Connect with us
head

Alappuzha

ഭാരത് ജോഡോ യാത്ര: ആലപ്പുഴയിൽ കർഷകരുമായി സംവദിച്ച്; രാഹുൽ ഗാന്ധി

മണികണ്ഠൻ കെ പേരലി

Published

on

Advertisement
head

ആലപ്പുഴ/അമ്പലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തോട്ടപ്പള്ളിയിൽ എത്തിയ രാഹുൽ ഗാന്ധി കർഷകരുമായി സംവദിച്ചു. കാർഷിക മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു. കല്‍പകവാടി ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ പ്രശ്നമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടി. കുട്ടനാട്ടിൽ നിന്നും കർഷകർ പാലായനം ചെയ്യുന്ന അവസ്ഥയാണുള്ളത്. കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറുവാൻ തുടങ്ങിയതോടെയും കാർഷിക ഉത്പന്നങ്ങൾക്ക് പ്രാമുഖ്യം ലഭിക്കാതെ വന്നതോടെയും അവർക്ക് സ്ഥലം ഉപേക്ഷിച്ച് പോകേണ്ടതായി വന്നു. വിവിധ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന നാടായി കുട്ടനാട് മാറണം. കേരളത്തിന്‍റെ നെല്ലറ എന്നതിനപ്പുറത്തേക്ക് സംസ്ഥാനത്തിന്‍റെ ഭക്ഷ്യ കലവറയായി കുട്ടനാട് മാറണം. കുട്ടനാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പ്രളയമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.ഒരു പരിധിവരെ കുട്ടനാട് നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഏകുന്ന സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്ന് പറഞ്ഞ പല പ്രദേശങ്ങളെയും ഒഴിവാക്കി. കമ്മീഷന്‍റെ പരിധിയിൽ പ്രശ്നം ബാധിക്കുന്ന മറ്റു പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നു. നാളികേര കർഷകരുടെ പ്രശ്നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടുന്നില്ലെന്നും കർഷകർ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നാളികേര കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പഠിക്കുവാൻ ഒരു കമ്മീഷനെ നിയോഗിക്കണമെന്നും.

ക്ഷീരകർഷകരും തങ്ങളുടെ ബുദ്ധിമുട്ടുകള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കാലിത്തീറ്റയുടെ ഉള്‍പ്പെടെ വില വര്‍ധിക്കുകയാണ്. മിൽമയിൽ പാലിന് മെച്ചപ്പെട്ട വില ലഭിക്കുന്നില്ല. വേണ്ടത്ര ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും ക്ഷീരകർഷകർ പരാതിപ്പെട്ടു. കർഷകരുടെ ശബ്ദം കേൾക്കാൻ തയാറായതിൽ തങ്ങള്‍ക്ക് നന്ദിയുണ്ടെന്നും കർഷകർ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.കോണ്‍ഗ്രസ് അധികാരത്തിലെത്തിലെത്തിയാല്‍ കര്‍ഷകരുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞു.

കർഷകർ നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾ ഈ സംവാദത്തിലൂടെ മനസിലാക്കുവാൻ സാധിച്ചു. വളരെ വ്യത്യസ്തമായ കാർഷിക രീതിയാണ് കേരളം പിന്തുടരുന്നത്. ദൗർഭാഗ്യവശാൽ കേരളത്തിലും കേന്ദ്രത്തിലും ഇപ്പോള്‍ കോൺഗ്രസിന് അധികാരമില്ല. എന്നാൽ അധികാരത്തിലേക്ക് കടന്നുവരുന്ന നിമിഷം ഉറപ്പായും കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് കോൺഗ്രസ് പരിഹാരമേകും. കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ സന്തോഷമേയുള്ളൂ. കർഷകരോട് സംസാരിക്കുവാനും സമയം ചിലവഴിക്കുവാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കുറ്റക്കാരനെന്നു കണ്ടെത്തിയ സിപിഎം കൗൺസിലറെ രക്ഷിക്കാൻ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്

