Connect with us
48 birthday
top banner (1)

Delhi

പ്രോടെം സ്പീക്കറായി ഭര്‍തൃഹരി മെഹ്താബ് സത്യപ്രതിജ്ഞ ചെയ്തു

Avatar

Published

on


ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ പ്രോടെം സ്പീക്കറായി ബി.ജെ.പി എം.പി ഭര്‍തൃഹരി മെഹ്താബ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലി കൊടുത്തത്. അതേസമയം, പ്രോടെം സ്പീക്കര്‍ നിയമനത്തില്‍ എട്ടു തവണ ലോക്‌സഭ എം.പിയായ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷിനെ അവഗണിച്ചതില്‍ കടുത്ത പ്രതിഷേധം അറിയിക്കാനാണ് ഇന്‍ഡ്യ സഖ്യ തീരുമാനം. ഇതിന്റെ ഭാഗമായി കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള ഇന്‍ഡ്യ സഖ്യത്തിലെ അംഗങ്ങള്‍ പ്രോടെം സ്പീക്കര്‍ പാനലില്‍ നിന്ന് പിന്മാറി.

കൊടിക്കുന്നില്‍ സുരേഷിനെ മറികടന്ന് ഏഴു തവണ മാത്രം എം.പിയായ മെഹ്താബിനെയാണ് പ്രോടെം സ്പീക്കര്‍ ആക്കിയത്. രണ്ടു ദിവസം നീളുന്ന സത്യപ്രതിജ്ഞക്ക് മെഹ്താബിനെ സഹായിക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് അടക്കം മൂന്ന് പ്രതിപക്ഷ എം.പിമാരെയും ഉള്‍പ്പെടുത്തി. ഡി.എം.കെയുടെ ടി.ആര്‍. ബാലു, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുദീപ് ബന്ദോപോധ്യായ എന്നിവരാണ് പ്രതിപക്ഷത്തു നിന്ന് നിയോഗിക്കപ്പെട്ട മറ്റു രണ്ടുപേര്‍.

Advertisement
inner ad

കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ഭര്‍തൃഹരി മെഹ്താബിനെ പോലെ ഏഴ് തവണ തുടര്‍ച്ചയായി എം.പിയായ ബി.ജെ.പി നേതാവ് രമേശ് ചിന്‍ഡപ്പ ജിഗജിനാഗി ഉണ്ടായിട്ടും അദ്ദേഹത്തെ പ്രോട്ടേം സ്പീക്കറാക്കാതിരുന്നത് കൊടിക്കുന്നില്‍ സുരേഷിനെ പോലെ ദലിത് നേതാവ് ആയത് കൊണ്ടാണോ എന്ന് വക്താവ് ജയറാം രമേശ് ചോദിച്ചു.

ലോക്‌സഭ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ സ്പീക്കറുടെ ചെയറിലിരുന്ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് കാര്‍മികത്വം വഹിക്കുകയാണ് പ്രോടെം സ്പീക്കറുടെ ഉത്തരവാദിത്തം. പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തിനും രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്കും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാതിരുന്നതു പോലെ ദലിതനായ പ്രോടേം സ്പീക്കര്‍ക്ക് മുന്നില്‍ ഉന്നത ജാതിക്കാരായ എം.പിമാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ബി.ജെ.പി ആഗ്രഹിക്കാത്തതു കൊണ്ടാണ് കൊടിക്കുന്നിലിനെ അവഗണിച്ചതെന്ന വാദത്തില്‍ ഇന്‍ഡ്യ സഖ്യം ഉറച്ചുനില്‍ക്കുകയാണ്.

Advertisement
inner ad

18-ാം ലോക്‌സഭയുടെ പ്രഥമ സമ്മേളനം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് ഇന്ന് ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കാബിനറ്റ് മന്ത്രിമാര്‍, മറ്റു കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് അക്ഷരമാലാ ക്രമത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക. കേരളത്തില്‍ നിന്നുള്ള 18 എം.പിമാര്‍ ഇന്ന് വൈകിട്ട് നാലു മണിയോടെ സത്യപ്രതിജ്ഞ ചെയ്യുക.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

പൂജ ഖേദ്കറിന്റെ ഐ.എ.എസ് പദവി റദ്ദാക്കാന്‍ യു.പി.എസ്.സി നടപടി തുടങ്ങി

Published

on

ന്യൂഡല്‍ഹി: അധികാര ദുര്‍വിനിയോഗവും വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്ന ആരോപണവും നേരിടുന്ന വിവാദ ഐ.എ.എസ് ട്രെയിനി ഓഫിസര്‍ പൂജ ഖേദ്കറിന്റെ ഐ.എ.എസ് പദവി റദ്ദാക്കാന്‍ (യൂണിയന്‍ പബ്ലിക് സര്‍വിസ് കമീഷന്‍) യു.പി.എസ്.സി നടപടി തുടങ്ങി.

