ബിവറേജസ് ഷോപ്പുകളുടെ പ്രവർത്തന സമയം പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വിൽപ്പനശാലകളുടെ പ്രവൃത്തി സമയം പുതുക്കി. ബെവ്‌കോ മദ്യവിൽപനശാലകൾ വെള്ളിയാഴ്ച മുതൽ രാവിലെ പത്ത് മണി മുതൽ രാത്രി ഒമ്പത് മണി വരെ പ്രവർത്തിക്കും.നിലവിൽ രാവിലെ 9 മുതൽ രാത്രി 8 വരെയാണ് ബെവ്കോ ഷോപ്പുകൾ പ്രവർത്തിക്കുന്നത്. കോവിഡ് ബാധയ്ക്കു മുൻപുള്ള സമയക്രമത്തിലേക്കാണ് ബെവ്കോ പ്രവർത്തനം മാറ്റുന്നത്. നാളെ മുതൽ പുതുക്കിയ സമയം നിലവിൽവരും.

Related posts

Leave a Comment