Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

National

ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുലിനൊപ്പം പ്രിയങ്കയും അണിചേരും

Avatar

Published

on

ലഖ്‌നൗ: കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രിയങ്ക ഗാന്ധി ഇന്ന് പങ്കെടുക്കും. ന്യായ് യാത്ര ആരംഭിച്ച ശേഷം ആദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ഉത്തർ പ്രദേശിൽ പര്യടനം നടത്തുന്ന യാത്രയിൽ മൊറാദാബാദില്‍ വെച്ചാകും പ്രിയങ്ക യാത്രയുടെ ഭാഗമാവുക. അവിടെ നിന്നും അംരോഹ, സംഭാല്‍, ബുലന്ദ്ശഹര്‍, അലിഗഢ്, ഹാത്രസ്, ആഗ്ര എന്നിവിടങ്ങളിലൂടെ ഫത്തേപ്പൂര്‍ സിക്രി വരെയാണ് പ്രിയങ്ക യാത്ര ചെയ്യുകയെന്നാണ് വിവരം.

chennai

ആശങ്ക ഒഴിയുന്നു; ഷാർജ-ട്രിച്ചി വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

Published

on

തിരുച്ചിറപ്പള്ളി: മണിക്കൂറുകൾ നീണ്ട ആശങ്കഴിയുന്നു ഷാർജ-ട്രിച്ചി വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് തിരിച്ചിറക്കാൻ കഴിയാതെ 141 യാത്രക്കാരുമായി വിമാനം വട്ടമിട്ട് പറന്നത് രണ്ടര മണിക്കൂർ സമയമാണ്. വിമാനത്തിലെ ഇന്ധനം പരമാവധി തീർന്ന ശേഷമാണ് വിമാനം സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കിയത്.

5:40ന് ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഷാർജയിലേക്കുള്ള ഇന്ത്യൻ എക്സ്പ്രസ് വിമാനം തകരാറിലായതാണ് ആശങ്കയ്ക്ക് കാരണമായത്. ടേക്ക് ഓഫിന് പിന്നാലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം അതിനു കഴിയാതെ വരികയായിരുന്നു. വിമാനത്തിൽ 141 യാത്രക്കാരാണ് ഉള്ളത്. തിരിച്ചിറക്കാൻ കഴിയാതെ ഒന്നരമണിക്കൂറോളം ആയി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. പ്രദേശത്ത് ആശങ്ക തുടരുകയാണ്. വിമാനം ക്രാഷ് ലാൻഡിങ്ങിനുള്ള സാധ്യതയും തേടുന്നുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിമാനത്താവളത്തിൽ സജീകരിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured

പരിശിലനത്തിനിടെ ഷെല്ലുകള്‍ പൊട്ടിതെറിച്ച്; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

Published

on

നാസിക്ക്: മഹാരാഷ്ട്ര നാസിക്കില്‍ പരിശീലനത്തിനിടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. വിശ്വരാജ് സിംഗ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. ദേവലാലി ക്യാമ്പിലെ ആർട്ടിലറി ഫയറിംഗ് റേഞ്ചിൽ ‘ഐ എഫ് ജി ഇന്ത്യൻ ഫീൽഡ് ഗൺ’ ഉപയോഗിച്ച് ഫയറിംഗ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. പരിശിലനത്തിനിടെ ഷെല്ലുകള്‍ പൊട്ടിതെറിച്ച് ചില്ലുകള്‍ ശരീരത്തില്‍ കുത്തികയറിയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

Continue Reading

chennai

വിമാനത്തിൽ സഹയാത്രികയ്ക്ക് നേരേ ലൈംഗികാക്രമം; യുവാവ് അറസ്റ്റിൽ

Published

on

ചെന്നൈ: വിമാനത്തിൽ സഹയാത്രികയ്ക്ക് നേരേ ലൈംഗികാക്രമത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. രാജേഷ് ശർമ്മയാണ് (45) പിടിയിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്‌ത ഉടൻ ഇയാളെ പിടികൂടുകയായിരുന്നു. യുവതിയുടെ പിൻസീറ്റിലിരുന്ന രാജേഷ് ശർമ്മ ഇവരെ മോശമായി സ്പർശിക്കുകയായിരുന്നു.

തുടർന്ന് ഇവർ നിലവിളിക്കുകയും വിമാനത്തിലെ ജീവനക്കാർ സംഭവത്തിൽ ഇടപെടുകയുമായിരുന്നു. ലോക്കൽ പോലീസിൻ്റെ സഹായത്തോടെ സ്ത്രീ ഇക്കാര്യത്തിൽ പരാതി നൽകുകയും ചെയ്തു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ ഇതുവരെ ഔദ്യോഗികമായ പ്രസ്താ വനകളൊന്നും പുറത്തിറക്കിയിട്ടില്ല

Advertisement
inner ad
Continue Reading

Featured