Connect with us
48 birthday
top banner (1)

Featured

ഭാരത് ജോഡോ ന്യായ് യാത്ര: മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ഗുവാഹത്തിയിൽ യോഗം ചേർന്നു

Avatar

Published

on

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുന്ന ആസാമിലെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ ഗുവാഹത്തിയിൽ യോഗം ചേർന്നു. ഭാരത് ജോഡോ ന്യായ് യാത്രയിൽ കൂടുതൽ സമയം യാത്ര ചെയ്ത് അസമിനെ ആഴത്തിൽ അടുത്തറിയുകയാണ് ലക്ഷ്യം. കോൺഗ്രസ് അസം സംസ്ഥാന നേതൃത്വം യാത്ര വൻ വിജയമാക്കാൻ പൂർണ്ണമായും സജ്ജമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

ജനറൽ സെക്രട്ടറി ഇൻചാർജ് ജിതേന്ദ്ര സിംഗ് , എപിസിസി പ്രസിഡന്റ് ഭൂപൻ കെ ബോറ , സിഎൽപി നേതാവ് എസ്. ദേബബ്രത സൈകിയ , എംപിമാരായ ഗൗരവ് ഗൊഗോയ് , പ്രദ്യുത് ബോർഡോലോയ് , അബ്ദുൾ ഖാലിഖ്, മറ്റ് മുതിർന്ന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കുവൈത്ത് തീപിടിത്തം; അനുശോചിച്ച് പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: കുവൈത്തില്‍ മംഗെഫില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിലുണ്ടായ മരണങ്ങളില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 45ല്‍ അധികം മരണങ്ങളും നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതുമായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അപകടത്തില്‍ നിരവധി മലയാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തെ ആകെ കരയിക്കുന്ന ദുരന്തമാണ് ഉണ്ടായത്. കുവൈത്തിലെ മലയാളി സംഘടനകളുമായി ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനത്തില്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Continue Reading

Featured

കുവൈത്ത്‌ തീപിടിത്തം; അനുശോചിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും, വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് പുറപ്പെട്ടു

Published

on

ന്യൂഡൽഹി: കുവൈത്ത്‌ തീപിടിത്തത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും മോദി പറഞ്ഞു. കുവൈത്തിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ദുരിതബാധിതരെ സഹായിക്കാന്‍ അവിടത്തെ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിലേക്ക് പുറപ്പെട്ടു. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കാലതാമസമില്ലാതെ നാട്ടിലെത്തിക്കാന്‍ മന്ത്രി ഇടപെടും. തീപിടത്തില്‍ പരുക്കേറ്റവര്‍ക്കുള്ള സഹായത്തിന് മേല്‍നോട്ടവും വഹിക്കും.

Advertisement
inner ad

കുവൈത്ത് തീ പിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും ചിലര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കുവൈത്ത് സര്‍ക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് നല്‍കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

Advertisement
inner ad
Continue Reading

Featured

300 കോടിയുടെ സ്വത്ത് സ്വന്തമാക്കാൻ മരുമകളുടെ ക്രൂരത; ഭർതൃപിതാവിന്റെ മരണം ക്വട്ടേഷൻ കൊലപാതകം

Published

on

മുംബൈ: മുന്നൂറുകോടി രൂപയുടെ സ്വത്ത് സ്വന്തമാക്കാൻ ഭർതൃപിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നല്‍കിയത് മരുമകള്‍. നാഗ്പുർ സ്വദേശിയായ പുരുഷോത്തം പുട്ടേവാർ(82) കാറിടിച്ച്‌ മരിച്ച സംഭവവാണ് ക്വട്ടേഷൻ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്.കേസില്‍ പുരുഷോത്തം പുട്ടേവാറിന്റെ മകന്റെ ഭാര്യയായ അർച്ചന മനീഷ് പുട്ടേവാറി(53)നെ പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പുരിന് സമീപം ഗദ്ഛിരോളിയില്‍ ടൗണ്‍ പ്ലാനിങ് വകുപ്പിലെ അസി. ഡയറക്ടറാണ് പ്രതി.

