ബവ്റിജസ് കോർപറേഷനിലെ സ്റ്റാഫ് പാറ്റേൺ നിശ്ചയിച്ചതിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ രംഗത്ത്

തിരുവനന്തപുരം∙ ബവ്റിജസ് കോർപറേഷനിലെ സ്റ്റാഫ് പാറ്റേൺ നിശ്ചയിച്ചതിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് യൂണിയനുകൾ ബവ്കോ എംഡിക്കു കത്തു നൽകി. കോർപറേഷൻ വിളിച്ച ഓൺലൈൻ യോഗത്തിലും തൊഴിലാളികൾ ഇക്കാര്യം ഉന്നയിച്ചു.

സ്റ്റാഫ് ഫിക്സേഷൻ അനുസരിച്ച് എൽഡിസി, യുഡിസി എന്നീ രണ്ട് വിഭാഗങ്ങളാണ് ഉണ്ടാവേണ്ടതെന്നും എന്നാൽ എൽഡിസി എൻസി, യുഡിസി എൻസി എന്നീ വിഭാഗങ്ങളെയാണ് നിശ്ചയിച്ചതെന്നും അബ്കാരി തൊഴിലാളികളെ സ്റ്റാഫ് പാറ്റേണിൽ ഓ യെമാരുടെ എണ്ണത്തിൽ പെടുത്തി എൽ ഡി സി എൻ സി, യൂ ഡി സി എൻ സിഎന്നു് നാമകരചെയ്യുക മാത്രമാണ് ചെയ്‌തിരിക്കുന്നത്‌.ഇത് മാറ്റി സെപഷ്യ റൂളിൽ ഉൾപ്പെടുത്തി എൽ ഡി സി യുടെയും യൂ ഡി സി ക ളു ടെ യും എണ്ണം വർദ്ധിപ്പിച്ച് കേഡർ തസ്തികയിൽ നീയമിക്കണമെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടി. നിയമപ്രകാരം ഇതുപോലെ രണ്ട് വിഭാഗങ്ങൾ ഒരു സ്ഥാപനത്തിൽ ഒരേ തസ്തികയിൽ പാടില്ല. നോൺ കേഡർ തസ്തികയിലുള്ളവർക്കു പ്രമോഷൻ സാധ്യതകളില്ല. എല്ലാ വ്യക്തികളും ഒരേ ജോലിയാണ് ചെയ്യുന്നതെങ്കിലും വ്യത്യസ്ത സ്കെയിൽ നിശ്ചയിച്ചിരിക്കുന്നു. തുല്യ ജോലിക്കു തുല്യവേതനം എന്ന നിയമത്തിന് എതിരാണിത്‌. എൻസി വിഭാഗം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെക്കാളും താഴെയാണ് അബ്ക്കാരികളെ തീരുമാനിച്ചിരിക്കുന്നത്. എൽഡിസി, യുഡിസി വിഭാഗങ്ങളെക്കാളും എന്‍സി വിഭാഗത്തിലുള്ളവർക്കു ശബളസ്കെയിൽ കുറവാണെന്നും യൂണിയനുകൾ പറയുന്നു. സ്റ്റാഫ് പാറ്റേണിലെ അപാകത പരിഹരിക്കുന്നതിനു കോർപ്പറേഷൻ ജനറൽ മാനേജർ ജി.അനിൽകുമാർ ഓൺലൈനായി വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.വി. രാജേന്ദ്രൻ, ടി.യു. രാധാകൃഷ്ണൻ, എൻ അഴകേശൻ, ആർ.ശിശുകുമാർ,എ.പി.ജോൺ ,S സൂര്യപ്രകാശൻഎന്നിവർ പങ്കെടുത്തു.

Related posts

Leave a Comment