ഐ.എ.എസ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് യു.പി.എസ്.സി പൂജക്ക് അയച്ചിട്ടുണ്ട്. ഇനിയുള്ള എല്ലാ പരീക്ഷകളില്‍നിന്നും അവരെ അയോഗ്യയാക്കുകയും ചെയ്തു. അവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയിലെ പുണെയില്‍ സിവില്‍ സര്‍വിസ് ട്രെയിനിയായി ജോലി ചെയ്തു കൊണ്ടിരുന്ന പൂജ ഖേദ്കറെ വിവാദങ്ങള്‍ക്കു പിന്നാലെ സര്‍ക്കാര്‍ വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു.

Advertisement
inner ad

കഴിഞ്ഞ ദിവസം പൂജ ഖേദ്കളെ കുറിച്ചുള്ള റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. പൂജ ഖേദ്കറിന്റെ തെറ്റായ പെരുമാറ്റത്തില്‍ വിശദവും സമഗ്രവുമായ അന്വേഷണം നടത്തിയതായി യു.പി.എസ്.സി വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഉദ്യോഗസ്ഥ തെറ്റുകാരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. പേര്, പിതാവിന്റെയും മാതാവിന്റെയും പേര്, ഫോട്ടോ, ഒപ്പ്, ഇ-മെയില്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍ എന്നിവ വ്യാജമായി സമര്‍പ്പിച്ച് വഞ്ചനാപരമായ കാര്യങ്ങള്‍ നടത്തിയതായി അന്വേഷണത്തില്‍ നിന്ന് വെളിപ്പെട്ടതായി യു.പി.എസ്.സി വാര്‍ത്തകുറിപ്പില്‍ പറഞ്ഞു.

എല്ലാ പരീക്ഷാ പ്രക്രിയകളുടെയും പവിത്രതയും സമഗ്രതയും നീതിയോടെയും നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും യു.പി.എസ്.സി പറഞ്ഞു. സ്വകാര്യ കാറില്‍ അനധികൃതമായി ‘മഹാരാഷ്ട്രസര്‍ക്കാര്‍’ എന്ന ബോര്‍ഡും ബീക്കണ്‍ ലെറ്റും സ്ഥാപിച്ച് നേരത്തേ അവര്‍ വിവാദത്തിലായിരുന്നു.

Advertisement
inner ad
Continue Reading

Delhi

ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം തകര്‍ത്ത് മുസ്‌ലിം യുവാക്കളെ കുടുക്കാന്‍ ശ്രമം നടത്തിയ പൂജാരി അറസ്റ്റില്‍

Published

on

ലഖ്‌നോ: ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം തകര്‍ത്ത ശേഷം മുസ്‌ലിം യുവാക്കളെ കുടുക്കാന്‍ ശ്രമം നടത്തിയ പൂജാരി അറസ്റ്റില്‍. ക്രിച്ച് റാം എന്നയാളാണ് പിടിയിലായത്.

ഉത്തര്‍ പ്രദേശിലെ സിദ്ധാര്‍ഥ് നഗറില്‍ ജൂലൈ 16നായിരുന്നു സംഭവം. താന്‍ പൂജാരിയായ തൗളിഹാവ ഗ്രാമത്തിലെ ക്ഷേത്രത്തിലുള്ള ഗണേഷ വിഗ്രഹം മുസ്‌ലിംകളായ മന്നാന്‍, സോനു എന്നിവര്‍ ചേര്‍ന്ന് തകര്‍ത്തെന്ന പരാതിയുമായി ഇയാള്‍ കിഴക്കന്‍ യു.പിയിലെ കതേല സമയ്മാത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇരുവരും തനിക്ക് നേരെ ഭീഷണി മുഴക്കിയെന്നും തന്നെ പൂജ ചെയ്യാനോ കീര്‍ത്തനം ചൊല്ലാനോ സമ്മതിച്ചില്ലെന്നും ആരോപിച്ച ഇയാള്‍, തന്റെ ഭാര്യ ഇടപെട്ടപ്പോള്‍ അവരെ ഇടിക്കുകയും ചവിട്ടുകയും ചെയ്‌തെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

