സെപ്തംബര്‍ 27ന് ഭാരത് ബന്ദ്; നാളെ വിളംബര ജ്വാല

തിരുവനന്തപുരം: ദേശീയ തലത്തില്‍ നടക്കുന്ന ഭാരത് ബന്ദിനോട് അനുബന്ധിച്ചു സംസ്ഥാനത്ത് ഈ മാസം 27ന് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍ എന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി അറിയിച്ചു. കര്‍ഷക സമരം പത്ത് മാസം പിന്നിട്ടിട്ടും പരിഹരിക്കാന്‍ ശ്രമം നടത്താത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെയാണ് ഭാരത് ബന്ദ്.

ഹര്‍ത്താലിന്റെ ഭാഗമായി 27ന് രാവിലെ തെരുവുകളില്‍ പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. നാളെ വിളംബര ജ്വാല നടത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും എല്ലാ പ്രതിഷേധങ്ങളും സംഘടിപ്പിക്കുക. പാല്‍, പത്രം, ആംബുലന്‍സ്, മരുന്ന് കടകള്‍, അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

കര്‍ഷക സംഘടനകളാണ് രാജ്യത്ത് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

Related posts

Leave a Comment