Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Business

എഐ അധിഷ്ഠിത ഭാഷാ വിവര്‍ത്തന സംവിധാനമായ ഭാഷിണിയും ഫെഡറൽ ബാങ്കും തമ്മിൽ ധാരണയിലെത്തി

എഐ അധിഷ്ഠിത ഭാഷാ വിവര്‍ത്തന സംവിധാനമായ ഭാഷിണിയും ഫെഡറൽ ബാങ്കും തമ്മിൽ ധാരണയിലെത്തി

Avatar

Published

on

കൊച്ചി: മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന്റെ വെർച്വൽ അസിസ്റ്റാന്റായ ഫെഡിയുടെ സേവനം വിവിധ ഭാഷകളിൽ ലഭ്യമാക്കുന്നതിന് എഐ അധിഷ്ഠിത ഭാഷാ വിവര്‍ത്തന സംവിധാനമായ ഭാഷിണിയും ഫെഡറൽ ബാങ്കും തമ്മിൽ ധാരണയിലെത്തി. ഇതോടെ ഇംഗ്ലീഷിനു പുറമെ മലയാളം, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, മറാഠി,ഗുജറാത്തി, കന്നട, ഒഡിയ, ആസ്സാമീസ്, പഞ്ചാബി, ഉറുദു, മണിപ്പൂരി, ബോഡോ എന്നീ പതിനാലു ഭാഷകളിൽ ഫെഡിയുടെ സേവനം ലഭിക്കും.

പ്രാദേശിക ഭാഷകളിൽ ബാങ്കിംഗ് സേവനം പ്രോത്സാഹിപ്പിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്നൊവേഷൻ ഹബ്ബ് (ആർബിഐഎച്ച്) തുടക്കമിട്ട പ്രാദേശിക ഭാഷാ സംരംഭത്തിൻ്റെ ഫലമായാണ് ഈ പങ്കാളിത്തമെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു. ഫെഡറൽ ബാങ്കിന്റെ ഉൽപന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ രാജ്യവ്യാപകമായി ഇടപാടുകാരിലേക്ക് എത്തിക്കുന്നതിന് ഭാഷിണിയുമായുള്ള സഹകരണത്തിലൂടെ സാധ്യമാകുമെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു. “ഇടപാടുകാർക്ക് നൂതന ബാങ്കിങ് സേവനം നൽകുന്നതിൽ എന്നും മുൻപന്തിയിലുള്ള ഫെഡറൽ ബാങ്കിന്റെ ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താൻ ഈ സഹകരണത്തിലൂടെ സാധിക്കും. പ്രാദേശിക ഭാഷാ പിന്തുണ ലഭിക്കുന്നതിലൂടെ ഫെഡിയുടെ സേവനം കൂടുതൽ കാര്യക്ഷമമാകും.”- ശാലിനി വാര്യർ അഭിപ്രായപ്പെട്ടു.

Advertisement
inner ad

ബഹുഭാഷാ വോയ്‌സ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയെ വോയ്‌സ്-ഫസ്റ്റ് സമീപനത്തോടെ സമന്വയിപ്പിച്ച് സാമ്പത്തിക സേവനങ്ങളിൽ വിപ്ലവം സൃഷ്ടിക്കുകയാണ് ഫെഡറൽ ബാങ്കുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാഷിണിയുടെ സിഇഒ അമിതാഭ് നാഗ് പറഞ്ഞു. ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറം, ഏവർക്കും ബാങ്കിങ് സേവനങ്ങൾ പ്രാപ്യമാക്കാനും സാമ്പത്തിക മേഖലയിൽ ഉപഭോക്തൃ ഇടപെടലിന് പുതിയ മാനദണ്ഡം സ്ഥാപിക്കാനും ഫെഡറൽ ബാങ്കുമായുള്ള സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഭാഷയിൽ ബാങ്കിങ് സൗകര്യങ്ങൾ വിപുലപ്പെടുത്തുന്ന ഫെഡറൽ ബാങ്കിന്റെ നടപടികളെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്നൊവേഷൻ ഹബ്ബ് (ആർബിഐഎച്ച്) സിഇഒ രാജേഷ് ബൻസാൽ പ്രശംസിച്ചു.

Advertisement
inner ad

Business

രത്തൻ ടാറ്റയുടെ പിൻ​ഗാമിയായി നോയൽ ടാറ്റ

Published

on

മുംബെെ: ടാറ്റ ​ട്രസ്റ്റിൻ്റെ ചെയർമാനായി നോയൽ ടാറ്റ തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്ന് ജനിച്ച നോയൽ ടാറ്റ രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. സർ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിലും അംഗമാണ് നിലവിൽ നോയൽ ടാറ്റ. സർ ദോരാബ്ജി ട്രസ്റ്റിനും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സൺസിലുള്ളത്. നോയൽ ടാറ്റ ടാറ്റ ട്രസ്റ്റിന്റെ തലപ്പത്ത് എത്തിയത് ​ഗുണം ചെയ്യുമെന്ന് ടാറ്റ സൺസിൻ്റെ മുൻ ബോർഡ് അം​ഗം ആർ. ​ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ‘നല്ലവനും വിവേകിയുമായ മനുഷ്യൻ’ എന്നാണ് നോവലിനെ ഗോപാലകൃഷ്ണൻ വിശേഷിപ്പിച്ചത്.

Continue Reading

Business

സ്വർണവിലയിൽ കുതിപ്പ്; പവന് 560 രൂപ കൂടി

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. പവന് 560 രൂപ കൂടി 56,760 രൂപയിലും ഗ്രാമിന് 70 രൂപ കൂടി 7095 രൂപയിലുമാണ് ഇന്ന് വ്യാപാരം. ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില വർധിച്ചത്. ഈ മാസം നാലിന് (ഒക്ടോബര്‍ 4 ) പവന് 56,960 രൂപയായി റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള നാലു ദിവസം കൊണ്ട് 760 രൂപ താഴ്ന്നിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 560 രൂപ ഉയര്‍ന്ന് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. 18 കാരറ്റ് സ്വർണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 65 രൂപ കൂടി 5,870 രൂപയായി. സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് രണ്ടു രൂപ കൂടി 98 രൂപയായി.

Continue Reading

Business

സ്വർണവില താഴേക്ക്

Published

on

റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ ഇടിവ്. പവന് 40 രൂപ കുറഞ്ഞ് 56,200 രൂപയിലും ഗ്രാമിന് 5 രൂപ കുറഞ്ഞ് 7025 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില കുറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബര്‍ 4 ) 56,960 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില സർവകാല റെക്കോര്‍ഡിട്ടത്. ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച മുതലാണ് വില കുറയാന്‍ തുടങ്ങിയത്. നാലുദിവസത്തിനിടെ 760 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,805 രൂപയായി. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 96 രൂപയായി തുടരുന്നു

Continue Reading

Featured