Connect with us
48 birthday
top banner (1)

Kerala

പദവികൾക്കപ്പുറം പാലക്കാടുമായുള്ളത് ഹൃദയംകൊണ്ടുള്ള ബന്ധം; ഷാഫി പറമ്പിൽ

Avatar

Published

on

പാലക്കാട്‌: സ്വപ്‌നങ്ങൾക്കൊപ്പം തന്നെ കൈപിടിച്ചു ഉയർത്തിയ പാലക്കാടുമായുള്ളത് പദവികൾക്കപ്പുറം ഹൃദയംകൊണ്ടുള്ള ബന്ധമാണെന്ന് നിയുക്ത വടകര എംപി ഷാഫി പറമ്പിൽ. യൂത്ത് കോൺഗ്രസ്‌ പാലക്കാട്‌ ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഷാഫി.

വടകരയിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധ്യം അതാണ് കുടില വർഗിയ പ്രചാരണങ്ങളെയെല്ലാം മലർത്തിയടിച്ച് ഒരു ലക്ഷത്തി പതിനാലായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിച്ചതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. അഹങ്കാരത്തിനും വെറുപ്പിനും ഈ മണ്ണിൽ ഇടമില്ലെന്ന് തെളിയിച്ചതാണ് ഈ തിരഞ്ഞെടുപ്പ് വിജയം. എക്സിറ്റ് പോളിങ്ങ് പ്രവചനങ്ങളെ വീണ്ടും നിഷ്പ്രഭമാക്കി റെക്കോർഡ് ഭൂരിപക്ഷത്തിനാണ് വികെ ശ്രീകണ്ഠൻ പാലക്കാട് വിജയിച്ചത്.

Advertisement
inner ad

പാലക്കാട് നിയമസഭാമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പേ ഉണ്ടാവില്ലെന്ന് പറഞ്ഞ ബിജെപി പ്രസിഡന്റ് ഇപ്പോൾ പറയുന്നത് പാലക്കാടും തൃശൂർ ആവർത്തിക്കും എന്നാണ് എന്നാൽ തൃശ്ശൂരിന്റെ ട്രെൻഡ് അല്ല പാലക്കാടിന്. പാലക്കാടിന്റെ ട്രെൻഡ് നിയമസഭ ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോൾ അദ്ദേഹത്തിന് മനസ്സിലാകും. പാലക്കാടിനെ ഒരുമിച്ചു കൊണ്ടുപോകുന്ന യുഡിഫിന്റെ ജനപ്രതിനിധി തന്നെയാകും വിജയിച്ചു വരികയെന്നും ഷാഫി പറഞ്ഞു.

യൂത്ത് കോൺഗ്രസ്‌ ജില്ലാപ്രസിഡന്റ് കെഎസ് ജയഘോഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എംഎം ഹമീദ്, ഡിസിസി സെക്രട്ടറിമാരായ കെജി എൽദോ സി കൃഷ്ണദാസ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഒകെ ഫാറൂഖ്, ഷഫിഖ് അത്തിക്കോട്, വിനോദ് ചെറാട്, ജിതേഷ് നാരായണൻ, അരുൺകുമാർ പാലക്കുറിശ്ശി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിവി സതീഷ്, പ്രശോഭ്, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ശ്യാം ദേവദാസ്, പിടി അജ്മൽ, സതീഷ് തിരുവാലത്തൂർ, ഇകെ ജസീൽ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അജാസ് കുഴൽമന്ദം, ഗൗജ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad

Kerala

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

Published

on

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ ഉൾപ്പെടെ അവധി ബാധകമാണ്. മോഡൽ റസിസൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Advertisement
inner ad
Continue Reading

Kerala

‘ജനത്തെ സ്പർശിച്ച നേതാവ്, അവിശ്രമം എന്ന പദത്തിന് പര്യായമായ ജീവിതം’ ; ഉമ്മൻചാണ്ടി അനുസ്മരിച്ച് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: അവിശ്രമം എന്ന പദത്തിന് എല്ലാ അർത്ഥത്തിലും പാര്യായമായി മാറിയ ജീവിതമായിരുന്നു ഉമ്മൻചാണ്ടിയുടേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയകാലത്ത് രാഷ്ട്രീയം മറന്ന് ഒന്നിച്ചു. രോഗാതുരമായ കാലത്തെ കുറിച്ച്‌ ചെറിയ വിവരണമേ ആത്മകഥയില്‍ പോലും പറഞ്ഞിട്ടുള്ളൂ. അതികഠിന രോഗാവസ്ഥയിലും പ്രസന്നതയോടെ മാത്രം സംസാരിച്ചു. അതിജീവനത്തിന്റെ മികച്ച മാതൃക കൂടിയാണ് ഉമ്മൻചാണ്ടി. വിമർശിക്കുന്നവരും തളർത്തുന്നവരും ഉണ്ടാകും. പക്ഷേ അതിലൊന്നും വീഴാതെ ലക്ഷ്യത്തിലേക്ക് നടന്നടുക്കണമെന്നും പിണറായി പറഞ്ഞു. ഓർമ്മയില്‍ ഉമ്മൻചാണ്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയിലടക്കം ഉമ്മൻചാണ്ടിയോട് പല കാര്യങ്ങളില്‍ യോജിപ്പും ചില കാര്യങ്ങളില്‍ വിയോജിപ്പും ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.അത് തുറന്ന് പറയാൻ സ്വാതന്ത്ര്യമുള്ള സൗഹൃദമായിരുന്നു പരസ്പരം ഉണ്ടായിരുന്നത്. രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ലെന്നും പിണറായി പറഞ്ഞു.

Advertisement
inner ad

പുതുപ്പള്ളിക്കാരനായിരുന്നെങ്കിലും ഉമ്മൻചാണ്ടിക്ക് തിരുവനന്തപുരവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു. പകുതിയിലധികം ജീവിതകാലവും ഉമ്മൻചാണ്ടി ചെലവഴിച്ചത് തിരുവനന്തപുരത്താണ്. മുഖ്യമന്ത്രിയായി എല്‍ഡിഎഫ് തീരുമാനിച്ചപ്പോള്‍ ആദ്യം കണ്ടത് ഉമ്മൻചാണ്ടിയെയാണ്. ഓരോ മേഖലയും ഓരോ തരത്തിലുള്ള നേതൃഗുണമാണ് ആവശ്യപ്പെടുന്നത്. ജനങ്ങളെ സ്പർശിക്കുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നവർക്ക് മാത്രമെ പൊതു പ്രവർത്തനത്തില്‍ മികവുണ്ടാക്കാനാകൂ. ഇതിന് നല്ല ഉദാഹരണമായിരുന്നു ഉമ്മൻചാണ്ടിയെന്നും പിണറായി പറഞ്ഞു.

Advertisement
inner ad
Continue Reading

Idukki

തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു

Published

on

മൂന്നാർ: ഇടുക്കിയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്.ഇന്ന് രാവിലെ തേയില സംസ്‌കരിക്കുന്ന യന്ത്രം വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം.
യന്ത്രം അബദ്ധത്തില്‍ ഓണാകുകയും രാജേഷിന്റെ തല കുടുങ്ങുകയുമായിരുന്നെന്നാണ് വിവരം. മറ്റ് തൊഴിലാളികളാണ് യന്ത്രം ഓഫ് ചെയ്ത് രാജേഷിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Featured