Connect with us
48 birthday
top banner (1)

Featured

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിക്കുന്നത് ഭയം കൊണ്ട്; കെ.സി. വേണുഗോപാൽ എംപി

Avatar

Published

on

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നിഷേധിക്കുന്നത് ഭയം കൊണ്ടാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. എന്നാൽ മണിപ്പൂരിൽ നിന്നുതന്നെ യാത്ര ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യാത്രയുടെ വെബ്സൈറ്റും ലഘുലേഖയും പുറത്തിറക്കി. യാത്രയിൽ പങ്കെടുക്കുന്നവർ ന്യായ് യോദ്ധ എന്ന് അറിയപ്പെടും.

മണിപ്പുർ മുഖ്യമന്ത്രിയുടെ ഒരു പരിപാടി ഇംഫാലിൽ നടക്കുന്നതിനാൽ പാലസ് ഗ്രൗണ്ടിലേക്ക് മാറ്റണമെന്നാണ് മണിപ്പുർ സർക്കാർ അറിയിച്ചിരിക്കുന്നത്. മണിപ്പുർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി, ചീഫ് സെക്രട്ടറിക്ക് ഒരാഴ്‌ച മുമ്പ് ഉദ്ഘാടന വേദിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ മൂന്ന് ദിവസം മുമ്പ് അനുമതി നിഷേധിച്ചതായി അറിയിക്കുകയായിരുന്നു. രാഷ്ട്രീയ കാരണം ഒന്നുകൊണ്ട് മാത്രമാണ് അനുമതി നിഷേധിച്ചതെന്നും യാത്രയെ അവർ ഭയപ്പെടുന്നു എന്നും സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. എങ്ങിനെ പരിപാടി നടത്തണമെന്ന് കോൺഗ്രസിന് അറിയാമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

Advertisement
inner ad

ന്യായ് യാത്രയുടെ ഭാഗമായുള്ള വെബ്സൈറ്റും ലഘുലേഖയും പുറത്തിറക്കി. യാത്രയിൽ പങ്കെടുക്കുന്നവർ ന്യായ് യോദ്ധ എന്ന് അറിയപ്പെടും. 9891802024 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയാൽ യാത്രയുടെ വിവരങ്ങൾ അറിയാനാകും. ഇതൊരു രാഷ്ട്രീയ യാത്രയയല്ലെന്നും ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള യാത്രയാണെന്നും നേതാക്കൾ വ്യക്തമാക്കി.

Advertisement
inner ad

Featured

വയനാട് കലക്ടറേറ്റിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കെട്ടിത്തൂക്കിയിട്ട് കത്തിച്ച് – കെ എസ് യു

Published

on

കൽപ്പറ്റ : മലബാർ മേഖലയിൽ പ്ലസ് വണ്ണിന് സീറ്റ് ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ നിരന്തരം സമരങ്ങൾ ചെയ്തിട്ടും, സീറ്റ് വർദ്ധിപ്പിക്കാനുള്ള യാതൊരു നടപടിയും കൈക്കൊള്ളാത്ത വിദ്യാഭ്യാസ മന്ത്രിയുടെ കോലം വയനാട് കലക്ടറേറ്റിനു മുമ്പിൽ കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിത്തൂക്കിയിട്ട് കത്തിച്ചു ജില്ലാ പ്രസിഡണ്ട് അഡ്വ: ഗൗതം ഗോകുൽദാസ് , അതുൽ തോമസ്, രോഹിത് ശശി, അസ്‌ലം ഷേർഖാൻ, അനന്തപത്മനാഭൻ, യാസീൻ പഞ്ചാര, അക്ഷയ്, അഫിൻ ദേവസ്യ ഉൾപ്പെടെയുള്ള പ്രവർത്തകർ നേതൃത്വം നൽകി

Advertisement
inner ad
Continue Reading

Featured

വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി; എസ്എഫ്ഐക്ക് പരിഹാസം

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ എവിടെയും സീറ്റ് പ്രതിസന്ധി ഇല്ലെന്ന് പറയുന്ന മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുന്നതുമില്ല. പ്രതിഷേധം അനാവശ്യമാണെന്ന് ആവർത്തിക്കുകയാണ് മന്ത്രി ചെയ്യുന്നത്. മലപ്പുറത്ത് പ്രതിഷേധിച്ച എസ്എഫ്ഐയെ മന്ത്രി പരിഹസിക്കുകയും ചെയ്യുന്നുണ്ട്. കുറേക്കാലം സമരം ഇല്ലാതെ ഇരുന്നതല്ലേ, ഇനി കുറച്ചുനാൾ സമരം ചെയ്യട്ടെ എന്നും മന്ത്രി ഉപദേശിക്കുന്നു. അതേസമയം, വിഷയത്തിൽ സമരം കൂടുതൽ ശക്തമാക്കുകയാണ് കെഎസ്‌യുവും എംഎസ്എഫും.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും ഉൾപ്പെടെ കെഎസ്‌യു നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായിരുന്നു. വരുംദിവസങ്ങളിലും സമരം തുടരുവാനാണ് കെഎസ്‌യു തീരുമാനം.

Continue Reading

Featured