Published

on

കൊല്ലം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗത്തിനു നൽകിയതു പോലെ കരുനാ​ഗപ്പള്ളിയിലെ ലഹരികടത്ത് കേസിലും സിപിഎം നേതാവായ പ്രതിക്കു പൊലീസിന്റെ ക്ലീൻ ചിറ്റ്. നിരോധിത പുകയില ഉത്പ്പനങ്ങൾ കടത്തിയ കേസിൽ ആരോപണ വിധേയനായ സിപിഎം കൗൺസിലർ എ ഷാനവാസിന് ക്ളീൻ ചിറ്റ് നൽകി ആലപ്പുഴ ജില്ല സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്.
ലഹരി ഇടപാടിൽ ഷാനവാസിനു ബന്ധമുള്ളതായി വിവരമില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപോർട്ടിൽ പറയുന്നു. കേബിൾ കരാറുകാരൻ എന്ന നിലയിൽ ഇയാൾക്കു നല്ല വരുമാനമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ല. കരുനാഗപ്പള്ളി കേസിൽ ഷാനവാസ് പ്രതിയല്ല. അതേസമയം, സ്‌റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് വിരുദ്ധമാണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ലഹരിക്കടത്ത് കേസ് പ്രതി ഇജാസ് ഷാനവാസിൻ്റെ ബിനാമി എന്നാണ് സ്‌റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ക്രിമിനൽ മാഫിയാ, ലഹരി ഇടപാട് ബന്ധം ഉണ്ടന്നും ഈ റിപോർട്ടിലുണ്ട്. ഇതെല്ലാം തള്ളിയാണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
ജില്ലാ പൊലീസിനു മേൽ സിപിഎം പ്രാദേശിക നേതൃത്വം നടത്തിയ ഇടപെടലാണ് ഷാനവാസിനു തുണയായത്. ഇതു തന്നെയായിരുന്നു മല്ലപ്പള്ളി പ്രസം​ഗത്തിന്റെ പേരിൽ സജി ചെറിയാന്റെ മന്ത്രിപ്പണി ആദ്യം തെറിപ്പിച്ചതും പിന്നീടു തിരിച്ചെടുക്കപ്പെട്ടതിനും പിന്നിൽ.

Continue Reading

Alappuzha

ലഹരിക്കടത്ത്: ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും നടപടി

Published

on

ആലപ്പുഴ : ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും നടപടി. ലഹരിക്കടത്തിലാണ് രണ്ട് പേര്‍ക്കെതിരെ  സിപിഎം നടപടിയെടുത്തത്. ആലപ്പുഴ സൗത്ത് ഏരിയ വലിയമരം പടിഞ്ഞാറേ ബ്രഞ്ച് അംഗം വിജയകൃഷ്ണനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ സിനാഫിനേയും സസ്‌പെന്റ് ചെയ്തു. സിനാഫിനെ ഒരു വര്‍ഷത്തേക്കാണ്  സസ്പെനഡ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നു എന്നതാണ് സിനാഫിനെതിരെ പാര്‍ട്ടി ചുമത്തിയ കുറ്റം.കഴിഞ്ഞ ഓഗസ്റ്റ് മാസം  ആലപ്പുഴ നഗരത്തിൽ വെച്ച 45 ലക്ഷം രൂപയുടെ ലഹരി പദാർഥങ്ങൾ പിടികൂടിയ കേസിലാണ് പാർട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്. കരുനാഗപ്പള്ളിൽ ലഹരി പിടികൂടിയ കേസിൽ ഇവരും പ്രതികളായിരുന്നു.

Continue Reading

Alappuzha

ആലപ്പുഴ സിപിഎമ്മിൽ വീണ്ടും വിവാദം

Published

on

ആലപ്പുഴ : വിവാദം ഒഴിയാതെ ആലപ്പുഴ സിപിഎം. പ്രതിനിധിയല്ലാത്ത സിപിഎം ഏരിയ സെക്രട്ടറി സിഐടിയു ദേശീയ സമ്മേളനത്തിനെത്തി. നേതാവിനൊപ്പം പ്രമുഖ കരാറുകാരനും ബെംഗളൂരുവിലെത്തി.
ഇവര്‍ മറ്റ് നേതാക്കള്‍ക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിച്ചത്. ഇവരുടെ ചിത്രങ്ങള്‍ നോര്‍ത്ത് ഏരിയ കമ്മിറ്റി യോഗത്തില്‍ ചിലര്‍ കാണിച്ചു. രഹസ്യയോഗങ്ങളുടെ ആസൂത്രകന്‍ ഈ ഏരിയ സെക്രട്ടറിയെന്നാണ് ആരോപണം.

Continue Reading

Featured