ഭാരത് ജോഡോ യാത്ര സംസ്ഥാനതല സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം 16ന്

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പ്രത്യേകം തയ്യാറാക്കിയ സംസ്ഥാനതല സ്വാഗത സംഘം ഓഫീസ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഓഗസ്റ്റ് 16ന് രാവിലെ 10ന് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഉദ്ഘാടനം ചെയ്യുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്റും ഭാരത് ജോഡോ യാത്ര സംസ്ഥാന കോഡിനേറ്ററുമായ കൊടിക്കുന്നിൽ സുരേഷ് എംപി അധ്യക്ഷത വഹിക്കും. മുഖ്യാഥിതിയായി പങ്കെടുക്കുന്ന ദേശീയ അവാർഡ് ജേതാവ് നഞ്ചമ്മയെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആദരിക്കും.

Related posts

Leave a Comment