Kollam
ചരിത്രയാത്ര കൊല്ലം തൊട്ടിട്ട് ഇന്നൊരാണ്ട്

കൊല്ലം: ഇന്ത്യൻ രാഷ്ട്രീയത്തിലെ ഐതിഹാസികമായ ഭാരത് ജോഡോ യാത്രയ്ക്ക് കൊല്ലം ജനത ഊഷ്മള സ്വീകരണം നൽകിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്നും മുൻ എഐസിസി അധ്യക്ഷനും ഇന്ത്യൻ പ്രതിപക്ഷനിരയുടെ നായകനുമായ രാഹുൽ ഗാന്ധി നേതൃത്വം നൽകി ആരംഭിച്ച ജോഡോ യാത്ര സംസ്ഥാനത്തെ ആദ്യ ജില്ലയായ തിരുവനന്തപുരം പിന്നിട്ട് സെപ്റ്റംബർ 14 ന് ഉച്ചയ്ക്കായിരുന്നു കൊല്ലം ജില്ലയിൽ പ്രവേശിച്ചിരുന്നത്.മൂന്ന് ദിവസങ്ങളായിരുന്നു യാത്ര ജില്ലയിൽ ഉണ്ടായിരുന്നത്. ഇതിൽ പതിനഞ്ചാം തീയതി യാത്രയ്ക്ക് അവധിയായിരുന്നു. വിദ്വേഷത്തിനെതിരായ, സ്റ്റേഹത്തിൻ്റെ രാഷ്ട്രീയം ഉയർത്തിയ യാത്ര 150 ദിവസങ്ങളിലായി 12 സംസ്ഥാനങ്ങളിലൂടെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയുമാണ് കടന്നുപോയത്. കേരളത്തില്‍ 19 ദിവസങ്ങളിലായി പദയാത്ര 450 കിലോമീറ്റര്‍ സഞ്ചരിച്ചു.
ജില്ലയിൽ ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി നിയോജക മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്. യാത്രയ്ക്ക് ജില്ലാ അതിർത്തിയിൽ ഡിസിസിയുടെ നേതൃത്വത്തിൽ ഉജ്വല സ്വീകരണമായിരുന്നു നൽകിയിരുന്നത്. തുടർന്ന് ചാത്തന്നൂരിൽ രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി സംവദിച്ചു. സ്കൂൾ വിദ്യാർത്ഥികളുമായി രാഹുൽ നടത്തിയ സംഭാഷണം പിന്നീട് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വൈറൽ ആയിരുന്നു. വലിയ ജനതിരക്ക് ആയിരുന്നു യാത്രയിൽ ഉടനീളം ജില്ലയിൽ പ്രകടമായിരുന്നത്. ചാത്തന്നൂർ, പുനലൂർ ,ചടയമംഗലം, കുണ്ടറ മണ്ഡലങ്ങളിലെ പ്രവർത്തകരായിരുന്നു ജില്ലയിലെ ആദ്യ ദിവസത്തെ പദയാത്രയിൽ അണി ചേർന്നത്. കൊല്ലം നഗരത്തിലെ പള്ളിമുക്ക് മാടൻനടയിലായിരുന്നു രാത്രി സമാപനം. ആർ.എസ്.പി നേതാക്കളുമായും കശുവണ്ടി തൊഴിലാളികളുമായും രാഹുൽഗാന്ധി അന്നേദിവസം രാത്രിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ചാത്തന്നൂരിൽ തുടങ്ങി കരുനാഗപ്പള്ളിയിൽ അവസാനിച്ച ജില്ലയിലെ പര്യടനം സംഭവബഹുലമായിരുന്നു. ഇതിനിടയിൽ പുലർച്ചെ തങ്കശ്ശേരി ഹാർബറിൽ നിന്നും മത്സ്യത്തൊഴിലാളികളുമായി രാഹുൽഗാന്ധി കടലിൽ പോയതും അവരുടെ പ്രശ്നങ്ങൾ കേട്ടതും കുറച്ചുനേരം കടലിൽ ചാടി നീന്തിയതും ശ്രദ്ധേയമായിരുന്നു. നീണ്ടകരയിൽ സ്കൂളിൽ എത്തി വിദ്യാർഥികളുമായി രാഹുൽ ഗാന്ധി സമയം ചിലവഴിച്ചിരുന്നു. ജില്ലയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രശസ്ത വ്യക്തികളുമായി നേരം പങ്കിടാനും അദ്ദേഹത്തിനും യാത്രയ്ക്കും കഴിഞ്ഞു. ജില്ലയിൽ നിന്ന് മൂന്നു പേരായിരുന്നു ഇന്ത്യയിൽ ഉടനീളം രാഹുലിനൊപ്പം സഞ്ചരിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി മഞ്ജുക്കുട്ടൻ, സേവദൾ മുൻ സംസ്ഥാന ചെയർമാൻ എം എ സലാം, കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഡി ഗീതകൃഷ്‌ണൻ എന്നിവരായിരുന്നു ഭാരത് യാത്രികരായി ഈ ജൈത്ര യാത്രയുടെ ഭാഗമായത്. ജില്ലയിലെ തനതായ കൃഷി മേഖലകളും തൊഴിൽ സാധ്യതകളും ചർച്ച ചെയ്തുകൊണ്ടാണ് യാത്ര കടന്നുപോയത്. ജോഡോ യാത്ര ജില്ലയിൽ കടന്നുവന്നിട്ട് ഒരു വർഷം പിന്നിടുമ്പോഴും ഇന്നും അവിസ്മരണീയമായ ഒട്ടേറെ ഓർമകൾ എല്ലാവരിലും നിറഞ്ഞു തന്നെ നിൽക്കുന്നുണ്ട്.
