Connect with us
lakshya final

Featured

ഭാരത് ജോഡോ യാത്രയെ ഇകഴ്ത്തി അപകീര്‍ത്തിപെടുത്താനുള്ള ശ്രമം നിന്ദ്യം: കെ.സുധാകരന്‍ എംപി

മണികണ്ഠൻ കെ പേരലി

Published

on

തിരുവനന്തപുരം : മതനിരപേക്ഷ ശക്തികളെ ഒരുമിപ്പിച്ച് രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തില്‍ നിന്നും മോചിപ്പിക്കാനും രാജ്യത്ത് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനും കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ അപകീര്‍ത്തിപ്പെടുത്തും വിധം സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലില്‍ വന്ന വാര്‍ത്ത നിന്ദ്യവും നീചവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി അബദ്ധജടിലമായ വാര്‍ത്തകളാണ് കൈരളി ചാനല്‍ പടച്ച് വിടുന്നത്. മാധ്യമധര്‍മ്മത്തിനും അതിന്റെ പവിത്രതയ്ക്കും നിരക്കാത്തതുമാണിത്. ഭാരത് ജോഡോയാത്രയുടെ മഹത്വത്തെ ഇകഴ്ത്തി അതിന്റെ ശോഭ കെടുത്താനുള്ള ശ്രമങ്ങളാണ് സിപിഎം തുടക്കം മുതല്‍ നടത്തുന്നത്. കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ജനവിഭാഗത്തെ രാഹുല്‍ ഗാന്ധി കാണുന്നതും സംവദിക്കുന്നതും സിപിഎം നേതൃത്വത്തെ വല്ലാതെ ചൊടിപ്പിക്കുന്നുയെന്ന് ഇതിലൂടെ വ്യക്തമായി.

Advertisement
inner ad

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പരോക്ഷമായി പിന്തുണ നല്‍കുന്ന നിലപാടാണ് കേരള സിപിഎം ഘടകം സ്വീകരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കും അദ്ദേഹം നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കും ലഭിക്കുന്ന ജനപിന്തുണയെയും സ്വീകാര്യതയെയും സിപിഎം ഭയക്കുന്നു.പദയാത്രയ്ക്ക് കേരളത്തിലും ഉജ്വല വരവേല്‍പ്പാണ് ലഭിക്കുന്നത്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വവും പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് ജോഡോ യാത്രയുടെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നത്.

നേതാക്കള്‍ക്ക് ഇടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍.എകെ ആന്റണി,കെ.സി.വേണുഗോപാല്‍,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല,കെ.മുരളീധരന്‍,എംഎം ഹസ്സന്‍ തുടങ്ങി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും യുഡിഎഫിന്റെ പ്രമുഖ നേതാക്കളും യാത്രയുടെ ഭാഗമായിട്ടുണ്ട്. എന്നിട്ടും ചില നേതാക്കളെ മാത്രം കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം കേരളീയ സമൂഹത്തിന് ബോധ്യമാകും. വിവേകരഹിതമായ കൈരളി ചാനലിന്റെ നടപടിക്ക് പിന്നില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ ഇടപെടലാണ്. ഭാരത് ജോഡോ യാത്രയെ കേരള ജനത ഏറ്റെടുത്തതില്‍ വിളറിപൂണ്ട സിപിഎം-ബിജെപി സഖ്യമാണ് ഇത്തരം ഹീനമായ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഇന്ത്യയിൽ രണ്ടു വഴി, ​​ഗാന്ധിജിയുടെയും ​ഗോഡ്സെയുടെയും; രാഹുൽ ​ഗാന്ധി

