

പൃഥ്വിരാജ് നായകനായ ത്രില്ലർ ചിത്രം ഭ്രമത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. എപി ഇന്റർനാഷനൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമിക്കുന്ന ചിത്രം ഒക്ടോബർ 7 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രദർശനത്തിനെത്തും. 2018 ൽ പുറത്തിറങ്ങിയ ‘അന്ധാദുൻ’ എന്ന ബോളിവുഡ് ചിത്രത്തിൻറെ റീമേക്കാണ് ഭ്രമം. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ആയുഷ്മാൻ ഖുറാനയായിരുന്നു. ഭ്രമത്തിൽ ആയുഷ്മാൻ ഖുറാനയുടെ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ഉണ്ണി മുകുന്ദൻ, രാഷി ഖന്ന, സുധീർ കരമന, മംമ്ത മോഹൻദാസ്, ജഗദീഷ് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രവി കെ ചന്ദ്രനാണ് ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്നത്. തിരക്കഥ സംഭാഷണം – ശരത് ബാലൻ, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീത സംവിധാനം- ജയ്ക്സ് ബിജോയ്, അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്‍റഫ്, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ – അശ്വതി നടുത്തൊടി, മേക്കപ്പ്- റോണക്‍സ് സേവ്യര്‍, ടൈറ്റില്‍ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ.

Related posts

Leave a Comment