മേയ് 22-നാണ് നാഗ്പുരിലെ ബാലാജി നഗറില്‍വെച്ചാണ് വ്യാപാരിയായ പുരുഷോത്തം പുട്ടേവാർ കാറിടിച്ച്‌ മരിച്ചത്. മകളുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാല്‍, ആശുപത്രിയില്‍ കഴിയുന്ന ഭാര്യയെ സന്ദർശിച്ച്‌ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. നടന്നുപോവുകയായിരുന്ന പുരുഷോത്തമിനെ അതിവേഗത്തിലെത്തിയ കാർ ഇടിച്ചിടുകയും റോഡിലൂടെ വലിച്ചിഴക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
inner ad

സംഭവം സാധാരണരീതിയിലുള്ള അപകടമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതേത്തുടർന്ന് കാർ ഡ്രൈവറെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയുംചെയ്തു. എന്നാല്‍, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചപ്പോള്‍ അപകടം സംബന്ധിച്ച്‌ ചില സംശയങ്ങള്‍ ഉയർന്നു. ഇതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് സംഭവം ക്വട്ടേഷൻ കൊലപാതകമാണെന്നും മരിച്ചയാളുടെ മരുമകളാണ് കൊലപാതകം ആസൂത്രണംചെയ്തതെന്നും വ്യക്തമായത്. തുടർന്ന് പ്രതിയായ അർച്ചനയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ അർച്ചന പുരുഷോത്തമിന്റെ മകനും ഡോക്ടറുമായ മനീഷിന്റെ ഭാര്യയാണ്. പുരുഷോത്തമിന്റെ പേരിലുള്ള 300 കോടി രൂപയുടെ സ്വത്തിന്റെ അനന്തരാവകാശി ആരാണെന്നതിനെച്ചൊല്ലി കുടുംബത്തില്‍ തർക്കംനിലനിന്നിരുന്നു. ഇതിനൊപ്പം ഭർതൃപിതാവിനോടുള്ള പകയും കൊലപാതകത്തിന് കാരണമായി. തുടർന്ന് സ്വത്ത് സ്വന്തമാക്കാനായി അർച്ചനയാണ് കൊലപാതകം ആസൂത്രണംചെയ്തത്. ഇതിനായി ഭർത്താവിന്റെ ഡ്രൈവറുടെ സഹായവും തേടി.

ഭർത്താവിന്റെ ഡ്രൈവറായ സർഥക് ബാഗ്ഡെ എന്നയാളാണ് കൃത്യം നടത്താൻ അർച്ചനയെ സഹായിച്ചത്. ഇയാള്‍ മുഖേന സച്ചിൻ ധർമിക് എന്ന ക്വട്ടേഷൻസംഘത്തലവനെ കണ്ടെത്തി. തുടർന്ന് നീരജ് നിംജെ എന്നയാളാണ് കാറിടിപ്പിച്ച്‌ 82-കാരനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. കൃത്യം നടത്തിയാല്‍ ഒരുകോടി രൂപയാണ് അർച്ചന ക്വട്ടേഷൻ സംഘത്തിന് വാഗ്ദാനംചെയ്തിരുന്നത്. മുൻകൂറായി മൂന്ന് ലക്ഷം രൂപയും ഏതാനും സ്വർണാഭരണങ്ങളും അർച്ചന മറ്റുപ്രതികള്‍ക്ക് നല്‍കിയിരുന്നു. ഇതിനിടെ സച്ചിനും സർഥക്കും ചേർന്നാണ് കൃത്യം നടപ്പിലാക്കാനുള്ള സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയത്. ഇതിനായി സച്ചിൻ 40,000 രൂപയും സർഥക്ക് 1.20 ലക്ഷം രൂപയും ചെലവാക്കിയെന്നും പോലീസ് പറഞ്ഞു.

Advertisement
inner ad

കേസില്‍ അർച്ചനയ്ക്ക് പുറമേ ക്വട്ടേഷൻസംഘത്തലവനായ സച്ചിനെയും കാറോടിച്ച നീരജിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, അർച്ചനയുടെ ഭർത്താവിന്റെ ഡ്രൈവറായ സർഥക് ബാഗ്ഡെ ഒളിവിലാണ്. അർച്ചന പ്രതികള്‍ക്ക് നല്‍കിയ പണവും ആഭരണങ്ങളും പോലീസ് ഇവരുടെ വീടുകളില്‍നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം വിശദമായ അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Featured