Published

on

ന്യൂയോർക്ക്: മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്സെയുടെയും പേരിൽ രണ്ട് തരത്തിലുള്ള ആശയങ്ങളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നതെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രവുമായി മുന്നോട്ടുപോകുകയാണ് കോൺ​ഗ്രസ് എന്ന് യുഎസ് സന്ദർശനം തുടരുന്ന രാഹുൽ ന്യൂയോർക്കിലെ ജാവിറ്റ്‌സ് സെന്ററിൽ പറഞ്ഞു. ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരിക്കൽ അമേരിക്കയേക്കാൾ വലിയ ശക്തിയായിരുന്ന ബ്രിട്ടീഷുകാരുമായി ഗാന്ധിജി പോരാടി. പക്ഷേ, ​ഗോഡ്സെ അദ്ദേഹത്തെ ഇല്ലാതാക്കി. ഇന്ന് ​ഗോഡ്സെയെ ആരാധിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഞങ്ങൾ ഗാന്ധി, അംബേദ്കർ, പട്ടേൽ, നെഹ്റു എന്നിവരുടെ പാത പിന്തുടരുകയാണ്.
ബിജെപിയുടെ ജോലി വിദ്വേഷം പ്രചരിപ്പിക്കലാണ്. ഞങ്ങളുടെ ജോലി സ്നേഹം പ്രചരിപ്പിക്കലും- അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യക്ക് മാധ്യമങ്ങളും ജനാധിപത്യവും ഇല്ലാതെ ജീവിക്കാനാവില്ല. രണ്ടും നഷ്ടപ്പെടുത്തുന്ന സംവിധാനമാണ് ഇപ്പോഴുള്ളതെന്നും രാഹുൽ കുറ്റപ്പെടുത്തി.
നിരവധി കോൺഗ്രസ് നേതാക്കളും ഈ പര്യടനത്തിൽ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി, ഹരിയാന എംപി ദീപേന്ദർ ഹൂഡ, വക്താവ് അൽക്ക ലാംബ, സാം പിത്രോഡ, തുടങ്ങിയവർ സംഘത്തിലുണ്ട്. ജോഡോ-ജോഡോ മുദ്രാവാക്യങ്ങളോടെയാണ് രാഹുൽ ഗാന്ധിയെ ജാവിറ്റ്‌സ് സെന്ററിലേക്ക് സ്വാഗതം ചെയ്തത്.

അടുത്ത തിരഞ്ഞെടുപ്പ് നിർണായകമാകുമെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിട്രോഡ പറഞ്ഞു. ഇന്ന് നിങ്ങൾ കാണുന്ന എല്ലാത്തിന്റെയും വിത്ത് പാകിയത് കോൺഗ്രസ് ഭരണകാലത്താണെന്നും പിട്രോഡ പറഞ്ഞു. ഏത് വഴിയാണ് നിങ്ങൾ പിന്തുടരേണ്ടതെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഇനി ബിജെപിയോ കോൺഗ്രസോ?അടുത്ത തിരഞ്ഞെടുപ്പ് നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

ബിഹാറിൽ 1700 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം രണ്ടാംവട്ടവും തകർന്നു വീണു

Published

on

പറ്റ്ന : ​ഗം​ഗാ ന​ദിക്കു കുറുകേ ബിഹാറിൽ 1700 കോടി രൂപ ചെലവിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗൽപൂരിലെ അഗുവാനി – സുൽത്താൻഗ‌ഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്. 2015 ൽ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വർഷമായിട്ടും ഇതിന്റെ പണി പൂർത്തിയായിരുന്നില്ല. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിൻറ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു. നിർമാണത്തിലെ അപാകതയും അഴിമതിയുമാണ് പാലം തകരാൻ കാരണമായി പറയുന്നത്. രണ്ടു വട്ടം പൊളിഞ്ഞുവീണ പാലത്തിന്റെ ബലത്തിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.

Continue Reading

Featured

അരിക്കൊമ്പനു വീണ്ടും മയക്കുവെടി, ആനിമൽ ആംബുലൻസിൽ വനത്തിലേക്കു വിടും

Published

on

കമ്പം: അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടിവെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്.
കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയതാണ്. എന്നാൽ ആന ഉൾവനം വനം വിട്ടു നാട്ടിലിറങ്ങിയതാണ് വീണ്ടും മയക്കു വെ‌ടി വയ്ക്കാൻ കാരണം. സാറ്റലൈറ് കോളർ സിഗ്നൽ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം മജനവാസ മേഖലയിലേക്ക് ഇറങ്ങി. കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെ ബൈക്കിൽ വന്ന പാൽക്കാരനെ ആന ത‌ട്ടിയിട്ടു. ചികിത്സയിലിരിക്കെ ഇദ്ദേഹം മരണമടഞ്ഞു. തു‌ർന്നാണ് ആനയെ പിടികൂടാൻ തമിഴ്നാട് നടപടി വേ​ഗത്തിലാക്കിയത്.
ഇന്നു പുലർച്ചെ ആന വനത്തിൽ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്. രണ്ട് തവണ മയക്കുവെടിവെച്ചുവെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചു. കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിച്ചു. ആനയിപ്പോൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണുള്ളതെന്നാണുള്ളത്. മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ കെട്ടി. അൽപ്പസമയത്തിനുള്ളിൽ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് കയറ്റി വനത്തിനുള്ളിലേക്ക് കടത്തിവിടും.

Continue Reading

Featured