Kerala
മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമം; യുവാവും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. കൊല്ലം, മയ്യനാട് സ്വദേശി സാലു (26), പുള്ളിക്കട വടക്കുംഭാഗം സ്വദേശിനി ലക്ഷ്മി (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ അവനവഞ്ചേരി പോയിന്റ് മുക്കിലായിരുന്നു സംഭവം.
അവനവഞ്ചേരി സ്വദേശി മോളിയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. മാർക്കറ്റിൽ പോയി മടങ്ങുകയായിരുന്ന മോളിയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി കണ്ണിൽ മുളകുപൊടിയെറിയുകയായിരുന്നു. മുളകുപൊടി ലക്ഷ്മിയുടെ മുഖത്തും വീണതോടെ പ്രതികൾ വാഹനത്തിൽ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങൽ പോലീസ് പ്രതികളെ പിടികൂടിയത്. സാലുവിനെതിരെ കൊട്ടിയം സ്റ്റേഷനിൽ ക്രിമിനൽ കേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊല്ലം താന്നിയിലെ കൂട്ട ആത്മഹത്യ; സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ അജീഷിന് ക്യാൻസര്‍ സ്ഥിരീകരിച്ചത് ആത്മഹത്യയ്ക്ക് കാരണമായതായി പൊലീസ്

കൊല്ലം: കൊല്ലം താന്നിയില്‍ രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കി.താന്നി ബിഎസ്‌എൻഎല്‍ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അജീഷ്, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്. അജീഷിന് കഴിഞ്ഞ ദിവസം കാൻസർ സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങളിലെ മാനസിക സമ്മർദമായിരിക്കാം ഇത്തരമൊരു പ്രവർത്തിക്ക് ഇവരെ പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അജീഷിൻ്റെ അച്ഛനും അമ്മയും സമീപത്തു താമസിക്കുന്നയാളെ വിളിച്ച് അറിയിച്ചു. അയല്‍വാസി എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. കുഞ്ഞിന്റെ ശരീരം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ് നടത്തിയ പരിശോധനയിലാണ് അജീഷിന് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. വലിയ സാമ്പത്തിക ബാധ്യതയും രോഗവുമാണ് ദമ്പതികളെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളും പൊലീസിനോട് പറഞ്ഞത്. സിറ്റി പൊലീസ് കമ്മിഷണർ കിരണ്‍ നാരായണൻ ഉള്‍പ്പെടെയുള്ളവർ വീട്ടിലെത്തി പരിശോധന നടത്തി.
Featured
കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.
കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram2 months ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login