Advertisement
inner ad

ഇതോടെ, ഒരു വിഭാഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ഉപദ്രവിക്കുകയും ആരാധനാലയം അശുദ്ധമാക്കുകയും ചെയ്‌തെന്ന കുറ്റം ചുമത്തി പൊലീസ് രണ്ട് യുവാക്കള്‍ക്കുമെതിരെ കേസെടുത്തു. സംഭവം വര്‍ഗീയ ചേരിതിരിവിലേക്ക് നീങ്ങിയതോടെ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രത്യേക പൊലീസ് സംഘത്തെ തുടരന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു. തുടരന്വേഷണത്തില്‍ പൂജാരി തന്നെയാണ് വിഗ്രഹം തകര്‍ത്തതെന്ന് ബോധ്യമാകുകയും സംഭവത്തിന് സാക്ഷിയായ കുട്ടികളെ കണ്ടെത്തുകയും ചെയ്തു. ഈ സമയത്ത് പ്രദേശത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മന്നാനുമായും സോനുവുമായും മുമ്പ് വഴക്കുണ്ടായിരുന്നെന്നും അവരെ ക്രിമിനല്‍ കേസില്‍ കുടുക്കാനായിരുന്നു തന്റെ ശ്രമമെന്നും പൂജാരി പിന്നീട് പൊലീസിന് മൊഴി നല്‍കി. ഇയാള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Delhi

ഐ എ എസ് ട്രെയിനി ഓഫിസര്‍ പൂജ ഖേദ്കറെ പുറത്താക്കുമെന്ന് സൂചന

Published

on

ന്യൂഡല്‍ഹി: അധികാര ദുര്‍വിനിയോഗവും വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്ന ആരോപണവും നേരിടുന്ന വിവാദ ഐ.എ.എസ് ട്രെയിനി ഓഫിസര്‍ പൂജ ഖേദ്കറെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു.അഡീഷണല്‍ ചീഫ് സെക്രട്ടറി നിതിന്‍ ഗരാഡെയുടെ നേതൃത്വത്തിലുള്ള പൊതുഭരണ വകുപ്പ് ഒരാഴ്ച നീണ്ട അന്വേഷണത്തിന് ശേഷമാണ് കേന്ദ്ര പേഴ്സനല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതിനിടെ, കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ പൂജ ഖേദ്കറെ പുറത്താക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വസ്തുതകള്‍ മറച്ചുവെക്കുകയും ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ അവര്‍ ക്രിമിനല്‍ നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഏകാംഗ സമിതിക്കും അയച്ചിട്ടുണ്ട്. സിവില്‍ സര്‍വീസില്‍ ചേരുന്നതിന് മുമ്പ് പൂജ ഖേദ്കര്‍ നടത്തിയ അവകാശവാദങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനായി വിവിധ ഏജന്‍സികളില്‍ നിന്ന് ലഭിച്ച രേഖകളടങ്ങിയതാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. യു.പി.എസ്.സി സെലക്ഷന്‍ പ്രക്രിയയില്‍ ഇളവുകള്‍ ലഭിക്കുന്നതിന് വൈകല്യങ്ങളുണ്ടെന്ന് അവര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും അവ സ്ഥിരീകരിക്കുന്നതിന് വേണ്ടിയുള്ള മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാകാന്‍ പൂജ ഖേദ്കര്‍ വിസമ്മതിച്ചിരുന്നു.

Advertisement
inner ad

മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് ദിലീപ് ഖേദ്കറിന് 40 കോടി രൂപയുടെ ആസ്തിയുള്ളതിനാല്‍ അവര്‍ ഒ.ബി.സി നോണ്‍ ക്രീമി ലെയറിന് കീഴില്‍ വന്നിട്ടില്ലെന്നാണ് ആരോപണം. സ്വകാര്യ കാറില്‍ അനധികൃതമായി ‘മഹാരാഷ്ട്രസര്‍ക്കാര്‍’ എന്ന ബോര്‍ഡും ബീക്കണ്‍ ലെറ്റും സ്ഥാപിച്ച് നേരത്തേ അവര്‍ വിവാദത്തിലായിരുന്നു.

Advertisement
inner ad

Continue Reading

Featured