സ്വകാര്യ വാഹനങ്ങൾക്ക് കേന്ദ്ര ഏകീകൃത രജിസ്ട്രേഷൻ നാളെ മുതൽ

സ്വകാര്യ വാഹനങ്ങൾക്കുള്ള കേന്ദ്ര ഏകീകൃത രജിസ്ട്രേഷന്റെ ഭാഗമായുള്ള ഭാരത് സീരീസ് (ബിഎച്ച് സീരീസ്) രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കും. ഭാരത് സീരീസ് രജിസ്ട്രേഷന്‍ സംവിധാനം വഴി രാജ്യത്തെ ഏത് സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിയമ നടപടികള്‍ ഒഴിവാക്കി ഉപയോഗിക്കാന്‍ സാധിക്കും.

പ്രതിരോധ വകുപ്പ്, കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ഓഫീസ് ഉള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ബി എച്ച് സീരീസില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക.

ബിഎച്ച് നമ്പറിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് 15 വർഷത്തിന് പകരം രണ്ട് വർഷത്തേക്കുള്ള റോഡ് നികുതിയാണ് ഈടാക്കുക. YYBH #### XX ഫോർമാറ്റിലാണ് ഭാരത് സീരിസ് റജിസ്ട്രേഷൻ വരുന്നത്.

Related posts

Leave a Comment